Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിലെ ചുംബനക്കൂട്ടായ്മ തടയുമെന്ന് യുവസംഘടനകളുടെ ഭീഷണി; പൊലീസ് സംരക്ഷണം വേണമെന്ന് സംഘാടകർ

കൊച്ചിയിലെ ചുംബനക്കൂട്ടായ്മ തടയുമെന്ന് യുവസംഘടനകളുടെ ഭീഷണി; പൊലീസ് സംരക്ഷണം വേണമെന്ന് സംഘാടകർ

കൊച്ചി: കോഴിക്കോട് ഡൗൺടൗൺ റസ്‌റ്റോറന്റ് സദാചാര പൊലീസ് ചമഞ്ഞ് ഒരുസംഘം ആളുകൾ അടിച്ചുതകർത്ത പശ്ചാത്തലത്തിൽ കൊച്ചിയിൽ യുവാക്കൾ ചേർന്ന് ഞായറാഴ്‌ച്ച മറൈൻ ഡ്രൈവിൽ ചുംബനക്കൂട്ടായ്മ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ചുംബന കൂട്ടായ്മ്മയ്ക്ക് ഒരുങ്ങിയാൽ അതിനെ തടയുമെന്ന് പ്രഖ്യാപിച്ച് ചില യുവജനസംഘടനകളും രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെ ചുംബനകൂട്ടായ്മ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തുവന്നിരുന്നു. ഫേസ്‌ബുക്ക് പേജിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാർക്കെതിരെ അണിനിരക്കുക എന്ന സന്ദേശമുയർത്തിയാണ് ന്യൂജനറേഷൻ ചുംബന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഫേസ് ബുക്കിലൂടെ നടക്കുന്ന പ്രചാരണത്തിന് 'കിസ് ഒഫ് ലൗവ് ' എന്ന പേരിൽ പേജ് തുറന്നിരുന്നു. ഇതിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം ചുംബനം നടന്നാൽ അതിനെ പ്രതിരോധിക്കാനൊന്നും പൊലീസ് ഉദ്ദേശിക്കുന്നില്ല.

പരസ്പര സമ്മതത്തോടെ രണ്ടു പേർ പൊതുസ്ഥലത്ത് ചുംബിച്ചാൽ നടപടിയെടുക്കാനാവില്ല. ആർക്കെങ്കിലും പരാതിയുണ്ടെങ്കിലേ കേസെടുക്കാനാകൂ. പത്തു പേർ ചുംബിക്കാൻ വന്നാൽ കാഴ്ചക്കാരായി 1000 പേർ കൂടുന്നതാണ് പ്രശ്‌നമെന്നുമാണ് ഡിസിപി നിശാന്തിനി അഭിപ്രായപ്പെട്ടത്. എന്നാൽ ഭീഷണി കൂടിയ സാഹചര്യത്തിൽ ചുംബനകൂട്ടായ്മ്മക്ക് പൊലീസ് സംരക്ഷണം വേണമെന്ന് സംഘാടകൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചുംബന സമരത്തിൽ പങ്കെടുക്കാനെന്ന വ്യാജേന ആരെങ്കിലും നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കുമോ എന്നും ഇവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് പൊലീസ് സംരക്ഷണം സംഘാടകർ ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP