Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്റ്റേഷനിലോ ട്രെയിനിലോ വരച്ചലും പോസ്റ്റർ പതിച്ചാലും 1000 രൂപ പിഴ; എമർജൻസി അലാറം ദുരുപയോഗം ചെയ്യൽ ശിക്ഷയുണ്ട്; തീവണ്ടി തടഞ്ഞാൽ നൽകേണ്ടത് 2000വും; കൊച്ചി മെട്രോയിൽ ഇനി നാശനഷ്ടമുണ്ടാക്കുന്നവർക്ക് പിഴ ശിക്ഷ ഉറപ്പ്

സ്റ്റേഷനിലോ ട്രെയിനിലോ വരച്ചലും പോസ്റ്റർ പതിച്ചാലും 1000 രൂപ പിഴ; എമർജൻസി അലാറം ദുരുപയോഗം ചെയ്യൽ ശിക്ഷയുണ്ട്; തീവണ്ടി തടഞ്ഞാൽ നൽകേണ്ടത് 2000വും; കൊച്ചി മെട്രോയിൽ ഇനി നാശനഷ്ടമുണ്ടാക്കുന്നവർക്ക് പിഴ ശിക്ഷ ഉറപ്പ്

കൊച്ചി: കോൺഗ്രസുകാരുടെ മെട്രോയിലെ തള്ളക്കയറ്റം പുതിയ ചർച്ചകൾക്ക് വഴി വക്കുന്നു. മെട്രോ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്നു ആദ്യ ദിവസം ഉച്ചവരെ 15 പേർക്കാണു പിഴ ഈടാക്കിയത്. ഇതുവരെ 114 പേരിൽനിന്നു പിഴ ഇടാക്കി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയ്ക്കും ഒപ്പം യാത്ര ചെയ്തവരുണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് പിഴ ഈടാക്കിയാൽ ഈ കണക്കുകളെല്ലാം അതിവേഗം മുന്നോട്ട് കുതിക്കും.

ടിക്കറ്റെടുത്തതിനെക്കാൾ കൂടുതൽ ദൂരം യാത്ര ചെയ്തവരും, അനുവദിച്ച സമയത്തേക്കാൾ കൂടുതൽ സ്റ്റേഷനുകളിൽ ചെലവഴിച്ചവരുമാണു ഇതുവരെ പിഴയടച്ചവരിൽ ഭൂരിപക്ഷവും. പാലാരിവട്ടം, പത്തടിപാലം സ്റ്റേഷനുകളിലെ തൂണികളിലാണു മൂർച്ചയേറിയ വസ്തുക്കൾകൊണ്ടു പേരുകൾ എഴുതിയിരിക്കുന്നത്. ഇതിനും പിഴ ഈടാക്കും.

പേപ്പറുകളും മറ്റു മാലിന്യങ്ങളും ഫ്‌ലോറിൽ വലിച്ചെറിയുന്നതും പതിവായിരിക്കുന്നു. മാധ്യമങ്ങളിലൂടെയും അല്ലാതെയും യാത്രക്കാർക്കു നിർദേശങ്ങൾ നൽകിയിട്ടും മെട്രോ സ്റ്റേഷനുകൾ വൃത്തികേടാക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി കെഎംആർഎൽ അധികൃതരും വ്യക്തമാക്കുന്നു. യാത്രക്കാരിൽ ചിലരുടെ മനോഭാവത്തിൽ മാറ്റം വന്നില്ലെന്നാണു സംഭവങ്ങൾ തെളിയിക്കുന്നതെന്ന് കെഎംആർഎൽ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ നിയമം ലംഘിച്ചാൽ കർശന നടപടി എടുക്കും. 2002ലെ മെട്രോ നിയമം അനുസരിച്ചാണ് പിഴ ഈടാക്കുന്നത്.

പിഴ ഈടാക്കുന്നത് ഇങ്ങനെ

  • മദ്യപാനം, നാശനഷ്ടമുണ്ടാക്കൽ, വസ്തുക്കൾ വലിച്ചെറിയൽ, മോശം ഭാഷയിൽ
  • സംസാരിക്കുക, സ്റ്റേഷനിലോ ട്രെയിനിലോ വച്ച് ഭക്ഷണം കഴിക്കുക, മറ്റു യാത്രക്കാരെ ശല്യം ചെയ്യുക (500 രൂപ പിഴ)
  • നിരോധിച്ചിരിക്കുന്ന വസ്തുക്കൾ കൈവശം വയ്ക്കൽ (500 രൂപ പിഴ)
  • സ്റ്റേഷനിലോ ട്രെയിനിലോ വരയ്ക്കുക, പോസ്റ്റർ പതിക്കുക (1000 രൂപ പിഴ)
  • മെട്രോ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും മെട്രോ സ്റ്റേഷനിൽനിന്നോ, ട്രെയിനിൽനിന്നോ ഇറങ്ങാതിരിക്കൽ (1000 രൂപ പിഴ)
  • ട്രാക്കിലൂടെയുള്ള നടത്തം (500 രൂപ പിഴ)
  • ട്രെയിൻ ഗതാഗതം തടസപ്പെടുത്തൽ (2000 രൂപ പിഴ)
  • ജീവനക്കാരുടെ ജോലി തടസപ്പെടുത്തൽ (1000 രൂപ പിഴ)
  • ടിക്കറ്റില്ലാത്ത യാത്ര (50 രൂപ പിഴ)
  • എമർജൻസി അലാറം ദുരുപയോഗം ചെയ്യൽ (1000 രൂപ പിഴ)
  • വ്യാജ ടിക്കറ്റ് വിൽപ്പന (500 രൂപ പിഴ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP