Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വീട്ടു നമ്പർ കിട്ടണമെങ്കിൽ ക്വാറിക്കെതിരെ പരാതി നൽകില്ലെന്ന് മുദ്ര പത്രത്തിൽ എഴുതി നൽകണം; പഞ്ചായത്ത് സെക്രട്ടറിയുടെ വിചിത്ര ഉത്തരവ് കണ്ട് ഞെട്ടി നാട്ടുകാർ

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വീട്ടു നമ്പർ കിട്ടണമെങ്കിൽ ക്വാറിക്കെതിരെ പരാതി നൽകില്ലെന്ന് മുദ്ര പത്രത്തിൽ എഴുതി നൽകണം; പഞ്ചായത്ത് സെക്രട്ടറിയുടെ വിചിത്ര ഉത്തരവ് കണ്ട് ഞെട്ടി നാട്ടുകാർ

മുക്കം: വീട്ടു നമ്പർ ലഭിക്കണമെങ്കിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ നിയമാനുസൃത രേഖകൾക്കൊപ്പം സമീപത്തെ ക്വാറികൾക്കും ക്രഷറുകൾക്കുമെതിരെ യാതൊരു പരാതിയും ഭാവിയിൽ നൽകില്ലെന്നു 200 രൂപ മുദ്ര പത്രത്തിൽ എഴുതി നൽകണമെന്ന പുതിയ നിയമം വിവാദമാകുന്നു.

വേറൊടിത്തുമില്ലാത്ത വിചിത്രമായ ഈ നിയമം ഉന്നയിച്ചിരിക്കുന്നത് പഞ്ചായത്ത് സെക്രട്ടറി പി പി രാജനാണ്. കൊടിയത്തൂർ പഞ്ചായത്തിലെ തൊട്ടുമുക്കം സ്വദേശി പ്ലാത്തി പ്ലാക്കൽ അബ്ദുൽ ഖാദറിനോടാണ് സെക്രട്ടറി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം എഴുതി നൽകാനും സെക്രട്ടറി തയ്യാറായി.

കഴിഞ്ഞ മാസം അഞ്ചിനാണ് തന്റെ സ്ഥലത്ത്ു നിർമ്മിച്ച കൊച്ചു വീടിന് വൈദ്യുതി കണക്ഷനും മറ്റുമായി കെട്ടിട നമ്പർ ലഭിക്കാൻ അബ്ദുൽ ഖാദർ പഞ്ചായത്തിൽ അപേക് നൽകിയിരുന്നത്. ഈ അപേക്ഷയിന്മേൽ തുടർനടപടി അന്വേഷിച്ചെത്തിയപ്പോഴാണ് സെക്രട്ടറിയുടെ വിചിത്ര ആവശ്യം മുന്നിലെത്തിയത്. ക്വാറി മാഫിയയുടെ ഏജന്റുമാർ പോലും പരസ്യമായി പറയാൻ ധൈര്യപ്പെടാത്ത ഇക്കാര്യം ഇതോടെ സർക്കാർ ഉത്തരവായി മാറാൻ പോകുകയാണ്. ക്വാറിക്കാരെ സംരക്ഷിക്കുന്നതിന് മുൻകൂർ സമ്മതമാണ് പഞ്ചായത്ത് സെക്രട്ടറി നാട്ടുകാരിൽ നിന്നും പതിച്ചു വാങ്ങുന്നത്.

സംസ്ഥാനത്ത് പഞ്ചായത്തീരാജ് ചട്ടങ്ങളും നിയമങ്ങളും പലയിടത്തും തദ്ദേശ സ്വയംഭരണ വകുപ്പിനെ നേക്കുകുത്തിയാക്കി പഞ്ചായത്ത് ഉദ്യോഗസ്ഥർ ക്വാറികൾക്കു വേണ്ടി ഭേതഗതി ചെയ്യുന്നതായുല്‌ള പരാതികൾ നിലനിൽക്കേയാണ് സെക്രട്ടറിയുടെ ഈ ആവശ്യമെന്നതും ശ്രദ്ധേയമാണ്. നേരത്തെ പഞ്ചായത്തിലെ മാടമ്പി ഭാഗത്ത് നാട്ടുകാർ വർഷങ്ങളായി പട്ടയത്തിനായി കാത്തിപ്പു തുടരുമ്പോൾ ക്വാറി മാഫിയയ്ക്കു മാത്രം പട്ടയം നൽകിയ നടപടിയും വിവാദമായിരുന്നു.

അങ്കണവാടി കെട്ടിടം പാറമടയ്ക്കായി മാറ്റിപ്പണിത പഞ്ചായത്ത് കൂടിയാണ് കൊടിയത്തൂർ. അതേ സമയം വീട്ടു നമ്പർ ലഭിക്കുന്നതിനായി അപേക്ഷ നൽകിയ ആളോട് ക്വാറിക്കെതിരെ പരാതി നൽകില്ലെന്നു മുദ്ര പത്രത്തിൽ എഴുതി നൽകണമെന്നു താൻ പറഞ്ഞത് ചട്ട പ്രകാരമോ നിയമാനുസൃതമോ ആയ നടപടിയല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പി പി രാജൻ പറഞ്ഞു.

ക്വാറി അധികൃതരുമായി നിരന്തരം പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സ്ഥലമായതിനാൽ തന്റെ സുരക്ഷയ്കാകണ് ഇങ്ങനെ എഴുതി നൽകിയതെന്നും സെക്രട്ടറി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP