Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമരം ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടിയല്ല; സദാചാര പൊലീസിനെതിരെയെന്ന് സംഘാടകർ; പിന്തുണയുമായി തൃശൂരിലും ചുംബനക്കൂട്ടായ്മ

സമരം ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടിയല്ല; സദാചാര പൊലീസിനെതിരെയെന്ന് സംഘാടകർ; പിന്തുണയുമായി തൃശൂരിലും ചുംബനക്കൂട്ടായ്മ

കൊച്ചി: സദാചാര പൊലീസിനെതിരെ ചുംബനസമരവുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ 5 മണിക്ക് മറൈൻ ഡ്രൈവിൽ നടക്കുന്ന പരിപാടിയിൽ എണ്ണൂറോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനിടെ നാളെ നടക്കുന്ന പ്രതിഷേധപരിപാടിക്ക് പിന്തുണയുമായി തൃശൂരിലും ചുംബനക്കൂട്ടായ്മ നടന്നു.

മറൈൻ ഡ്രൈവിൽ നടത്താനുദ്ദേശിക്കുന്ന സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കിസ് ഓഫ് ലവ് സംഘാടകർ പറഞ്ഞു. സദാചാര പൊലീസിനെതിരെയാണ് സമരം. അല്ലാതെ ചുംബിക്കാനുള്ള അവകാശത്തിന് വേണ്ടിയല്ല കൂട്ടായ്മ ഒരുക്കുന്നത്.

സമരത്തിന് അനുമതി തേടി പൊലീസിനെ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കുന്നതായോ നൽകുന്നതായോ ഉള്ള അറിയിപ്പുകൾ ഇതുവരെ ഔദ്യോഗികമായി കിട്ടിയിട്ടില്ലെന്നും സംഘാടകരായ രാഹുൽ പശുപാലനും ജിജോ കുര്യാക്കോസും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്ലക്കാർഡ് പിടിച്ചെത്തുന്ന കൂട്ടായ്മയിൽ താൽപര്യമുള്ളവർക്ക് ചുംബിക്കാം എന്ന നിലപാടാണുള്ളതെന്നും സംഘാടകർ വ്യക്തമാക്കി. ഫ്രീ തിങ്കേഴ്‌സ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയാണ് മറൈൻ ഡ്രൈവിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കൊച്ചിയിൽ കിസ് ഓഫ് ലവ് സംഘാടകർ നടത്തുന്ന ചുംബനസമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് തൃശൂരിൽ ഇന്ന് ചുംബന കൂട്ടായ്മ സംഘടിപ്പിച്ചത്. തേക്കിൻകാട് മൈതാനത്തും നെഹ്‌റു പാർക്കിലുമാണ് ചുംബനസമരം നടന്നത്. ഇന്ന് വൈകിട്ട് നടന്ന കൂട്ടായ്മയിൽ മുപ്പതോളം പേർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP