Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിബിഐയെ കൂട്ടുപിടിച്ച് സിപിഎമ്മിനെ തകർക്കാനാണ് ബിജെപി ശ്രമം; കുമ്മനം രാജശേഖരൻ ഗവർണറെ സന്ദർശിച്ചതും സിപിഎം നേതാക്കളുടെ അറസ്റ്റും തമ്മിൽ ബന്ധമുണ്ട്; ബിജെപിയുടെ കൈയിലെ പാവയായി സിബിഐ മാറിയെന്നും കോടിയേരി ബാലകൃഷ്ണൻ

സിബിഐയെ കൂട്ടുപിടിച്ച് സിപിഎമ്മിനെ തകർക്കാനാണ് ബിജെപി ശ്രമം; കുമ്മനം രാജശേഖരൻ ഗവർണറെ സന്ദർശിച്ചതും സിപിഎം നേതാക്കളുടെ അറസ്റ്റും തമ്മിൽ ബന്ധമുണ്ട്; ബിജെപിയുടെ കൈയിലെ പാവയായി സിബിഐ മാറിയെന്നും കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയെ കൂട്ടുപിടിച്ച് സിപിഎമ്മിനെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പയ്യോളി മനോജ് വധക്കേസിൽ സിപിഎം നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ വിമർശനം.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഗവർണറെ സന്ദർശിച്ചതും സിപിഎം നേതാക്കളുടെ അറസ്റ്റും തമ്മിൽ ബന്ധമുണ്ട്. സിപിഎമ്മിനെതിരായ ബിജെപി നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.

സിപിഐഎമ്മിനെ ഒതുക്കാനുള്ള ആർഎസ്എസ് നിർദ്ദേശം സിബിഐ നടപ്പാക്കുകയാണ്. കുമ്മനം രാജശേഖരൻ ഗവർണറെ കണ്ടതും മനോജ് വധക്കേസിലെ അറസ്റ്റുമായി ബന്ധമുണ്ടെന്നും ബിജെപിയുടെ കൈയിലെ പാവയായി സി ബിഐ മാറിയെന്നും കോടിയേരി കോഴിക്കോട് പറഞ്ഞു.

കണ്ണൂരിൽ ആർഎസ്എസ് ആക്രമണത്തിൽ പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച് ശേഷമാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP