Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചി മോഷണ പരമ്പരയിലെ മോഷ്ടാക്കളെന്ന് കരുതുന്നവരുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; മോഷണത്തിന് മുമ്പ് കൊള്ളസംഘം സിനിമ കണ്ടിറങ്ങി; അക്രമികളിൽ ഒരാൾ സിസിടിവി ക്യാമറ തകർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ; ഏഴംഗ സംഘം എത്തിയത് പൂണെയിൽ നിന്നെന്ന് സൂചന

കൊച്ചി മോഷണ പരമ്പരയിലെ മോഷ്ടാക്കളെന്ന് കരുതുന്നവരുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; മോഷണത്തിന് മുമ്പ് കൊള്ളസംഘം സിനിമ കണ്ടിറങ്ങി; അക്രമികളിൽ ഒരാൾ സിസിടിവി ക്യാമറ തകർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ;  ഏഴംഗ സംഘം എത്തിയത് പൂണെയിൽ നിന്നെന്ന് സൂചന

കൊച്ചി: കൊച്ചി നഗരത്തിൽ തുടർച്ചയായി ഉണ്ടായ മോഷണ സംഭവങ്ങളിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. എരൂരിലെ സ്വകാര്യസ്ഥാപനത്തിന്റെ സിസി ടിവി ക്യാമറയിലാണ് മോഷ്ടാക്കളുടെതെന്ന് കരുതുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. കമ്പി വടിയുമായി എത്തിയ സംഘം സിസി ടിവി ക്യാമറയും അടിച്ചു തകർത്തു. മുഖം മറച്ച് കമ്പി വടി അരയിൽ തിരുകുന്ന ആളെ ദൃശ്യങ്ങളിൽ കാണാം. മോഷണത്തിന് മുമ്പ് സംഘം സിനിമ കണ്ടിറങ്ങിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

തൊട്ടുപിന്നാലെ ആറോളം പേർ പല സ്ഥലങ്ങളിൽ നിന്നായി എത്തുന്നതും ദൃശ്യങ്ങളിലുണ്ട്. തൃപ്പൂണിത്തുറയിലെ വീട്ടിൽ മോഷണം നടക്കുന്നതിനു മുമ്പ് എരൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. മോഷണത്തിനായുള്ള വീടുകൾ നേരത്തെ തീരുമാനിച്ചുറപ്പിച്ചതിനു ശേഷം സംഘമായി എത്തി വീട്ടുലുള്ളവരെ ആക്രമിച്ചും കെട്ടിയിട്ടും മോഷണം നടത്തുന്ന രീതി സ്ഥിരമായി നടത്തുന്ന സംഘമാണിതെന്നാണ് പൊലീസിന്റെ നിഗമനം.

അക്രമികളിൽ ഒരാൾ സിസിടിവി ക്യാമറ തകർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പൂണെ കേന്ദ്രീകരിച്ചുള്ള ഇതര സംസ്ഥാന തൊഴിലാളികളാണിവർ എന്നാണ് നിഗമനം. നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ കൊച്ചി നഗരത്തിൽ തുടർച്ചയായി ഉണ്ടായ കവർച്ചയിൽ തുമ്പുണ്ടാക്കാനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

പൂണെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘമാണ് ഇവരെന്ന് പൊലീസ് നിഗമനത്തിലെത്തിയിട്ടുണ്ട്. മംഗലാപുരത്ത് നടന്ന മോഷണശ്രമമാണ് ഈ നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് മംഗലാപുരത്തേതിന് സമാനമായ മോഷണമാണ്. വീട്ടിലുള്ളവരെ അക്രമിച്ച് ബന്ദികളാക്കി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പ്രതികളെ ഉടൻ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP