Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടയ്ക്കലിൽ സിപിഐ(എം) പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു; കൊല്ലം ജില്ലയിൽ നാളെ ഹർത്താൽ

കടയ്ക്കലിൽ സിപിഐ(എം) പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു; കൊല്ലം ജില്ലയിൽ നാളെ ഹർത്താൽ

കൊല്ലം: കൊല്ലം ജില്ലയിൽ നാളെ ഹർത്താൽ. സിപിഐഎം-ബിജെപി സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചതിനെ തുടർന്ന് ബിജിപെ ജില്ലാ കമ്മിറ്റിയാണ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തത്. റിട്ടയേഡ് എസ്ഐ കടയ്ക്കൽ കാഞ്ഞിരത്തുംമൂട് തെക്കടത്തുവീട്ടിൽ രവീന്ദ്രനാഥ് (65) ആണ് മരിച്ചത്.

നാളെ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഈ മാസം രണ്ടിനാണ് സിപിഐഎം പ്രവർത്തകരുടെ അക്രമത്തിൽ രവീന്ദ്രനാഥിന് പരുക്കേറ്റത്. കടയ്ക്കൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ സിപിഐഎം-ബിജെപി സംഘർഷത്തിനിടെയാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് രവീന്ദ്രനാഥ് മരിച്ചത്.

ബിജെപി ജില്ലാ പ്രസിഡന്റ് എ ഗോപിനാഥാണ് ഹർത്താലിന് ആഹ്വാനം ചെയ്തതത്. കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ഉണ്ടായ സിപിഐഎം-ബിജെപി സംഘർഷത്തിൽ തലക്കടിയേറ്റ രവീന്ദ്രനാഥ് കഴിഞ്ഞ 16 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അബോധവസ്ഥയിലായിരുന്നു.

മാർക്സിസ്റ്റ് പാർട്ടിയുടെ കണ്ണൂർ മോഡൽ അക്രമങ്ങൾ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിന്റെ നേർസാക്ഷ്യമാണ് ഈ കൊലപാതകമെന്ന് ഗോപിനാഥ് പറഞ്ഞു. തലയ്ക്കടിയേറ്റ് രക്തം വാർന്ന് കിടന്ന രവീന്ദ്രനാഥിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിക്കാതെ ആബുലൻസ് തടഞ്ഞ് തടസ്സം നിന്നത് സിപിഐഎമ്മിന്റെ ക്രുരതയാണ് വെളിവാക്കുന്നത്. ആശയത്തെ ആശയം കൊണ്ട് നേരിടുന്നതിന് പകരം അക്രമം കൊണ്ടും ഗീബൽസിയൻ നുണ പ്രചരണം കൊണ്ടും നേരിടുന്നതിൽ നിന്ന് സിപിഐഎം പിന്തിരിയിണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാൽ, പത്രം തുടങ്ങിയ അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP