Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഐ പറയുന്നത് അവരുടെ കാര്യം; ചെങ്ങന്നൂരിൽ സജി ചെറിയാന് ആർഎസ്എസ് വോട്ട് വേണ്ട; കാനത്തിന് മറുപടിയുമായി കോടിയേരി

സിപിഐ പറയുന്നത് അവരുടെ കാര്യം; ചെങ്ങന്നൂരിൽ സജി ചെറിയാന് ആർഎസ്എസ് വോട്ട് വേണ്ട; കാനത്തിന് മറുപടിയുമായി കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെങ്ങന്നൂരിൽ ആരുടെയൊക്കെ വോട്ട് മേടിക്കാമെന്ന കാര്യത്തിൽ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചെങ്ങന്നൂരിൽ സജി ചെറിയാന് ആർഎസ്എസിന്റെ വോട്ട് വേണ്ടെന്ന് കോടിയേരി ആവർത്തിച്ചു. സിപിഐക്ക് അവരുടെ നിലപാട് പറയാം. സിപിഎമ്മും സിപിഐയും രണ്ടുകക്ഷികളാണ്. രണ്ട് അഭിപ്രായം ഉണ്ടാകുന്നതിൽ പ്രശ്‌നങ്ങളില്ലെന്നും കോടിയേരി പറഞ്ഞു.

ആർഎസ്എസിന്റെ വോട്ട് വേണ്ട എന്നത് മുൻ നിലപാടാണ്. ആർഎസ്എസുകാർ നിരവധി സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് അവരുടെ വോട്ട് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്എസ്‌കാരുടേതടക്കം ആരുടെയും വോട്ട് സ്വീകരിക്കുമെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

കോഴിക്കോട് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി. സതീശൻ സിപിഎം പ്രവർത്തകനല്ലെന്നു കോടിയേരി പറഞ്ഞു. സഹോദരൻ പി. ശശിക്കുപോലും വർഷങ്ങളായി പാർട്ടിയുമായി ബന്ധമില്ല. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP