Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള പൊലീസിന് കണ്ടെത്താൻ കഴിയാത്ത ഒരു പ്രശ്‌നവും ഇപ്പോൾ ഉയർന്നുവന്നിട്ടില്ല; പിന്നെ എന്തിനാണ് ഷുഹൈബ് വധക്കേസ് മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുന്നത്; സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ സമരമാണ് കെ സുധാകരൻ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

കേരള പൊലീസിന് കണ്ടെത്താൻ കഴിയാത്ത ഒരു പ്രശ്‌നവും ഇപ്പോൾ ഉയർന്നുവന്നിട്ടില്ല; പിന്നെ എന്തിനാണ് ഷുഹൈബ് വധക്കേസ് മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുന്നത്; സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ സമരമാണ് കെ സുധാകരൻ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: നിരാഹാരം കിടക്കുന്ന കോൺഗ്രസ് നേതാവ് യഥാർഥ പ്രതികളെ പിടിച്ചതായും ഇതുവരെയുള്ള പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും പറഞ്ഞിട്ടുണ്ടെന്നും പിന്നയെന്തിനാണ് നിരാഹാരം കിടക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.കേസിൽ പ്രതികളായി കണ്ടവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്‌തെന്നും പരിക്കേറ്റ സാക്ഷികളും പൊലീസ് പിടിച്ചത് യഥാർഥപ്രതികളെയാണെന്ന് മൊഴി നൽകിയെന്നും അവർ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു

കേരള പൊലീസിന് കണ്ടെത്താൻ കഴിയാത്ത എന്തെങ്കിലും സംഭവങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ച കോടിയേരി അന്തർ സംസ്ഥാന ബന്ധമോ അന്താരാഷ്ട്ര ബന്ധങ്ങളോ ഉണ്ടാവുമ്‌ബോഴാണ് സാധാരണഗതിയിൽ സിബിഐ പോലുള്ള മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തുക എന്ന് പറഞ്ഞു. കേരള പൊലീസിന് കണ്ടെത്താൻ കഴിയാത്ത ഒരു പ്രശ്‌നവും ഇപ്പോൾ ഉയർന്നുവന്നിട്ടില്ലെന്നും പ്രതികൾ അറസ്റ്റിലാവുകയും സാക്ഷികളടക്കം യഥാർഥ പ്രതികളെയാണ് പിടിച്ചതെന്ന് പറയുകയും ചെയ്യുമ്‌ബോൾ പിന്നെന്തിനാണ് മറ്റൊരു ഏജൻസിയെന്നും കോടിയേരി ചോദിച്ചു.

സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ സമരമാണ് കെ സുധാകരൻ നടത്തുന്നതെന്നും പ്രകോപനം സൃഷ്ടിച്ച് അക്രമത്തിലേക്ക് കേരളത്തെ നയിക്കാനുള്ള അവസരമാക്കി സമരത്തെ ഉപയോഗിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP