Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോടഞ്ചേരിയിലെ മരണത്തിന് കാരണം വിഷമദ്യമല്ല; വിഷക്കൂൺ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചോ എന്ന് സംശയം; ആശുപത്രിയിലുള്ള രണ്ടു പേരുടെ നില സാധാരണയിലേക്ക്; ആസിഡ് നേർപ്പിച്ചു കുടിച്ചുവെന്ന വാദം തെറ്റാണെന്ന് തോട്ടം സൂക്ഷിപ്പുക്കാരനും

കോടഞ്ചേരിയിലെ മരണത്തിന് കാരണം വിഷമദ്യമല്ല; വിഷക്കൂൺ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചോ എന്ന് സംശയം; ആശുപത്രിയിലുള്ള രണ്ടു പേരുടെ നില സാധാരണയിലേക്ക്; ആസിഡ് നേർപ്പിച്ചു കുടിച്ചുവെന്ന വാദം തെറ്റാണെന്ന് തോട്ടം സൂക്ഷിപ്പുക്കാരനും

കോഴിക്കോട്: കോടഞ്ചേരിയിൽ മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വ്യാജമദ്യം കഴിച്ചതിന്റെ ലക്ഷണങ്ങളില്ലെന്ന് ജോയിന്റ് എക്സൈസ് കമ്മീഷണർ.

കഴിഞ്ഞദിവസം രാത്രിയാണ് കോയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളി ചെമ്പേരി കോളനിയിലെ കൊളമ്പൻ(65) മദ്യം കഴിച്ചതിന് പിന്നാലെ മരിച്ചത്. ഇയാളോടൊപ്പം മദ്യം കഴിച്ച നാരായണൻ, ഗോപാലൻ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് വിഷമദ്യ ദുരന്തം അല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ എല്ലാം.

വ്യാജമദ്യം കഴിച്ചിട്ടുണ്ടെങ്കിൽ മെഥനോളിന്റെ സാന്നിധ്യത്താൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാറുണ്ട്. പ്രാഥമികപരിശോധനയിൽ ഇത്തരം ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും ജോയിന്റ് എക്സൈസ് കമ്മീഷണർ പറഞ്ഞു. ചികിത്സയിലുള്ള രണ്ടുപേരുടെയും നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ച തോട്ടംതൊഴിലാളി കൊളമ്പനും സുഹൃത്തുക്കളും മദ്യപിച്ച സ്ഥലത്തുനിന്നും വ്യാജമദ്യം കഴിച്ചതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അങ്ങനെയാണെങ്കിൽ വിഷക്കൂൺ പോലെയുള്ള വസ്തുക്കൾ ഇവർ ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് സംശയമെന്നും അധികൃതർ പറഞ്ഞു.

അതിനിടെ, തോട്ടം തൊഴിലാളികൾ ആസിഡ് നേർപ്പിച്ചു കുടിച്ചുവെന്ന വാദം തെറ്റാണെന്ന് തോട്ടം സൂക്ഷിപ്പുക്കാരൻ ജോസ് പറഞ്ഞു. തോട്ടത്തിൽ സ്പിരിറ്റ് സൂക്ഷിക്കാറില്ലെന്നും ആസിഡ് സൂക്ഷിച്ച മുറി പൂട്ടിയിട്ടനിലയിലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP