Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ വിവാഹം വേർപ്പെടുത്താതെ ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റിന്റെ രണ്ടാം വിവാഹം: വിവാഹം ചെയ്തത് യുവതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആദ്യ ഭാര്യയുടെ പരാതി; കുടുംബ പ്രശ്നങ്ങളുടെ പേരിൽ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചത് ആറ് മാസം മുമ്പ്; പാർട്ടിയിൽ നിന്നും നേതാവിനെ പുറത്താക്കി പ്രശ്നത്തിൽ നിന്നൊഴിയാൻ സിപിഎം ശ്രമം

ആദ്യ വിവാഹം വേർപ്പെടുത്താതെ ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റിന്റെ രണ്ടാം വിവാഹം: വിവാഹം ചെയ്തത് യുവതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആദ്യ ഭാര്യയുടെ പരാതി; കുടുംബ പ്രശ്നങ്ങളുടെ പേരിൽ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചത് ആറ് മാസം മുമ്പ്; പാർട്ടിയിൽ നിന്നും നേതാവിനെ പുറത്താക്കി പ്രശ്നത്തിൽ നിന്നൊഴിയാൻ സിപിഎം ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നിയമപരമായി ആദ്യവിവാഹം വേർപെടുത്താതെ വീണ്ടും വിവാഹിതനായ സിപിഎം നേതാവിനെ പാർട്ടി പുറത്താക്കി. ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുൻ അധ്യക്ഷനുമായ സജീഷിനെതിരെയാണ് സിപിഎം നടപടി സ്വീകരിച്ചത്. സജീഷിനെതിരെ ആദ്യഭാര്യയാണ് പരാതിയുമായി രംഗത്ത് വന്നത്. താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപെടുത്താതെ തെറ്റിദ്ധരിപ്പിച്ചാണ് സജീഷ് രണ്ടാം വിവാഹം കഴിച്ചതെന്ന് ആദ്യ ഭാര്യ പരാതി ഉന്നയിച്ചു. ജില്ലാ രജിസ്ട്രാർക്കും സിപിഎം നേതൃത്വത്തിനുമാണ് സജീഷിന്റെ ഭാര്യ പരാതി നൽകിയത്. നേരത്തെ കുടുംബപ്രശ്നങ്ങളുടെ പേരിൽ സജീഷിനെ പാർട്ടി പദവികളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

സജീഷിന്റെ പേരിൽ ഉയർന്നു വന്നിട്ടുള്ള പരാതികൾക്ക് പരിഹാരം കാണണമെന്നും പ്രശ്‌നങ്ങൾ വൈകാതെ തീർക്കണമെന്നും പാർട്ടി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ആറ് മാസം മുൻപ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും സജീഷ് രാജി വെച്ചിരുന്നു. എന്നാൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ ഒന്നും വകവെക്കാതെ നിയമം ലംഘിച്ച് രണ്ടാമതും വിവാഹം കഴിച്ചതോടെയാണ് സജീഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി ആരോപണത്തിൽ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് സിപിഎം.

കിളിമാനൂർ സ്വദേശിയെയാണ് സജീഷ് രണ്ടാമത് രജിസ്റ്റർ വിവാഹം ചെയ്തത്. ഇതിനെതിരെ ആദ്യ ഭാര്യ ജില്ലാ രജിസ്ട്രാർക്കും സിപിഎം നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടി ചുമതലകളിൽ നിന്ന് ആദ്യം ഇയാളെ മാറ്റി നിർത്തിയെങ്കിലും ആരോപണം ശക്തമായതോടെതാണ് പുറത്താക്കാനും തീരുമാനിച്ചത്. കുടുംബ പ്രശ്നങ്ങളുണ്ടെന്ന പേരിൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ആറു മാസം മുമ്പാണ് രാജിവെച്ചത്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചതോടെയാണ് സജീഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് സൂചന ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP