Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് മുനിസിപ്പാലിറ്റികളും രണ്ടു പഞ്ചായത്തുകളും ചേർന്ന് കൊച്ചി മെട്രോയാകും; കണ്ണൂർ ആറാമത്തെ കോർപ്പറേഷനാകും; 21 പഞ്ചായത്തുകൾ നഗരസഭയാകുമ്പോൾ 53 പുതിയ ഗ്രാമപഞ്ചായത്തുകൾ പിറക്കും

മൂന്ന് മുനിസിപ്പാലിറ്റികളും രണ്ടു പഞ്ചായത്തുകളും ചേർന്ന് കൊച്ചി മെട്രോയാകും; കണ്ണൂർ ആറാമത്തെ കോർപ്പറേഷനാകും; 21 പഞ്ചായത്തുകൾ നഗരസഭയാകുമ്പോൾ 53 പുതിയ ഗ്രാമപഞ്ചായത്തുകൾ പിറക്കും

തിരുവനന്തപുരം: കൊച്ചിൻ കോർപ്പറേഷനെ മെട്രോപോളിറ്റൻ നഗരമാക്കാനും കണ്ണൂർ മുനിസിപ്പാലിറ്റിയെ കോർപ്പറേഷനാക്കാനും യു.ഡി.എഫ്. ഉപസമിതി സർക്കാരിനോടു ശുപാർശ ചെയ്തു. സംസ്ഥാനത്ത് പുതിയ 21 മുനിസിപ്പാലിറ്റികളും 53 പഞ്ചായത്തുകളും രൂപീകരിക്കാനും അന്തിമ റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റി രൂപീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

നിലവിലുള്ള വാർഡുകൾക്കു പുറമേ മരട്, തൃക്കാക്കര, കളമശേരി മുനിസിപ്പാലിറ്റികളും കുമ്പളം, ചേരാനെല്ലൂർ പഞ്ചായത്തുകളും ഉൾപ്പെടുത്തി കൊച്ചിൻ കോർപ്പറേഷനെ പുതിയ മെട്രോപോളിറ്റൻ നഗരമാക്കാനാണ് ശുപാർശ. കണ്ണൂർ മുനിസിപ്പാലിറ്റിക്കു പുറമേ വള്ളിക്കുന്ന്, പുഴാതി, എടക്കാട്, എളയാവൂർ പഞ്ചായത്തുകൾ കൂടി ഉൾപ്പെടുന്നതാണു നിർദിഷ്ട കണ്ണൂർ കോർപ്പറേഷൻ.

കഴക്കൂട്ടം, കൊട്ടാരക്കര, പന്തളം, ഏറ്റുമാനൂർ, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പയ്യോളി, കൊടുവള്ളി, ചെറുവണ്ണൂർ, നല്ലളം, വളാഞ്ചേരി, പരപ്പനങ്ങാടി, കൊണ്ടോട്ടി, താനൂർ, പട്ടാമ്പി, ചെർപ്പുളശേരി, മണ്ണാർക്കാട്, ആന്തുർ, കോടിയേരി, കീഴൂർചാവശേരി, ചെറുവത്തൂർ, ഹരിപ്പാട്, അമ്പലപ്പുഴ എന്നിവയാണ് പുതുതായി നിർദ്ദേശിക്കുന്ന മുനിസിപ്പാലിറ്റികൾ. ഇതിൽ ഹരിപ്പാട്, അമ്പലപ്പുഴ എന്നിവയുടെ യോഗ്യത ഒരിക്കൽക്കൂടി പരിശോധിക്കണമെന്നും പറയുന്നു.

പുതുതായി നിർദ്ദേശിക്കുന്ന പഞ്ചായത്തുകൾ:

കാസർകോഡ് ജില്ല (നാലു പുതിയ പഞ്ചായത്തുകൾ): പള്ളിക്കരഉദുമ പഞ്ചായത്തുകൾ വിഭജിച്ച് മൂന്നെണ്ണമാക്കണം, അജന്നൂർമാണിക്കോത്ത് എന്നിവ വിഭജിച്ച് മൂന്നെണ്ണമാക്കണം, പടന്ന വിഭജിച്ച് രണ്ടാക്കണം, പടന്ന വിഭജിച്ച് പുതിയത്, ചെമ്മനാട് വിഭജിച്ച് പുതിയത്.
കണ്ണുർ ജില്ല (നാലു പുതിയ പഞ്ചായത്തുകൾ): അഴിക്കോട്, ചിറയ്ക്കൽ, ചേലോറ, കൂടാളി പഞ്ചായത്തുകൾ വിഭജിച്ച് ഓരോ പുതിയ പഞ്ചായത്ത് കൂടി.

വയനാട് ജില്ല (മൂന്ന് പുതിയ പഞ്ചായത്തുകൾ): നെന്മേനി വിഭജിച്ച് പുതുതായി ചീരാൽ പഞ്ചായത്ത്, പൂതാടി വിഭജിച്ച് നടവയൽ പഞ്ചായത്ത്, വെള്ളമുണ്ട, പനമരം, ഇടവക എന്നീ മൂന്നു പഞ്ചായത്തുകൾ വിഭജിച്ച നാലെണ്ണമാക്കണം.

കോഴിക്കോട് ജില്ല (ആറെണ്ണം): ഉണ്ണിക്കുളം വിഭജിച്ച് പുനൂർ പഞ്ചായത്തുകൂടി, കുന്നമംഗലംചാത്തമംഗലംമാവൂർപെരുവയൽ പഞ്ചായത്തുകളിലെ ഭാഗങ്ങൾ കൂടിച്ചേർത്ത് പുതിയ ഒരു പഞ്ചായത്ത്, നരിപ്പറ്റകായക്കൊടി എന്നിവ വിഭജിച്ച് മുന്നാമതൊന്നു കൂടി, മണ്ണിയൂർതിരുവല്ലിയൂർവല്യാപ്പള്ളി എന്നിവയിലെ ഭാഗങ്ങൾ ചേർത്ത് പുതിയ ഒരു പഞ്ചായത്ത്. ഒളവണ്ണ വിഭജിച്ച് പുതുതായി പന്തിരാംകാവ്, കോടഞ്ചേരി വിഭജിച്ച് നെല്ലിപ്പൊയിൽ.

മലപ്പുറം ജില്ല: ഒൻപത് പുതിയ പഞ്ചായത്തുകൾ (ബ്രാക്കറ്റിൽ വിഭജിക്കുന്ന പഞ്ചായത്ത്) പാങ്ങ്(കുറുവ), അരിയല്ലൂർ (വള്ളിക്കുന്ന്), ഇളംകൂർ (തൃക്കലങ്ങോട്), അനന്താവൂർ (തിരുന്നാവൂർ), കരിപ്പൂർ (പള്ളിക്കൽ), അരക്കുപറമ്പ് (ആലിപ്പറമ്പതാഴേക്കാട്), പാണ്ടിക്കാട് വിഭജിച്ച് പുതിയത് പേര് നിശ്ചയിച്ചില്ല, മരുന(വഴിക്കാവ്), വെളിമുക്ക് (മുന്നിയൂർ)

പാലക്കാട് ജില്ല (രണ്ടെണ്ണം):ഇടത്തനാട്ടുകര (അലനല്ലൂർ), ഓങ്ങല്ലൂർ വിഭജിച്ച് പുതിയ പഞ്ചായത്ത്.

തൃശൂർ ജില്ല (നാലെണ്ണം): അഴിക്കോട് (എരിയാട്), ഇളനാട് (ചേലക്കരപഴയന്നൂർ), മരുത്താക്കര (പുത്തൂർ), വെളിക്കുളങ്ങര (മറ്റത്തൂർ)

എറണാകുളം ജില്ല (ആറെണ്ണം): കറുപ്പംപടി( രാമമംഗലം), അറക്കപ്പടി(വെങ്ങോല), മുളവൂർ( പായിപ്ര), പട്ടിമറ്റം(കുന്നത്തുനാട്കിഴക്കമ്പലം), തൃക്കരിയൂർ( കോട്ടപ്പടിനെല്ലിക്കുഴി), നേര്യമംഗലം (കവളങ്ങാട്)

ഇടുക്കി ജില്ല (അഞ്ചെണ്ണം): പട്ടം കോളനി (നെടുങ്കണ്ടംപാമ്പാട്ടുംപാറകരുണാപുരം), വാളറ(അടിമാലി), മുങ്ങനിക്കാട്(വണ്ണപ്പുറം), പെരുവന്താനം, കഞ്ഞിക്കുഴി പഞ്ചായത്തുകൾ വിഭജിച്ച് പുതിയത്.

കോട്ടയം ജില്ല (രണ്ടെണ്ണം): മുക്കൂട്ടുതറ (എരുമേലി), കൊല്ലാട് (പനച്ചിക്കാട്).

പത്തനംതിട്ട ജില്ല (രണ്ടെണ്ണം): കൂടൽ (കലഞ്ഞൂർ), പെരിങ്ങനാട് (പള്ളിക്കൽ).

കൊല്ലം ജില്ല (അഞ്ചെണ്ണം):പുന്നല (പിറവന്തൂർ), ശൂരനാട് വടക്ക്തെക്ക്പോരുവഴിശാസ്താംകോട്ട എന്നീ പഞ്ചായത്തുകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി പുതിയവ, പുത്തൂർ വിഭജിച്ച് പുതിയത്. അറയ്ക്കൽ(ഇടമുളയ്ക്കൽ), കണ്ണനല്ലൂർ (തൃക്കോവിൽപട്ടം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP