Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻഎസ്എസിനെ ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കരുത്; വനിതാ മതിലിൽ എൻഎസ്എസിന്റെ നടപടി ആത്മഹത്യാപരം: എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ

എൻഎസ്എസിനെ ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കരുത്; വനിതാ മതിലിൽ എൻഎസ്എസിന്റെ നടപടി ആത്മഹത്യാപരം: എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: വനിതാ മതിലിൽ എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വനിതാ മതിലിൽ എൻഎസ്എസിന്റെ പ്രതികരണം ശരിയായില്ല. എൻഎസ്എസിനെ ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. വനിതാ മതിലിൽ എൻഎസ്എസ് നേതൃത്വം നിലപാട് തിരുത്തണം. എൻഎസ്എസിന്റെ നടപടി ആത്മഹത്യാപരമെന്നും കോടിയേരി പറഞ്ഞു.

യാഥാസ്ഥിതിക ചിന്താഗതിക്കാർ ചില സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് നാമജപത്തിന് രംഗത്തിറക്കിയെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസും ബിജെപിയും ഇതിനെ പ്രോത്സാഹിപ്പിച്ചു. ബിജെപി നേതൃത്വം ഭീരുക്കളാണെന്ന് തെളിയിച്ചു. കുറച്ചു ബിജെപിക്കാർക്ക് മാത്രമേ നിരോധനാജ്ഞ ലംഘിക്കാൻ ധൈര്യം ഉണ്ടായിരുന്നോള്ളൂ എന്നും കോടിയേരി പറഞ്ഞു.

വർഗീയത പ്രചരിപ്പിക്കാൻ ക്ഷേത്രങ്ങളെ ആർ എസ് എസ് ഉപയോഗിക്കുന്നു. ഇതിനാണ് ശബരിമലയെയും ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. വനിതാ മതിൽ ഒരു വർഗീയ മതിലെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇത് മനുഷ്യ സ്ത്രീകളുടെ മതിലാണ്. മതിലിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നത് ആർഎസ്എസാണ്. മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്നവർ മതിലിൽ പങ്കെടുക്കും. കാലം യാഥാസ്ഥിതിക്ക് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP