Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസിൽ യാത്ര ചെയ്തിരുന്നവരിൽ അഞ്ചു പേരെങ്കിലും ദിവസവും ആലുവയിൽ നിന്ന് മെട്രോയിൽ നഗരത്തിലേക്ക് എത്തുന്നു; വരുമാനം കുറഞ്ഞ് സ്വകാര്യ ബസുകൾ; കൊച്ചി മെട്രോ യാത്രാശീലങ്ങൾ മാറ്റുന്നത് ഇങ്ങനെ

ബസിൽ യാത്ര ചെയ്തിരുന്നവരിൽ അഞ്ചു പേരെങ്കിലും ദിവസവും ആലുവയിൽ നിന്ന് മെട്രോയിൽ നഗരത്തിലേക്ക് എത്തുന്നു; വരുമാനം കുറഞ്ഞ് സ്വകാര്യ ബസുകൾ; കൊച്ചി മെട്രോ യാത്രാശീലങ്ങൾ മാറ്റുന്നത് ഇങ്ങനെ

കൊച്ചി: നഗരഹൃദയത്തിലേക്ക് കൊച്ചി മെട്രോ കുതിച്ചെത്തിയതോടെ ആവേശം കൂടി യാത്രക്കാർ. ബസിൽ കയറാതെ എല്ലാവരും യാത്ര മെട്രോയിലാക്കുന്നതു. ഇത് സ്വാകാര്യ ബസുകളെ പ്രതിസന്ധിയിലാക്കി. മെട്രോ ട്രെയിൻ ഓടുന്നതിന് മുമ്പ് ബസിൽ 700 മുതൽ 800 വരെ ആളുകളാണ് യാത്ര ചെയ്തിരുന്നത് . ഇപ്പോൾ 650 ലേക്ക് കൂപ്പുകുത്തി. ആലുവയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് നേരിട്ടുള്ള ടിക്കറ്റുകളും കുറഞ്ഞു.

ആലുവയിൽ നിന്ന് പാലാരിവട്ടം വരെ മെട്രോ സർവീസ് തുടങ്ങിയപ്പോൾ സാമ്പത്തികനഷ്ടം കാര്യമായി ബാധിച്ചിരുന്നില്ലെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. മെട്രോ മഹാരാജാസ് മൈതാനിയിലേക്ക് എത്തിയതതോടെ കളക്ഷനിൽ 15 ശതമാനം കുറവുണ്ടായി. ആലുവ - ഫോർട്ടുകൊച്ചി റൂട്ടിലോടുന്ന ഒരു ബസിന് ഒരു ദിവസം ലഭിച്ചിരുന്നത് ശരാശരി 9,000 രൂപയാണ്. ഇപ്പോൾ ആയിരം രൂപയുടെ കുറവുണ്ടായെന്നാണ് ബസുടമകൾ വ്യക്തമാക്കുന്നത്.

ബസിൽ യാത്ര ചെയ്തിരുന്നവരിൽ അഞ്ചു പേരെങ്കിലും ദിവസവും ആലുവയിൽ നിന്ന് മെട്രോയിൽ നഗരത്തിലേക്ക് എത്തുന്നു. കളമശേരി, ഇടപ്പള്ളി ഭാഗങ്ങളിൽ ഗതാഗതക്കുരുക്കുണ്ടായാൽ യാത്രക്കാർ പെട്ടെന്ന് മെട്രോയെ ആശ്രയിക്കുന്നതായും സ്വകാര്യ ബസ് തൊഴിലാളികൾ വ്യക്തമാക്കി. ആലുവയിൽ നിന്ന് തേവര, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലേക്ക് 183 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. പലതും നഷ്ടത്തിലായി.

സ്വകാര്യ ബസുകളുടെ രക്ഷയ്ക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം. ബസുകളെ ഒരു കുടക്കീഴിൽ എത്തിക്കാൻ സൊസൈറ്റി രൂപീകരിച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല. കളക്ഷൻ പങ്കിടണമെന്ന വ്യവസ്ഥ തന്നെ പരാജയമാണ്. കെ.എം.ആർ.എൽ എന്തെങ്കിലും സംവിധാനം ഒരുക്കിയില്ലെങ്കിൽ ബസുകൾ റോഡിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് ആൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ പറയുന്നു.

മെട്രോ സ്‌റ്റേഷനുകളെ കേന്ദ്രീകരിച്ച് ഫീഡർ സർവീസുകൾ തുടങ്ങുമെന്ന കൊച്ചി മെട്രാ റെയിൽ ലിമിറ്റഡിന്റെ ( കെ.എം.ആർ. എൽ) വാഗ്ദാനം നടപ്പായില്ല. സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് സർവീസുകൾ സജ്ജീകരിച്ചാൽ സ്വകാര്യ ബസുകൾക്ക് ആശ്വാസമാകുമായിരുന്നുവെന്നും ഇവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP