Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

അന്ധവിശ്വാസം ഇനി പഴങ്കഥ; നിർമ്മാണം പാതിവഴിയിൽ മുടങ്ങിയ ഡിസിസി മന്ദിരം പൂർത്തിയാക്കി ബിന്ദു കൃഷ്ണ; തകർത്തെറിഞ്ഞത് പണിപൂർത്തിയാക്കാൻ മുൻകയ്യെടുത്താൽ പ്രസിഡന്റ് സ്ഥാനം തെറിക്കുമെന്ന 'അന്ധവിശ്വാസം'; 1984ൽ പണി ആരംഭിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത് 35 വർഷം കൊണ്ട്; കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

അന്ധവിശ്വാസം ഇനി പഴങ്കഥ; നിർമ്മാണം പാതിവഴിയിൽ മുടങ്ങിയ ഡിസിസി മന്ദിരം പൂർത്തിയാക്കി ബിന്ദു കൃഷ്ണ; തകർത്തെറിഞ്ഞത് പണിപൂർത്തിയാക്കാൻ മുൻകയ്യെടുത്താൽ പ്രസിഡന്റ് സ്ഥാനം തെറിക്കുമെന്ന 'അന്ധവിശ്വാസം'; 1984ൽ പണി ആരംഭിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത് 35 വർഷം കൊണ്ട്; കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

മറുനാടൻ ഡെസ്‌ക്‌

കൊല്ലം; നിർമ്മാണം പാതിവഴിയിൽ മുടങ്ങി കിടന്ന സി.എം.സ്റ്റീഫൻ- ആർ.ശങ്കർ സ്മാരക ഡിസിസി മന്ദിരം പൂർത്തിയായി. കെട്ടിടത്തിന്റെ നിർനമ്മാണ നടപടിക്ക് മുൻകയ്യെടുത്താൽ പ്രസിഡന്റ് സ്ഥാനം തെറിക്കുമെന്ന 'അന്ധവിശ്വാസത്തെയാണ് കോൺഗ്രസിന്റെ വനിതാ നേതാവ് തൂത്തെറിഞ്ഞത്. കെട്ടിടം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

കൊല്ലം നഗരത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു സമീപം നിലവിലുള്ള ഡിസിസി ഓഫിസ് കെട്ടിടം നിർമ്മിച്ചത് സി.എം.സ്റ്റീഫൻ പ്രസിഡന്റ് ആയിരുന്നപ്പോഴാണ്. അദ്ദേഹം തറക്കല്ലിട്ട് 1959 ഏപ്രിലിൽ നിർമ്മാണം തുടങ്ങിയ മന്ദിരം അതേ വർഷം ഒക്ടോബറിൽ ഉദ്ഘാടനം ചെയ്തു. അന്നു കെപിസിസി പ്രസിഡന്റ് ആയിരുന്ന ആർ.ശങ്കർ ആയിരുന്നു ഉദ്ഘാടകൻ. ഇരുവരുടെയും സ്മാരകമായാണ് ഇപ്പോൾ പുതിയ മന്ദിരം പൂർത്തിയാകുന്നത്.

നാലു മാസം കൊണ്ടാണു പണി പൂർത്തിയാക്കിയത്. ഡിസംബർ 22നാണ് നിർമ്മാണം തുടങ്ങിയത്. ഇരുവശവും ഗോവണികളോടു കൂടിയ രണ്ടു നില മന്ദിരമാണു നിർമ്മിച്ചത്. താഴത്തെ നിലയിൽ സ്വീകരണ മുറി, ചെറിയ കോൺഫറൻസ് ഹാൾ, ഡിസിസി ഭാരവാഹികൾക്കു രണ്ടു മുറി എന്നിവയാണ്. മുകൾ നിലയിൽ 700 800 പേർക്ക് ഇരിക്കാൻ കഴിയുന്ന ഹാൾ. മന്ദിരത്തിന്റെ മുൻവശം ഇന്റർലോക്ക് ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.

സ്റ്റീഫൻ സ്മാരക മന്ദിര നിർമ്മാണം തുടക്കം മുതൽ വിവാദമായിരുന്നു. 1984ൽ സ്റ്റീഫൻ അന്തരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ പേരിൽ ട്രസ്റ്റ് രൂപീകരിച്ചു കെട്ടിട നിർമ്മാണം തുടങ്ങി. തൂണുകളുടെ നിർമ്മാണം തുടങ്ങിയപ്പോൾ ട്രസ്റ്റിനെതിരെ ഒരു വിഭാഗം വിവാദം ഉയർത്തി, പണി മുടങ്ങി. ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ പാർട്ടിതല നടപടി ഉണ്ടായി. ഇതോടെ സ്മാരക മന്ദിരം തുരുമ്പെടുത്ത കമ്പിക്കാലുകൾ മാത്രമായി പതിറ്റാണ്ടുകളോളം നിന്നു.

ജി.പ്രതാപവർമ തമ്പാൻ ഡിസിസി പ്രസിഡന്റ് ആയതോടെ സ്മാരക മന്ദിര നിർമ്മാണത്തിനു വീണ്ടും ജീവൻവച്ചു. തെന്നല ബാലകൃഷ്ണപിള്ള ചെയർമാനായി നിർമ്മാണക്കമ്മിറ്റി രൂപീകരിച്ചു. 2014 ഫെബ്രുവരി 2നു കെപിസിസി പ്രസിഡന്റ് എ.കെ.ആന്റണി തറക്കല്ലിട്ടു. താഴത്തെ നിലയുടെ പണി പൂർത്തിയാകാറായപ്പോൾ തമ്പാനു സ്ഥാനചലനം. ഇതോടെ പണി സ്തംഭിച്ചു. വി.സത്യശീലൻ പ്രസിഡന്റ് ആയപ്പോൾ രണ്ടാം നിലയുടെ നിർമ്മാണം പുനഃരാരംഭിച്ചു. അദ്ദേഹം രോഗബാധിതനായതോടെ പണി വീണ്ടും മുടങ്ങി.

കെട്ടിട നിർമ്മാണം പൂർത്തിയാക്കിയാൽ പ്രസിഡന്റ് സ്ഥാനം തെറിക്കുമെന്ന 'അന്ധവിശ്വാസ' ഇതോടെ നേതാക്കളിൽ ഉടലെടുത്തു. എന്നിട്ടും നിർമ്മാണം പൂർത്തിയാക്കുക എന്ന വെല്ലുവിളി ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഏറ്റെടുത്തു. നിർമ്മാണ കമ്മിറ്റിയുടെയും കോൺഗ്രസ് നേതാക്കളുടെയും സഹകരണത്തോടെയാണ് 70 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മാണം പൂർത്തിയാക്കിയത്. ഡിസിസി ജനറൽ സെക്രട്ടറിമാരായ അൻസർ അസീസ്, ബി.തൃദീപ് കുമാർ, സന്തോഷ് തുപ്പാശേരി തുടങ്ങിയവരും ഒപ്പം നിന്നതോടെ കെട്ടിടം യാഥാർഥ്യമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP