Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർമ്മാണത്തിലിരിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിൽ ഒരുമിച്ചിരുന്ന് അക്രമികളുടെ മദ്യപാനം; കണ്ടു നിന്നയാൾ ഫോട്ടോ എടുത്ത് നൽകിയത് കെട്ടിടം പണിയുന്ന കോൺട്രാക്ടർക്ക്; മദ്യപസംഘത്തിന്റെ ചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്നത് കിളിമാനൂരിൽ; കൊല്ലപ്പെട്ടത് തമിഴ്‌നാട്ടുകാരൻ ചെല്ലമണി; മൂന്ന് പേർ അറസ്റ്റിൽ; ബാക്കിയുള്ളവർക്കായി അന്വേഷണവുമായി പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കിളിമാനൂരിൽ  തൊഴിലാളിയെ തല്ലിക്കൊന്നു. തമിഴ്‌നാട് സ്വദേശി ചെല്ലമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. മദ്യപസംഘത്തിന്റെ ചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കൊല.

നിർമ്മാണത്തിലിരിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിൽ രണ്ടു ദിവസം മുമ്പ് അക്രമികൾ കൂട്ടം ചേർന്ന് മദ്യപിച്ചിരുന്നു. ഈ സമയം ചെല്ലമണി ഇവിടെയുണ്ടായിരുന്നു. ഇയാൾ മദ്യപിക്കുന്നവരുടെ ഫോട്ടോ എടുത്ത് കെട്ടിടം പണിയുന്ന കോൺട്രാക്ടർക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം. ചുടുകട്ട ഉപയോഗിച്ചാണ് അക്രമികൾ ചെല്ലമണിയെ കൊലപ്പെടുത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് പേർ കൂടി അക്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP