Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമലയിൽ സർക്കാരിന് തെറ്റുപറ്റിയില്ലെന്ന് ആവർത്തിച്ചാണയിട്ട് കോടിയേരി ബാലകൃഷ്ണൻ; തങ്ങൾ അടപടലം തോറ്റെങ്കിലും ബിജെപി ജയിച്ചില്ലല്ലോ എന്നാശ്വാസം പങ്കുവെച്ച് പാർട്ടി സെക്രട്ടറി എസ്എഫ്ഐ പഠന ക്യാമ്പിൽ; ആർ ബാലകൃഷ്ണപിള്ള വരെ കാര്യം മനസ്സിലാക്കിയിട്ടും ഇപ്പോഴും നേരം വെളുക്കാതെ സിപിഎം നേതാക്കൾ

ശബരിമലയിൽ സർക്കാരിന് തെറ്റുപറ്റിയില്ലെന്ന് ആവർത്തിച്ചാണയിട്ട് കോടിയേരി ബാലകൃഷ്ണൻ; തങ്ങൾ അടപടലം തോറ്റെങ്കിലും ബിജെപി ജയിച്ചില്ലല്ലോ എന്നാശ്വാസം പങ്കുവെച്ച് പാർട്ടി സെക്രട്ടറി എസ്എഫ്ഐ പഠന ക്യാമ്പിൽ; ആർ ബാലകൃഷ്ണപിള്ള വരെ കാര്യം മനസ്സിലാക്കിയിട്ടും ഇപ്പോഴും നേരം വെളുക്കാതെ സിപിഎം നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ സർക്കാർ നിലപാടിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിശ്വാസികളിൽ ചിലർ തെറ്റിദ്ധരിക്കപ്പെട്ടു. എന്നാൽ വിശ്വാസികൾ പൂർണമായി എൽഡിഎഫിന് എതിരല്ലെന്നും കോടിയേരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ബിജെപി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. കേന്ദ്രത്തിൽ സർക്കാരുണ്ടാക്കുമെന്ന് യുഡിഎഫ് കേരളത്തിൽ പ്രചരിപ്പിച്ചു. ഇത് ജനങ്ങളെ സ്വാധീനിച്ചു. എന്നാൽ ആർഎസ്എസിന് പ്രവേശിക്കാനാകാത്ത സംസ്ഥാനമായി ഇന്നും കേരളം നിലനിൽക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ ബിജെപി ജയിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാൽ ഒരു സീറ്റിൽ പോലും ബിജെപിക്ക് ജയിക്കാൻ സാധിച്ചില്ല. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രവർത്തനമാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കാത്തത്. എന്നാൽ ഇടതുപക്ഷത്തിന്റെ പ്രവർത്തനങ്ങളുടെ നേട്ടം യുഡിഎഫിന് ലഭിച്ചു. ഇത് താൽക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എസ്എഫ്‌ഐയുടെ സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട തിരിച്ചടി പരിശോധിക്കും ഇടത്പക്ഷ പാർട്ടികൾക്ക് വലിയ തിരിച്ചടിനേരിട്ടതെങ്ങനെയെന്ന് വിശദമായി പരിശോധനയ്ക്ക് വിധേയമാക്കണം. പലപ്പോഴും കനത്ത തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കിലും ശക്തമായ തിരിച്ച് വരവ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.പറഞ്ഞു. ശബരിമമല വിഷയത്തിൽ സർക്കാറിന് തെറ്റുപറ്റിയെന്ന് കേരള കോൺഗ്രസ് ബി നേതാവും മുന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ള രംഗത്ത് വന്നതിന് പിന്നാലെയാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുമ്പ് ഒരുകാലത്തും നേരിട്ടിട്ടില്ലാത്ത പരാജയമാണ് സിപിഎം ഏറ്റുവാങ്ങിയത്. കേരളത്തിൽ 19 മണ്ഡലങ്ങളിലും ദയനീയമായി പരാജയപ്പെട്ടപ്പോൾ ആലപ്പുഴയിൽ മാത്രമാണ് പാർട്ടി സ്ഥാനാർത്ഥി കഷ്ടിച്ച് കടന്നു കൂടിയത്. ശബരിമല വിഷയത്തിൽ ഇടതുമുന്നണിയുടെ പരമ്പരാഗത വോട്ടു ബാങ്കായിരുന്ന ഹിന്ദു കുടുംബങ്ങളിലെ വോട്ടുകൾ നഷ്ടമായതും രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തിയതും ഇടതുമുന്നണിക്ക് തിരിച്ചടിയായകുകയായിരുന്നു. എന്നാൽ ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ തെറ്റുപറ്റി എന്ന് മനസ്സിലാകാത്തതും അത് തുറന്ന് സമ്മതിക്കാൻ തയ്യാറാകാത്തതും കേരളത്തിലെ സിപിഎം നേതൃത്വത്തിന് മാത്രമാണ് എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന നേതാക്കന്മാരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP