Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രഥമ കൊച്ചിൻ ഇന്റർനാഷണൽ ബോട്ട് ഷോയ്ക്കും ഹോട്ടൽടെക് കേരളയ്ക്കും തുടക്കമായി; മാരിടൈം ടൂറിസം രംഗത്ത് കേരളത്തിന് ഏറെ സാധ്യതകളുണ്ടെന്ന് വൈസ് അഡ്‌മിറൽ എ.കെ ചാവ്‌ല

പ്രഥമ കൊച്ചിൻ ഇന്റർനാഷണൽ ബോട്ട് ഷോയ്ക്കും ഹോട്ടൽടെക് കേരളയ്ക്കും തുടക്കമായി; മാരിടൈം ടൂറിസം രംഗത്ത് കേരളത്തിന് ഏറെ സാധ്യതകളുണ്ടെന്ന് വൈസ് അഡ്‌മിറൽ എ.കെ ചാവ്‌ല

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പ്രഥമ കൊച്ചിൻ ഇന്റർനാഷണൽ ബോട്ട് ഷോ 2018-നും (സിഐബിഎസ് 2018) ഹോട്ടൽടെക് കേരളയുടെ 8-ാം പതിപ്പിനും കൊച്ചി ബോൾഗാട്ടി പാലസ് ഇവന്റ് സെന്ററിൽ തുടക്കമായി. സതേൺ നേവൽ കമാൻഡ് ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്‌മിറൽ എ.കെ. ചാവ്ല ബോട്ട് ഷോയും ഹോട്ടൽടെക് പ്രദർശനവും ഉദ്ഘാടനം ചെയ്തു. മാരിടൈം ടൂറിസം രംഗത്ത് കേരളത്തിന് ഏറെ സാധ്യതകളുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും വൈസ് അഡ്‌മിറൽ ചാവ്ല പറഞ്ഞു. കൊച്ചിൻ ഇന്റർ നാഷണൽ ബോട്ട് ഷോ കേരളത്തിന്റെ മാരിടൈം ടൂറിസം രംഗത്തിന് ഉണർവ് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.വി. തോമസ് എംപി മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ സംസ്‌കാരവും ഭക്ഷണവും മാരിടൈം ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൂസ് എക്സ്പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് സംസാരിച്ചു.

ഇന്ത്യയിലെ തദ്ദേശീയ ബോട്ട് നിർമ്മാതാക്കൾ ഉൾപ്പെടെ പ്രമുഖ യോട്ട് ബ്രാൻഡുകളായ പ്രിൻസസ്, മറീന, ബേലൈനർ, ക്ലാസ്എൻകെ തുടങ്ങി യുഎസ്, യുകെ, ആസ്ട്രേലിയ, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 42 കമ്പനികളാണ് ബോട്ട് ഷോയിൽ പങ്കെടുക്കുന്നത്. 15 ബോട്ടുകൾക്ക് പുറമേ മറീനകൾ, എഞ്ചിനുകൾ തുടങ്ങി വിവിധ ജലഗതാഗത സംവിധാനങ്ങളും പ്രദർശനത്തിലുണ്ട്.

കേരള ഉൾനാടൻ ജലഗതാഗത കോർപ്പറേഷന്റെ (കെഎസ്ഐഎൻസി) സഹകരണത്തോടെ ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ബോട്ട് ഷോകളിൽ ഇന്ത്യൻ പവലിയൻ ഒരുക്കുന്ന കൊച്ചി ആസ്ഥാനമായ ക്രൂസ് എക്സ്പോസ് എന്ന കമ്പനിയാണ് ബോട്ട് ഷോ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇന്ത്യയിൽ ആദ്യമായാണ് അന്താരാഷ്ട്ര ബോട്ട് ഷോ സംഘടിപ്പിക്കുന്നത്.

കേരളത്തിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി എക്വിപ്മെന്റ് പ്രദർശനമായ ഹോട്ടൽടെക് കേരളയുടെ എട്ടാമത് വാർഷിക പ്രദർശനമാണ് നടക്കുന്നത്. സൗത്തിന്ത്യ ഷെഫ്സ് അസോസിയേഷന്റെ (സിക്ക) സഹകരണത്തോടെ ക്രൂസ് എക്സ്പോസ് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ കേരളത്തിലെ പ്രമുഖ 10 ഹോട്ടലുകളും ഹോട്ടൽ മേഖലയ്ക്കാവശ്യമായ ഉപകരണങ്ങൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്ന 45-ഓളം കമ്പനികളുമാണ് പങ്കെടുക്കുന്നത്.

പ്രദർശനത്തിന്റെ ഭാഗമായി കേരള ചാപ്റ്റർ ഓഫ് സൗത്തിന്ത്യ കലിനറി അസോസിയേഷന്റെ സഹകരണത്തോടെ കേരളാ കലിനറി ചലഞ്ചും (കെസിസി) നടക്കുന്നുണ്ട്. ആദ്യ ദിവസമായ ഇന്നലെ ഹോട്ട് കുക്കിങ് ഡിഷ് ഫോർ ചിക്കൻ, ഫിഷ് ആൻഡ് മീറ്റ്, ബർഗർ ആൻഡ് പിസ്സ എന്നീ വിഭാഗങ്ങളിൽ ലൈവ് കുക്കിങ് മത്സരങ്ങൾ നടന്നു. ഡ്രെസ് ദി കേക്ക്, ക്രിയേറ്റിവ് ഡിസർട്ട്, നോവൽറ്റി കേക്ക് എന്നീ വിഭാഗങ്ങളിൽ വ്യക്തിഗത ആർടിസ്റ്റിക് ഡിസ്പ്ലേ മത്സരങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ നടക്കുക.

കലിനറി ചലഞ്ചിന് പുറമേ ഇത്തവണയും ഹൗസ്‌കീപ്പേഴ്സ് ചലഞ്ച് കേരള മത്സരവും ഹോട്ടൽടെക്ക് കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. മോപ്പ് റേസ്, ബെഡ് മേക്കിങ് കോമ്പറ്റിഷൻ, ഫ്ളവർ അറേഞ്ച്മെന്റ്, ടവൽ ആർട്ട് ആൻഡ് ഫോൾഡിങ് കോമ്പെറ്റിഷൻ, വാക്വം ക്ലീനിങ് കോമ്പെറ്റിഷൻ എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. പ്രദർശനത്തിന്റെ സമാപന ദിവസമായ സെപ്റ്റംബർ 28-ന് ഹോട്ടലുകൾ കോഫി ഷോപ്പുകൾ തുടങ്ങിയവയിലെ പാചകകാർക്കായി കോഫി വർക്ഷോപ്പ് 'ബാരിസ്റ്റ വർക് ഷോപ്പ്' സംഘടിപ്പിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP