Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂർ അക്രമസംഭവങ്ങളിൽ പൊലീസിനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ; സംസ്ഥാനത്ത് ആളുകൾ ഭയത്തോടെ വീട്ടിൽ കിടന്നുറങ്ങേണ്ടുന്ന അവസ്ഥ; അക്രമികളുടെ തേർവാഴ്ച അവസാനിപ്പിക്കാൻ പൊലീസ് ഇടപെട്ടില്ലെങ്കിൽ ജനകീയ മുന്നേറ്റം നടത്തേണ്ടിവരുമെന്നം സി.പി.എം സംസ്ഥാന സെക്രട്ടറി

കണ്ണൂർ അക്രമസംഭവങ്ങളിൽ പൊലീസിനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ; സംസ്ഥാനത്ത് ആളുകൾ ഭയത്തോടെ വീട്ടിൽ കിടന്നുറങ്ങേണ്ടുന്ന അവസ്ഥ; അക്രമികളുടെ തേർവാഴ്ച അവസാനിപ്പിക്കാൻ പൊലീസ് ഇടപെട്ടില്ലെങ്കിൽ ജനകീയ മുന്നേറ്റം നടത്തേണ്ടിവരുമെന്നം സി.പി.എം സംസ്ഥാന സെക്രട്ടറി

തലശ്ശേരി: കണ്ണൂരിലെ അക്രമ സംഭവങ്ങളിൽ പൊലീസിനെതിരേ ശക്തമായ വിമർശനം ഉന്നയിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് ആക്രമണങ്ങൾ കൂടാൻ കാരണം പൊലീസ് നടപടി ശക്തമല്ലാത്തതാണെന്ന് അദ്ദേഹം ആരോപിച്ചു. ഭയത്തോടെ ആളുകൾ വീടുകളിൽ കിടന്നുറങ്ങേണ്ട അവസ്ഥ പൊലീസ് ഉണ്ടാക്കരുത്.

നാട്ടിൽ അക്രമി സംഘങ്ങളുടെ തേർവാഴ്ചയാണ്. പൊലീസ് കൃത്യമായി ഇടപെട്ടില്ലെങ്കിൽ ഇവരുടെ ആക്രമങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു. തലശ്ശേരി കൊമ്മൽവയലിലും മണോളിക്കാവിലും സി.പി.എം പ്രവർത്തകരുടെ വീടുകൾക്കു നേരെ അക്രമമുണ്ടായതിനെ തുടർന്നു ഇവിടെ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോടിയേരി.

ഓരോ കേസും പ്രത്യേകമായി പരിശോധിച്ചു നിയമത്തിനു മുന്നിൽ കൊണ്ടു വരികയും സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി എടുക്കുകയും വേണം. നേരത്തെ കണ്ണൂർ ജില്ലയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സർവകക്ഷിയോഗം തീരുമാനങ്ങൾ എടുത്തിരുന്നു. എന്നാൽ അതു ലംഘിക്കപ്പെട്ടപ്പോഴും പൊലീസ് നടപടിയെടുത്തില്ല. ഇതാണ് അക്രമം വ്യാപകമാകാൻ കാരണം. അക്രമമുണ്ടാകുമ്പോൾ ആദ്യഘട്ടത്തിൽ തന്നെ പൊലീസ് ഫലപ്രദമായി ഇടപെട്ടിരുന്നെങ്കിൽ തുടർ അക്രമങ്ങൾ ഉണ്ടാകില്ലായിരുന്നെന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP