Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിപിഎമ്മിന് ആർഎസ്എസിന്റെ വോട്ടുവേണ്ടെന്ന് കോടിയേരി വീണ്ടും; സിപിഐക്ക് വേറെ അഭിപ്രായം ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും പ്രതികരണം; കാനവും കോടിയേരിയും നടത്തുന്നത് നാടകമെന്ന് ഹസനും

സിപിഎമ്മിന് ആർഎസ്എസിന്റെ വോട്ടുവേണ്ടെന്ന് കോടിയേരി വീണ്ടും; സിപിഐക്ക് വേറെ അഭിപ്രായം ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും പ്രതികരണം; കാനവും കോടിയേരിയും നടത്തുന്നത് നാടകമെന്ന് ഹസനും

ചെങ്ങന്നൂർ: ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് ചൂടിൽ ആയിക്കഴിഞ്ഞതോടെ ഓരോ കക്ഷികളുടേയും നേതാക്കളുടെ പ്രതികരണങ്ങൾ സജീവ ചർച്ചയാകുകയാണ്. ഇതിനിടെ സിപിഎമ്മിന് ആർഎസ്എസിന്റെ വോട്ടുവേണ്ടെന്ന് പറഞ്ഞ് സിപിഐയുടെ നിലപാടിനെ എതിർത്ത് കോടിയേരി രംഗത്തെത്തിയത് ചർച്ചയായി. ആർഎസ്എസിന്റെ വോട്ടും സ്വീകരിക്കുമെന്ന് കാനം പറഞ്ഞതിനെ പരോക്ഷമായി പരാമർച്ചിയായിരുന്നു കോടിയേരിയുടെ പ്രതികരണം.

സിപിഎമ്മിന് ആർഎസ്എസിന്റെ വോട്ട് ആവശ്യമില്ലെന്നും ഒട്ടേറെ സിപിഎം പ്രവർത്തകർ ആർഎസ്എസ്സുകാരാൽ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ അവരുടെ വോട്ട് സിപിഎമ്മിന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മും സിപിഐയും രണ്ടുകക്ഷികളാണ്. അതുകൊണ്ട് രണ്ട് അഭിപ്രായം ഉണ്ടാകുന്നതിൽ പ്രശ്നങ്ങളില്ലെന്നും കോടിയേരി വ്യക്തമാക്കി.

ആർഎസ്എസ് വോട്ടും എൽഡിഎഫ് സ്വീകരിക്കുമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തേ പറഞ്ഞത്. ആർഎസ്എസ് ഒഴികെയുള്ള ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോടിയേരി നേരത്തേ പറഞ്ഞിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് ഒരാളുടെ വോട്ട് വേണ്ടെന്നു പറയാൻ എങ്ങനെ കഴിയുമെന്ന് കാനം മറുപടി പറഞ്ഞത്.

അതേസമയം വിഷയത്തിൽ ഇടപെട്ട് കെപിസിസി പ്രസിഡന്റ് എംഎം ഹസനും രംഗത്തെത്തി. ചെങ്ങന്നൂരിൽ ആർഎസ്എസ് വോട്ടു സംബന്ധിച്ച് കോടിയേരിയും കാനവും പരസ്പര വിരുദ്ധമായി സംസാരിക്കുന്നതു വെറും നാടകമാണെന്നാണ് ഹസന്റെ പ്രതികരണം. ആർഎസ്എസ് വോട്ടു വേണമെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന നാക്കു പിഴവാണെങ്കിൽ തിരുത്തിയേനെയെന്നും ബിജെപി നേതാവ് വി.മുരളീധരനും നേരത്തേ കാനത്തെപ്പോലെ പറഞ്ഞിട്ടുണ്ടെന്നും രണ്ടും കൂട്ടിവായിച്ചാൽ ആർഎസ്എസിന്റെ വോട്ട് എൽഡിഎഫ് പ്രതീക്ഷിക്കുന്നെന്നു മനസ്സിലാക്കാമെന്നും ഹസൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP