Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് മുൻ കേന്ദ്രമന്ത്രിമാർ.. മുൻ സംസ്ഥാന മന്ത്രി.. പാർലമെന്റിലേക്ക് മത്സരിച്ച യുവ നേതാവ്.. ഹാസ്യ നടൻ: ബ്ലാക്‌മെയിൽ സംഘത്തിന്റെ വലയിൽ വീണവരുടെ പേര് നാളെ പുറത്തുവിടുമെന്ന് സൂചന

രണ്ട് മുൻ കേന്ദ്രമന്ത്രിമാർ.. മുൻ സംസ്ഥാന മന്ത്രി.. പാർലമെന്റിലേക്ക് മത്സരിച്ച യുവ നേതാവ്.. ഹാസ്യ നടൻ: ബ്ലാക്‌മെയിൽ സംഘത്തിന്റെ വലയിൽ വീണവരുടെ പേര് നാളെ പുറത്തുവിടുമെന്ന് സൂചന

തിരുവനന്തപുരം: തുടക്കം മുതൽ സോളാർ കേസിന്റെ പാതയിലാണ് കൊച്ചി ബ്ലാക്‌മെയിൽ പെൺവാണിഭ കേസിന്റെ പോക്ക്. ഉന്നത രാഷ്ട്രീയ ബന്ധം ആരോപിക്കപ്പെട്ട കേസിലെ മുഖ്യ പ്രതികളായ റുക്‌സാനയും ബിന്ധ്യാ തോമസും നാളെ ഉന്നത നേതാക്കളുടെ പേരു വിവരങ്ങൾ പുറത്തുവിടുമെന്നാണ് സൂചന. മംഗളം പത്രമാണ് നാളെ ഇവരുടെ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന സൂചന പുറത്തുവിട്ടത്. മുൻ കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും തങ്ങളുടെ വലയിൽ കുടുങ്ങിയതായി റുക്‌സാന അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവരുമെന്നാണ് മംഗളം ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബിന്ധ്യ തോമസിന്റെ വലയിൽ വീണാണ് താൻ ഈ മേഖലയിലെത്തിയതെന്ന് വെളിപ്പെടുത്തൽ റുക്‌സാന നടത്തുന്നതും ശബ്ദരേഖ കൈവശമുണ്ടെന്നും പത്രവാർത്തയിൽ പറയുന്നു. പണം നൽകിയ ആർക്കൊപ്പവും താൻ സമയം ചെലവഴിച്ചിരുന്നെന്നു റുക്‌സാന തുറന്നു പറയുന്നുണ്ട്. എല്ലാവരും കരുതുന്നതുപോലെ താൻ മുസ്ലിമല്ല, നായർ സമുദായാംഗമാണ്. തന്റെ കിടപ്പറരംഗങ്ങൾ കൈവശമുണ്ടെന്നു ബിന്ധ്യ ഭീഷണിപ്പെടുത്തിയതിനേത്തുടർന്നാണു പ്രമുഖരെ വലവീശിപ്പിടിക്കാൻ രണ്ടും കല്പിച്ചിറങ്ങിയത്.

രണ്ടു മുൻകേന്ദ്രമന്ത്രിമാർ, യുവാവായ മുൻ സംസ്ഥാനമന്ത്രി, അടുത്തിടെ ഐ.പി.എസ്. ലഭിച്ച ഉദ്യോഗസ്ഥൻ, ഒരിക്കൽ പാർലമെന്റിലേക്കു മത്സരിച്ച യുവനേതാവ്, ഗായകൻകൂടിയായ ഹാസ്യനടൻ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണു റുക്‌സാന പങ്കുവയ്ക്കുന്നത്. ഇവരുടെ പേരുവിവരങ്ങൾ തുറന്നു പറയുന്നതു തന്റെ ജീവൻ അപകടത്തിലാക്കുമെന്ന പൂർണബോധ്യമുണ്ടെന്നും റുക്‌സാന വ്യക്തമാക്കിയെന്നാണ് മംഗളം റിപ്പോർട്ട്.

എറണാളുളത്തെ ഒരു ആന്റിയുടെ നിർദേശപ്രകാരമാണ് മുൻകേന്ദ്രമന്ത്രിയെ വലയിലാക്കാൻ ചെന്നൈയിൽ പോയതെന്നും റുക്‌സാന പറയുന്നു. തന്നെ കൂടാതെ രണ്ട് യുവതികൾ ഉണ്ടായിരുന്നെന്നും ഡൽഹിയിൽ രണ്ടുമാസം താമസിക്കണമെന്ന് ആന്റി ആവശ്യപ്പെട്ടെങ്കിലും പിന്മാറിയെന്നും റുക്‌സാന പറഞ്ഞിരുന്നു. മലയാളിയായ മുൻകേന്ദ്രമന്ത്രിയുമൊത്ത് ഒരുതവണ സമയം ചെലവഴിച്ചു. പിന്നീടും ഈ ഉന്നതൻ പലതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും നേരിട്ടു കാണാനിടയായില്ല. ഒരു ശിപാർശക്കാര്യത്തിനാണു മുൻകേന്ദ്രമന്ത്രിയെ സമീപിച്ചത്. കൊച്ചിയിലെ ഒരു ഫ്‌ളാറ്റിലായിരുന്നു കൂടിക്കാഴ്ച. വിവാദനായകനായ മുന്മന്ത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും കൊട്ടാരക്കരയിലെ ഒരു ഹോട്ടലിൽ വച്ചാണ് പ്രമുഖ ഹാസ്യ നടനെ കണ്ടതെന്നും റുക്‌സാന പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ സോളാർ കേസിൽ പ്രതിയായ സരിത എസ് നായരുടെ ജീവിതകഥയും മംഗളം ആഴ്‌ച്ചപ്പതിപ്പിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. അതിന് ശേഷമാണ് വിവാദ നായികയായ മറ്റൊരു കഥാപാത്രവുമായി പത്രത്തിന്റെ രംഗപ്രവേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP