Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഡിക്കൽ കോളജിന് ഐ.സി.യു ഹൈടെക്ക് ആംബുലൻസ് സമർപ്പിച്ച് ബെഹറൈൻ കെ.എം.സി.സി; മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയുടെ പ്രവർത്തനം ഇ.അഹമ്മദ് സ്മരണാർത്ഥം; മെഡിക്കൽ കോളജിലെ സി.എച്ച് സെന്ററിലേക്ക് ആബുലൻസ് കൈമാറി

മെഡിക്കൽ കോളജിന് ഐ.സി.യു ഹൈടെക്ക് ആംബുലൻസ് സമർപ്പിച്ച് ബെഹറൈൻ കെ.എം.സി.സി; മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയുടെ പ്രവർത്തനം ഇ.അഹമ്മദ് സ്മരണാർത്ഥം; മെഡിക്കൽ കോളജിലെ സി.എച്ച് സെന്ററിലേക്ക് ആബുലൻസ് കൈമാറി

എം പി റാഫി

കോഴിക്കോട്: മെഡിക്കൽ കോളേജിന് ഐ.സി.യു ഹൈടെക് ആംബുലൻസ് സമർപ്പിച്ച് ബഹ്റൈൻ കെ.എം.സി.സി. മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന ഇ.അഹമ്മദിന്റെ സ്മരണാർത്ഥം ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ആംബുലൻസ് സംഭാവന നൽകിയത്. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യമായി നിൽക്കുന്ന മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിനായി മറ്റൊരു നന്മ നിറഞ്ഞ പ്രവർത്തനം നടത്തിയിരിക്കുകയാണ്.

ലക്ഷങ്ങൾ വിലമതിക്കുന്ന ഐ.സി.യു ഹൈടെക് ആംബുലൻസ് അത്യാധുനിക ചികിത്സാ ജീവൻ രക്ഷാ സംവിധാനത്തോടെയാണ് സജ്ജമാക്കിയിരിക്കുന്നത്. ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് സി.എച്ച് സെന്ററിനാണ് അത്യാധുനിക സജ്ജീകരണങ്ങളടങ്ങിയ ഹൈടെക് ഐ.സി.യു ആംബുലൻസ് കൈമാറിയത്. സൗജന്യ നിരക്കിലായിരിക്കും സേവനം ലഭ്യമാക്കുക. സി.എച്ച് സെന്ററിന്റെ ആദ്യത്തെ ഹൈടെക് മൊബൈൽ ഐ.സി.യു യൂണിറ്റാണിത്. വൻകിട ഹോസ്പിറ്റലുകളിൽ മാത്രം ലഭ്യമായിരുന്ന ഈ സേവനം ഇനിമുതൽ സൗജന്യ നിരക്കിൽ കോഴിക്കോട്ടെത്തുന്ന പാവപ്പെട്ട രോഗികൾക്കും ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.

കോഴിക്കോട് ലീഗ്ഹൗസിൽ നടന്ന ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങി. നാട്ടിലെ പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസകരമാകുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ചടങ്ങിൽ ഹൈദരലി തങ്ങൾ അഭിപ്രായപ്പെട്ടു.

മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയായി. ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എംപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിൻകുട്ടി, സെക്രട്ടറി എം.സി മായിൻഹാജി, ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ട്രഷറർ ഹസീബ് റഹ്മാൻ, സി.എച്ച് സെന്റർ ജന.സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ, പ്രസിഡന്റ് കെ.പി കോയ, യൂത്ത്ലീഗ് ദേശീയ പ്രസിഡന്റ് സി.കെ സുബൈർ, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ഹസീബ് റഹ്മാൻ, കെ.പി മുസ്തഫ, മൊയ്തീൻകുട്ടി, അഹമ്മദ് പുന്നക്കൽ, വിപ് ഇബ്രാഹിംകുട്ടി, റഷീദ് വെങ്ങളം, മുസ്തഫ മുട്ടുങ്ങൽ, അസ്ലം വടകര, പി.വി മൻസൂർ, അബൂബക്കർഹാജി, മൂസഹാജി കല്യോട്, ഫിറോസ് കല്ലായി, സംസാരിച്ചു.

ചടങ്ങിൽ മുസ്ലിംലീഗ് കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി അലി കൊയിലാണ്ടിയെ ആദരിച്ചു. സി.എച്ച് സെന്റർ വളണ്ടിയർ ഗഫൂർ ചീക്കോടിന് ഉപഹാരം നൽകി. സി.എച്ച് സെന്റർ ഭാരവാഹികളായ ഒ.ഉസയിൻ, ടി.പി മുഹമ്മദ്, സഫ അലവി, പി.എൻ.കെ അഷറഫ്, എം.വി സിദ്ദീഖ്മാസ്റ്റർ, മരക്കാർഹാജി, മാമുക്കോയ മാസ്റ്റർ, എ.മൊയ്തീൻ ഹാജി, ബപ്പൻകുട്ടി നടുവണ്ണൂർ സംബന്ധിച്ചു. ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ.പി ഫൈസൽ വില്ലാപ്പള്ളി അധ്യക്ഷത വഹിച്ചു. ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും കെ. ഖാസിം നന്ദിയും പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP