Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുത്താണ് നമ്മുടെ മെട്രോ! കൊച്ചിക്കാരിയെ താലികെട്ടാനെത്തിയ ചെക്കനും കൂട്ടരും ട്രാഫിക്കിൽ കുടുങ്ങിയത് മണിക്കൂറുകളോളം; കല്ല്യാണം മുടങ്ങുമെന്നായപ്പോൾ രക്ഷകനായതു കൊച്ചി മെട്രോ

മുത്താണ് നമ്മുടെ മെട്രോ! കൊച്ചിക്കാരിയെ താലികെട്ടാനെത്തിയ ചെക്കനും കൂട്ടരും ട്രാഫിക്കിൽ കുടുങ്ങിയത് മണിക്കൂറുകളോളം; കല്ല്യാണം മുടങ്ങുമെന്നായപ്പോൾ രക്ഷകനായതു കൊച്ചി മെട്രോ

കൊച്ചി: ആശിച്ച് കാത്തിരുന്ന കല്ല്യാണ മുഹൂർത്തം എത്തിയപ്പോൾ സമയത്ത് എത്താനാവാത്ത അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു. അതും ട്രാഫിക്ക് കുരുക്കിൽ കുരുങ്ങിയാൽ പറയേണ്ടതില്ലല്ലോ. ഈ അവസ്ഥയായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട്ടുകാരനായ രഞ്ജിത് കുമാറിനെ കുരുക്കിയത്. മണിക്കൂറുകൾ പെണ്ണും വീട്ടുകാർക്കും ചെക്കൻ വീട്ടുകാർക്കും ടെൻഷനോട് ടെൻഷൻ. ഒടുവിൽ കൊച്ചി മെട്രോ രക്ഷകനായപ്പോൾ മുഹൂർത്തത്തിൽ തന്നെ താലികെട്ടും.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാലക്കാട്ടുകാരൻ രഞ്ജിത്ത് കുമാറിന്റെയും കൊച്ചിക്കാരി ധന്യയുടെയും വിവാഹം. എറണാകുളം രാജാജി റോഡിലുള്ള ഗംഗോത്രി കല്യാണമണ്ഡപത്തിലായിരുന്നു താലികെട്ട് നിശ്ചയിച്ചിരുന്നത്. പുതിയ ജീവിതവും സ്വപ്‌നം കണ്ട് താലി ചാർത്തി തന്റെ പെണ്ണിനെ സ്വന്തമാക്കാനായി രഞ്ജിത് കുമാറും കുടുംബവും കൊച്ചിയിലേക്ക് രാവിലെ ആറ് മണിക്ക് തന്നെ പുറപ്പെടുകയും ചെയ്തു.

11 മണിക്കായിരുന്നു താലികെട്ടാനുള്ള മുഹൂർത്തം. സമയത്ത് എത്താൻ കഴിയുമെന്ന് വിചാരിച്ചാണ് ആറുമണിക്ക് വരനും പാർട്ടിയും പുറപ്പെട്ടത്. എന്നാൽ ആലുവയിൽ എത്തിയ ഇവർ ട്രാഫിക്കിൽ കുരുങ്ങിയതോടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റി. മുഹൂർത്തത്തോട് അടുത്തിട്ടും ട്രാഫിക്ക് ബ്ലോക്കിന് ഒരു ചലനവും ഉണ്ടായില്ല. ഇതോടെ കാറിൽ പോയാൽ കല്ല്യാണ വേദിയുടെ അയൽപക്കത്ത് പോലും എത്താനാവില്ലെന്ന് ഇവർക്ക് മനസ്സിലായി. വിചാരിച്ചതിലും നേരത്തെ എത്താമെന്നും മണ്ഡപത്തിലെത്തി ഒന്നു ഫ്രഷാകാമെന്നൊക്കെയായിരുന്നു വിചാരിച്ചത്. എന്നാൽ ചാലക്കുടിയെത്തിയപ്പോൾ പണി പാളി. രൂക്ഷമായ ഗതാഗതക്കുരുക്ക്. അങ്കമാലി വരെ സ്ഥിതി തുടർന്നു.

വരനെയും കൂട്ടരെയും കാണാതായതോടെ പരിഭ്രാന്തരായ പെണ്ണും വീട്ടുകാർ വിളിയും തുടങ്ങി. എളുപ്പം തന്നെ ഏത് വിധേനയും എത്താനായിരുന്നു പെണ്ണും വീട്ടുകാർ പറഞ്ഞത്. എന്തു ചെയ്യണമെന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് മെട്രോ രക്ഷകനായത്. കാർ വഴിയിൽ ഉപേക്ഷിച്ച് ആലുവയിലെ മെട്രോ സ്‌റ്റേഷനിലേക്ക് ഇവർ ചെന്നു. ടിക്കറ്റ് എടുക്കാൻ വലിയ ക്യൂ തന്നെ ഉണ്ടായിരുന്നെങ്കിലും രഞ്ജിത്തും കുടുംബവും കല്ല്യാണക്കാര്യം വിശദമായി പറഞ്ഞതോടെ ജനം രഞ്ജിത്തിനു വേണ്ടി വഴിമാറിക്കൊടുത്തു. ഉടൻ ടിക്കറ്റെടുത്ത് ഇവർ അടുത്ത ട്രെയിനിൽ കയറി സമയത്ത് തന്നെ കല്ല്യാണ പന്തലിൽ എത്തുകയും ചെയ്തു. വിവാഹം മുടങ്ങായ രക്ഷിച്ച കൊച്ചി മെട്രോയ്ക്ക് നന്ദി പറഞ്ഞുള്ള ഇവരുടെ വീഡിയോ കെഎംആർഎൽ പുറത്ത് വിട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP