Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുംബിക്കാൻ എത്തിയത് അമ്പതോളം പേർ മാത്രം; കാഴ്‌ച്ചക്കാരായി എത്തിയത് ആയിരത്തിലേറെ പേർ; തടയാനായി ശിവസേനയും എത്തിയതോടെ ആലപ്പുഴ ബീച്ചിൽ പ്രഖ്യാപിച്ച ചുംബനം സമരം കിടങ്ങാം പറമ്പിൽ വച്ച് നടത്തി

ചുംബിക്കാൻ എത്തിയത് അമ്പതോളം പേർ മാത്രം; കാഴ്‌ച്ചക്കാരായി എത്തിയത് ആയിരത്തിലേറെ പേർ; തടയാനായി ശിവസേനയും എത്തിയതോടെ ആലപ്പുഴ ബീച്ചിൽ പ്രഖ്യാപിച്ച ചുംബനം സമരം കിടങ്ങാം പറമ്പിൽ വച്ച് നടത്തി

ആലപ്പുഴ: കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും നടന്ന ചുംബന സമരം ആലപ്പുഴയിൽ എത്തിയതോടെ പാളി. ചുംബന സമരത്തിൽ പങ്കെടുക്കാനായി അമ്പതോളം പേരാണ് എത്തിയതെങ്കിലും ചുംബനം കാണാനും പ്രതിഷേധിക്കാനുമായി ആയിരത്തിലേറെപ്പേർ എത്തിയതോടെ സംഘർഷം ഒഴിവാക്കാനായി ചുംബന സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. കിസ്സ് എഗയ്ൻസ്റ്റ് ഫാസിസം എന്നപേരിൽ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ആലപ്പുഴ ബീച്ചിലാണ് സമരം നടത്താൻ നിശ്ചയിച്ചിരുന്നത്. അതിനിടെ പത്തോളം ചുംബന സമരക്കാർ വേദിമാറ്റി ചുംബന സമരം നടത്തി. കിടങ്ങാം പറമ്പിൽ വച്ച് സമരാനുകൂലികൾ ചുംബന സമരം നടത്തി.

ആലപ്പുഴ ബീച്ചിൽ ചുംബിക്കാനായി എത്തിയവരെ സംഘർഷ സാധ്യത കണക്കിലെടുത്ത് മുദ്രാവാക്യം വിളിച്ചയുടൻ സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. 41ഓളം സമരാനുകൂലികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. എന്നാൽ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സമരാനുകൂലികൾ പൊലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ആലപ്പുഴ ബീച്ചിലേക്ക് സമരത്തിന്റെ മുഖ്യസംഘാടകരെ എത്താൻ പൊലീസ് അനുവദിച്ചില്ല. ഇതേസമയം, സമരാനുകൂലികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സുരക്ഷക്ക് വേണ്ടിയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു. ഇവർക്കെതിരെ കേസെടുക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം സമാധാനപരമായി സമരം ചെയ്ത തങ്ങളെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്ന് സംഘാടകർ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു. സമാധാനപരമായി സമരം ചെയ്യുക എന്നത് എന്നത് ഏതൊരു പൗരന്റെയും മനുഷ്യന്റെയും അവകാശമാണ്. ദ്രോഹിച്ചിട്ടില്ല, ആരുടെയും അവകാശങ്ങളെ കവർന്നെടുത്തിട്ടുമില്ല. പൊലീസ് ഉൾപ്പെടെയുള്ള നിയമ സംവിധാനങ്ങളെ ചോദ്യം ചെയ്തിട്ടില്ല. അവരെയുൾപ്പെടെ അറിയിച്ചുകൊണ്ടും സഹകരിച്ചുകൊണ്ടും നടത്തുന്ന ഒരു സമരത്തെ ഇത്തരത്തിൽ അറസ്‌റ് ചെയ്ത് നീക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കിസ് എഗൻസ്റ്റ് ഫാസിസം പ്രവർത്തകർ അറിയിച്ചു.

സമരത്തിനിടയിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് നേരത്തെ ഉണ്ടായിരുന്നു. തുടർന്ന് കർശന സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ആർഎസ്എസും വി.എച്ച്.പിയും പ്രതിഷേധവുമായി രംഗത്തുള്ള സാഹചര്യത്തിൽ ബീച്ചിൽ വൻപൊലീസ് സംഘത്തെയാണ് വിന്യസിക്കുകയുണ്ടായി. അതേസമയം രണ്ട് സംഘടങ്ങളായി ചുംബന സമരക്കാർ എത്തിയെങ്കിലും ഇവർ ചുംബിക്കാൻ മുതിർന്നില്ല. വേദി മാറ്റുക കൂടി ചെയ്തതോടെ ചുംബനം കാണാനെത്തിയവർ ശരിക്കും ഇളിഭ്യരായി.

എറണാകുളത്തും കോഴിക്കോടിനും പിന്നാലെയാണ് ആലപ്പുഴയിൽ ചുംബന സമരം തുടങ്ങിയത്. സമരം തടയുമെന്ന് ശിവസേന, ആർഎസ്എസ്, ബജ്‌രംഗ്ദൾ ജമാഅത്ത് കൗൺസിൽ, ആലപ്പി യൂത്ത് കോ ഓർഡിനേഷൻ തുടങ്ങിയ സംഘടനകൾ അറിയിച്ചിരുന്നു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ആയിരക്കണക്കിന് പേർ സമരം കാണാൻ എത്തിയതോടെ സമരക്കാരുമായി സംസാരിച്ച് അനുനയത്തിന്റെ പാതയിൽ എത്തുകയായിരുന്നു. ഇതോടെ ആലപ്പുഴയിൽ ചുബന സമരം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP