Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനധികൃത ഫ്‌ളാറ്റുകൾക്കും ഹോട്ടലുകൾക്കും കുഴപ്പമില്ല; കായൽ കൈയേറി നിർമ്മിച്ചെന്ന് ആരോപിച്ച് എൺപതുകാരിയുടെ വീട് കൊച്ചി നഗരസഭ പൊളിച്ചുനീക്കി

കൊച്ചി: കായൽ കൈയേറി നിർമ്മിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എൺപതുകാരിയുടെ വീട് കൊച്ചി നഗരസഭാധികൃതർ പൊളിച്ചുനീക്കി. അനധികൃതമായി നിരവധി ഫ്‌ളാറ്റുകളും ഹോട്ടലുകളും ഉയരുന്നത് കണ്ടില്ലെന്നു നടിക്കുന്ന നഗരസഭയാണ് എൺപതുകാരിയുടെ വീട് പൊളിച്ചുമാറ്റിയത്.

ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് നടപടി. കായൽ കൈയേറിയാണ് വീട് നിർമ്മിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അല്ലിയമ്മയെന്ന വയോധികയുടെ വീട് പൊളിച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം. വീട് പോളിക്കാനുള്ള നീക്കം അടുത്ത ബന്ധുവിനൊപ്പം അല്ലിയമ്മ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസിന്റെ സഹായത്തോടെ നഗരസഭ വീടു പൊളിക്കുക തന്നെ ചെയ്തു. 18 വർഷം മുമ്പ് കോർപ്പറേഷൻ ധനസഹായമായി നൽകിയ 35,000 രൂപ ഉപയോഗിച്ചാണ് മട്ടമ്മേലിലെ സുധർമ്മ റോഡിലുള്ള മൂന്ന് സെന്റ് ഭൂമിയിൽ അല്ലിയമ്മ വീട് നിർമ്മിച്ചത്.

വീടുനിർമ്മാണത്തിനെതിരെ എട്ടുവർഷം മുമ്പ് അയൽവാസി പരാതി നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്. വീടിന് മുകളിലേക്ക് ചാരിനിന്നിരുന്ന അയൽവാസിയുടെ പറമ്പിലെ തെങ്ങ് മുറിപ്പിച്ചതിലുള്ള പ്രതികാരമായാണ് ഇയാൾ അല്ലിയമ്മക്കെതിരെ കേസ് കൊടുത്തത്. പരാതി നൽകിയ അയൽവാസിയുടെ ഭൂമിയുടെ പകുതിയോളം പുറമ്പോക്കാണെന്ന് അല്ലിയമ്മയുടെ ബന്ധുക്കൾ പറയുന്നു.

നേരത്തെ രണ്ട് തവണ വീട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ ഉത്തരവിനെതിരെ ബന്ധുക്കളുടെ സഹായത്തോടെ അല്ലിയമ്മ സ്‌റ്റേ സമ്പാദിച്ചിരുന്നു. വീടിന്റെ ചായ്‌പ്പ് പൊളിക്കാൻ നേരത്തെ കോർപ്പറേഷൻ അധികൃതർ ശ്രമിച്ചെങ്കിലും കലക്ടർ ഇടപ്പെട്ട് തടഞ്ഞിരുന്നു.

വീട് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ സഹായം അഭ്യർത്ഥിച്ച് അല്ലിയമ്മ കൊച്ചി മേയറെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. അന്ന് വീട് പൊളിക്കില്ലെന്ന് മേയർ ഉറപ്പു നൽകിയിരുന്നതായും പറയുന്നു. എന്നാൽ വീട് പൊളിക്കാൻ കോർപ്പറേഷൻ അധികൃതർ എത്തിയപ്പോൾ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു മേയറുടെ മറുപടി. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടരലക്ഷം രൂപയാണ് അല്ലിയമ്മയുടെ കടം. സൗദിയിൽ വീട്ടുജോലി ചെയ്യുന്ന മകളാണ് അല്ലിയമ്മയുടെ ഏക ആശ്രയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP