Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ന് കൊച്ചി മെട്രോയുടെ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കില്ല; എപ്പോഴും തുറന്ന് കിടക്കുന്ന ഗേറ്റിലൂടെ ആർക്കും എത്ര തവണ വേണമെങ്കിലും കടന്ന് പോകാം; ഒന്നാം വാർഷികം ആഘോഷിക്കാൻ കൊച്ചി മെട്രോ പ്രഖ്യാപിച്ച സൗജന്യ യാത്ര ഉപയോഗിക്കാൻ കൊച്ചിക്കാർ ഒഴുകി എത്തുമോ? ജീവനക്കാരുടെ ഇന്നത്തെ ജോലി അനിയന്ത്രിതമായ തിരക്ക് അപകടമാകാതെ നിയന്ത്രിക്കുക മാത്രം

ഇന്ന് കൊച്ചി മെട്രോയുടെ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കില്ല; എപ്പോഴും തുറന്ന് കിടക്കുന്ന ഗേറ്റിലൂടെ ആർക്കും എത്ര തവണ വേണമെങ്കിലും കടന്ന് പോകാം; ഒന്നാം വാർഷികം ആഘോഷിക്കാൻ കൊച്ചി മെട്രോ പ്രഖ്യാപിച്ച സൗജന്യ യാത്ര ഉപയോഗിക്കാൻ കൊച്ചിക്കാർ ഒഴുകി എത്തുമോ? ജീവനക്കാരുടെ ഇന്നത്തെ ജോലി അനിയന്ത്രിതമായ തിരക്ക് അപകടമാകാതെ നിയന്ത്രിക്കുക മാത്രം

കൊച്ചി: ഇന്ന് കൊച്ചി മെട്രോയുടെ ടിക്കറ്റ് കൗണ്ടറുകൾ ഒന്നും പ്രവർത്തിക്കില്ല. ഇന്ന് എല്ലാവർക്കും മെട്രോയിലൂടെ സൗജന്യമായി യാത്ര ചെയ്യാം. ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കൊച്ചിയിലെത്തുന്നവർക്കെല്ലാം സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് കെഎംആർഎൽ. രാവിലെ ആറിനു സർവീസ് ആരംഭിക്കുന്നതു മുതൽ രാത്രി 10ന് യാത്ര അവസാനിക്കുന്നതുവരെ ആർക്കും എത്ര തവണ വേണമെങ്കിലും മെട്രോയിലൂടെ സൗജന്യമായി യാത്ര ചെയ്യാം.

ഇന്ന് കൊച്ചിക്കാർ മുഴുവൻ ഈ സൗജന്യ യാത്ര ഉപയോഗപ്പെടുത്താൻ ഒഴുകി എത്തുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ അതുകൊണ്ട് തന്നെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാൻ വൻ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ന് ജീവനക്കാരുടെ എല്ലാം ജോലി ഈ തിരക്ക് നിയന്ത്രിക്കുക എന്നത് തന്നെയായിരിക്കും. യാത്രക്കാരുടെ തിരക്കു നിയന്ത്രിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു കെഎംആർഎൽ അധികൃതർ പറഞ്ഞു.

ഒരു വർഷം മുൻപ് ഇതേ ദിവസമാണു വാണിജ്യാടിസ്ഥാനത്തിൽ മെട്രോ സർവീസ് ആരംഭിച്ചത്. ഇന്ന് ഒരു ദിവസം പതിനായിരക്കണക്കിന് യാത്രക്കാരാണ് മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. റോഡിലെ ഗതാഗത കുരുക്കിൽ നിന്നും ഒഴിവായി കൃത്യസമയത്ത് തന്നെ ജോലി സ്ഥലത്തും മറ്റും എത്താൻ നിരവധി പേരാണ് മെട്രോയെ ആശ്രയിക്കുന്നത്. അതിന് പുറമേ മെട്രോ കാണാൻ മറ്റു സ്ഥലങ്ങളിൽ നിന്നും എത്തുന്നവരും നിരവധിയാണ്.

പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോയുടെ മുട്ടം യാഡിൽ വൃക്ഷത്തൈകൾ നടുന്ന ക്യാംപയിൽ ആരംഭിച്ചു. മുട്ടം യാഡിലെ 519 ജീവനക്കാരും സ്വന്തം പേരിൽ ഓരോ തൈനടുകയും അതു പരിപാലിക്കുകയും ചെയ്യും. പിറന്നാൾ ദിനമായ 17നു മെട്രോയിൽ വൻ തിരക്കായിരുന്നു. സൗജന്യ യാത്ര പ്രഖ്യാപിച്ച ഇന്ന് അതിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുമെന്നാണ് കണക്കു കൂട്ടൽ.

സാധാരണ ദിവസങ്ങളിൽ 35,000 യാത്രക്കാരാണുള്ളതെങ്കിൽ 17ന് 62000 പേർ യാത്ര ചെയ്തു. 21 ലക്ഷം രൂപ ടിക്കറ്റ് വരുമാനം. സാധാരണ ദിവസങ്ങളിൽ ഇത് 12 മുതൽ 15 ലക്ഷം വരെയാണ്. അവധിക്കാലത്ത് ഒരു ദിനം ശരാശരി 53,000 യാത്രക്കാർ വരെ മെട്രോയിൽ യാത്ര ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP