Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹർത്താൽ നടത്തി ഗിന്നസ് ബുക്കിൽ ഇടം തേടാനാണ് ബിജെപിയുടെ പരിശ്രമം; സിപിഎം ഇനി അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ ഹർത്താൽ പ്രഖ്യാപിക്കൂ; ഹർത്താലിൽ നിന്ന് വിദേശ ടൂറിസ്റ്റുകളെ ഒഴിവാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ

ഹർത്താൽ നടത്തി ഗിന്നസ് ബുക്കിൽ ഇടം തേടാനാണ് ബിജെപിയുടെ പരിശ്രമം; സിപിഎം ഇനി അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ ഹർത്താൽ പ്രഖ്യാപിക്കൂ; ഹർത്താലിൽ നിന്ന് വിദേശ ടൂറിസ്റ്റുകളെ ഒഴിവാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ശബരിമല വിഷയത്തിൽ തുടർച്ചയായി ഹർത്താലുകൾ വന്നത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബിജെപി ആറുഹർത്താലുകൾ നടത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച നടത്തിയ ഹർത്താലിനെതിരെ പലയിടത്തും പ്രതിഷേധം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിൽ, സിപിഎം ഇനി അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ ഹർത്താൽ പ്രഖ്യാപിക്കൂവെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഗ്ദാനം. ടെലിവിഷൻ ചാനലിനോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹർത്താലുകൾ നിയന്ത്രിക്കണം. ജനവിരുദ്ധമാവരുത്. അഭിപ്രായസമന്വയത്തിനു സിപിഎം മുൻകൈയെടുക്കുമെന്നും ഹർത്താലിൽനിന്നു വിദേശ ടൂറിസ്റ്റുകളെ ഒഴിവാക്കുമെന്നും കോടിയേരി പറഞ്ഞു. പ്രധാനമന്ത്രി കേരളത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഹർത്താൽ നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് ബിജെപിയുടെ ശ്രമമെന്നും കോടിയേരി പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP