Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രാൻസ്ജെൻഡറുകൾക്ക് ജോലി നൽകി കൊച്ചി മെട്രോയുടെ മഴവിൽ മാതൃക; കേരളം രാജ്യത്തിന് മാതൃകയാകുന്നത് 23 പേർക്ക് ജോലി നൽകി; നിയോഗിക്കുക ടിക്കറ്റ് വിതരണം മുതൽ ഹൗസ് കീപ്പിങ് വരെയുള്ള ജോലികൾക്ക്

ട്രാൻസ്ജെൻഡറുകൾക്ക് ജോലി നൽകി കൊച്ചി മെട്രോയുടെ മഴവിൽ മാതൃക; കേരളം രാജ്യത്തിന് മാതൃകയാകുന്നത് 23 പേർക്ക് ജോലി നൽകി; നിയോഗിക്കുക ടിക്കറ്റ് വിതരണം മുതൽ ഹൗസ് കീപ്പിങ് വരെയുള്ള ജോലികൾക്ക്

കൊച്ചി :  പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്തേണ്ടവരല്ല ട്രാൻസ്‌ജെൻഡറുകൾ എന്ന സന്ദേശം ലോകത്തിനു മുന്നിൽ ഉയർത്തികാട്ടുന്ന നടപടിയാണ് കൊച്ചി മെട്രോയുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. 23 ട്രാൻജെൻഡറുകൾക്ക് ജോലി നൽകിക്കൊണ്ടാണു കൊച്ചി മെട്രോ മാതൃകയായത്. 

ടിക്കറ്റ് കൗണ്ടറുകൾ മുതൽ ഹൗസ്‌കീപിങ് വരെയുള്ള ജോലികളായിരിക്കും ഇവരെ ഏൽപ്പിക്കുക.

530 കുടുംബശ്രീ തൊഴിലാളികൾക്കൊപ്പമാകും ഇവർ പ്രവർത്തിക്കുക. പതിനൊന്ന് സ്റ്റേഷനുകളിലും ട്രാൻസ്‌ജെൻഡർമാർ ജോലി ചെയ്യും. ട്രാൻസ്‌ജെൻഡറുമാരെ ജോലിക്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണു കൊച്ചി മെട്രോ.

എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാണ് എല്ലാ തൊഴിലാളികളെയും നിയമിച്ചിട്ടുള്ളത്. ഹൗസ് കീപിങ്, പാർക്കിങ്, കസ്റ്റമർ റലേഷൻസ്, ടിക്കറ്റ് വെൻഡിങ്, ഗാർഡനിങ്, ക്യാന്റീൻ ജോലികൾ എന്നിവയിലേയ്ക്കാണു തിരഞ്ഞെടുക്കപ്പെട്ട് ജീവനക്കാരെ നിയമിച്ചത്. സാങ്കേതികവൈദഗ്ധ്യത്തിലും സുരക്ഷാക്രമീകരണങ്ങളിലും പ്രത്യേക പരിശീലനം നൽകാനും തീരുമാനമായി കഴിഞ്ഞു.

ട്രാൻസ്‌ജെൻഡറുകൾക്ക് ഒരു വിവേചനവും ഉണ്ടാവില്ലെന്ന സന്ദേശമാണ് കൊച്ചി മേട്രോ മുന്നോട്ട് വയ്ക്കുന്നതെന്ന് എംഡി ഏലിയാസ് ജോർജ്ജ് പറഞ്ഞു. സ്റ്റേഷനുകളിലെ ജോലികളിൽ അവർക്ക് അവകാശപ്പെട്ട ജോലികൾ നൽകണമെന്നാണു ഞങ്ങളുടെ ആഗ്രഹം. ട്രാൻസ്‌ജെൻഡർ സമൂഹവുമായി നേരിട്ടുള്ള ഇടപാടുകൾ ഉണ്ടായാലേ അവരെപ്പറ്റിയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറുകയുള്ളൂ. കേരളത്തിലെ മറ്റു സ്ഥാപനങ്ങളും ട്രാൻസ്‌ജെൻഡർമാർക്കു തൊഴിലവസരങ്ങൾ കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഏലിയാസ് ജോർജ്ജ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP