Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചി മെട്രോ അടുത്ത മാസം ഓടിത്തുടങ്ങും; ആലുവ മുതൽ പാലാരിവട്ടം വരെയുള്ള സർവ്വീസിനോട് പിണറായിയും വഴങ്ങി; ഉദ്ഘാടന തീയതി റെയിൽവേ സുരക്ഷാ കമ്മിഷന്റെ പരിശോധനകൾക്കു ശേഷം

കൊച്ചി മെട്രോ അടുത്ത മാസം ഓടിത്തുടങ്ങും; ആലുവ മുതൽ പാലാരിവട്ടം വരെയുള്ള സർവ്വീസിനോട് പിണറായിയും വഴങ്ങി; ഉദ്ഘാടന തീയതി റെയിൽവേ സുരക്ഷാ കമ്മിഷന്റെ പരിശോധനകൾക്കു ശേഷം

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസമെന്ന് കെഎംആർഎൽ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. റെയിൽവേ സുരക്ഷാ കമ്മിഷന്റെ പരിശോധനകൾക്കു ശേഷം തീയതി പ്രഖ്യാപിക്കും.

ആലുവ മുതൽ പാലാരിവട്ടം വരെയാണ് ആദ്യഘട്ട സർവീസ്. ഇതിനു സർക്കാർ അനുവാദം നൽകിയെന്നും ശ്രീധരൻ അറിയിച്ചു. ആലുവ മുതൽ മഹാരാജാസ് കോളജ് വരെ വേണമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് പാലാരിവട്ടം വരെയെന്ന തീരുമാനം ഉണ്ടായത്.

പാലാരിവട്ടം വരെയുള്ള പാതയിലെ സർവീസ് കൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും മഹാരാജാസ് കോളജ് വരെയുള്ള മേഖലയിലെ നിർമ്മാണം പൂർത്തിയായശേഷം ഉദ്ഘാടനം മതിയെന്നായിരുന്നു പിണറായിയുടെ മുൻ നിലപാട്. എന്നാൽ ശ്രീധരന്റെ ആവശ്യം അംഗീകരിച്ച് പാലാരിവട്ടം വരം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു.

ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ ദൂരത്തുള്ള സ്റ്റേഷനുകളുടെ പണി പൂർത്തിയാക്കി സർവീസ് തുടങ്ങാനായിരുന്നു കഴിഞ്ഞ യുഡിഎഫ് സർക്കാർ കെഎംആർഎല്ലിനു നൽകിയിരുന്ന നിർദ്ദേശം. മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷൻ വരെ മാത്രമാണ് ഇപ്പോൾ നിർമ്മാണങ്ങൾ നടക്കുന്നത്. ഗ്രൗണ്ട് ജംഗ്ഷനുശേഷമുള്ള ഭാഗത്തേക്കുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നതേയുള്ളൂ. വൈറ്റില വരെയാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

അതേസമയം, പാലാരിവട്ടം വരെയുള്ള സ്റ്റേഷനുകളുടെയും പാർക്കിങ് സ്ഥലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. മാർച്ച് അവസാനത്തോടെ ഇവ പൂർത്തീകരിച്ചു കൈമാറുമെന്നാണു നിർമ്മാണ പ്രവർത്തനങ്ങൾക്കു ചുക്കാൻപിടിക്കുന്ന ഡിഎംആർസി (ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ) അറിയിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP