Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണടവിവാദത്തിൽ വിജിലൻസ് പരിശോധന നടക്കട്ടെ; കൈപ്പറ്റിയ ചികിൽസാനുകൂല്യം നിയമപരമെന്ന് തെളിയിക്കുമെന്ന് കെ.കെ.ശൈലജ

കണ്ണടവിവാദത്തിൽ വിജിലൻസ് പരിശോധന നടക്കട്ടെ; കൈപ്പറ്റിയ ചികിൽസാനുകൂല്യം നിയമപരമെന്ന് തെളിയിക്കുമെന്ന് കെ.കെ.ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണട വിവാദത്തെ ചൊല്ലി തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ സ്വാഗതം ചെയ്തു.ചികിൽസാനുകൂല്യം നിയമപരമെന്ന് തെളിയിച്ച് തന്റെ രാഷ്ട്രീയ സംശുദ്ധത വെളിവാക്കുമെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

'ചികിത്സാ ആനുകൂല്യം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തുന്ന പരിശോധനയെ സ്വാഗതം ചെയ്യുന്നു. പരാതി ലഭിച്ചാൽ വിജിലൻസ് നടത്തുന്ന സ്വാഭാവിക പരിശോധനയാണ് ഇപ്പോൾ ആരംഭിക്കുന്നത്. ഉയർന്നുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി വിജിലൻസ് പരിശോധനയിലൂടെ പുറത്തുവരും. സർക്കാരിൽ നിന്നും ലഭിച്ച ചികിത്സാ ആനുകൂല്യം നിയമപരമാണെന്ന് വിജിലൻസിന് മുന്നിൽ തെളിയിക്കാനാകും. വ്യക്തിപരമായി അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് ആരോപണങ്ങളെങ്കിലും തന്റെ രാഷ്ട്രീയ സംശുദ്ധത വിജിലൻസ് പരിശോധനയിലൂടെ തെളിയിക്കാനാകുമെന്ന് ഉറപ്പുണ്ട്.

നിയമപ്രകാരമുള്ള ആനുകൂല്യം മാത്രമേ സർക്കാരിൽ നിന്നും കൈപ്പറ്റിയിട്ടുള്ളൂ. വ്യാജ ബില്ലുകൾ ഹാജരാക്കിയെന്ന ആരോപണം സത്യവിരുദ്ധമാണ്. കൃത്യമായി ബില്ലുകൾ ഹാജരാക്കി നിയമപരമായി അനുവദനീയമായ തുക മാത്രമാണ് ഈടാക്കിയത്. ഭർത്താവ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ ചെലവ് സർക്കാരിൽ നിന്നും വാങ്ങാൻ നിയമം അനുവദിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി, മുൻ മന്ത്രിമാർ തുടങ്ങിയവർ ഇത്തരത്തിൽ നേരത്തെ ആനുകൂല്യം കൈപ്പറ്റിയിരുന്നു. കണ്ണിന്റെ കാഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടർ നിർദ്ദേശിച്ചതിനെത്തുടർന്നാണ് അനുയോജ്യമായ ലെൻസുള്ള കണ്ണടവാങ്ങിയത്.
ചികിത്സാ ചെലവിന്റെ കാര്യത്തിൽ വഴിവിട്ട ഒരു നീക്കവും മന്ത്രിയെന്ന നിലയിൽ ഞാൻ നടത്തിയിട്ടില്ല.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP