Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലത്ത് വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എൻ ട്രസ്റ്റ് റീജൻ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി വിരുദ്ധരായ 10 പേർക്ക് വിജയം; വെള്ളാപ്പള്ളി വിരുദ്ധർ ജയിക്കുന്നത് 21 വർഷത്തിനിടെ ആദ്യം

കൊല്ലത്ത് വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എൻ ട്രസ്റ്റ് റീജൻ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി വിരുദ്ധരായ 10 പേർക്ക് വിജയം; വെള്ളാപ്പള്ളി വിരുദ്ധർ ജയിക്കുന്നത് 21 വർഷത്തിനിടെ ആദ്യം

കൊല്ലം: എസ്എൻ ട്രസ്റ്റ് റീജൻ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി വിരുദ്ധരായ 10 പേർ വിജയിച്ചു. വെളിയം രാജൻ, രാജ്കുമാർ, പുഷ്പാംഗദൻ, ഡോ.ശ്രീനിവാസൻ, അമൃതലാൽ, ഡോ.അശോകൻ പ്രഫ.സത്യദാസ്, ചിത്രാംഗദൻ, പുരുഷോത്തമൻ, ഡോ.എൻ. ഉണ്ണികൃഷ്ണൻ എന്നിവരാണ് എസ്എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 21 വർഷത്തിനിടെ ഇതാദ്യമായാണ് വെള്ളാപ്പള്ളിയുടേതല്ലാത്ത ഒരു പാനൽ എസ്എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ ഇവിടെ വിജയിക്കുന്നത്.

97 ഡയറക്ടർ ബോർഡ് അംഗങ്ങളെയാണ് കൊല്ലം റീജിയനിൽ നിന്ന് തെരഞ്ഞെടുത്തത്. ഇവരിൽ 10 പേരാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ച് വിജയിച്ചത്. വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന ഔദ്യോഗിക പാനലിൽ നിന്നും എസ്.എൻ ട്രസ്റ്റ് സംരക്ഷണ സമിതി പാനലിൽ നിന്നുമാണ് മത്സരമുണ്ടായത്. കൊല്ലം റീജൻ തെരഞ്ഞെടുപ്പിൽ 4,383 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയിരുന്നു. പതിനായിരത്തിലേറെ അംഗങ്ങൾക്കാണ് കൊല്ലത്ത് വോട്ടവകാശം ഉള്ളത്. ഞായറാഴ്ച കൊല്ലം എസ്എൻ കോളജിലായിരുന്നു വോട്ടെടുപ്പ്. രാത്രി വൈകിയും വോട്ടെണ്ണൽ തുടരുകയായിരുന്നു.

ആദ്യമായിട്ടാണ് വെള്ളാപ്പള്ളിക്കെതിരെ ശക്തമായ വിജയം എസ്.എൻ ട്രസ്റ്റ് സംരക്ഷണ സമിതി നേടുന്നത്. മാത്രമല്,ല സംരക്ഷണ സമിതിയുടെ പാനലിന് കൂടുതൽ വോട്ട് നേടാനും ഇക്കുറി കഴിഞ്ഞിട്ടുണ്ട്. കോടതിയിൽ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ട്രസ്റ്റിലേക്ക് വോട്ടെടുപ്പ് നടത്താൻ വിമതപക്ഷത്തിനായത്. കൊല്ലം, തിരുവനന്തപുരം ,വർക്കല എന്നീ ഭാഗങ്ങളിൽ മാത്രമാണ് എസ്എൻ ട്രസ്റ്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

ബാക്കിയെല്ലായിടത്തും സമവായത്തിലൂടെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുകയായിരുന്നു. എസ്.എൻ.ട്രസ്റ്റിന്റെ ഏറ്റവും വലിയ റീജണായ വർക്കലയിൽ കഴിഞ്ഞതവണ കിളിമാനൂർ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള പാനലാണ് വിജയിച്ചത്. വർക്കല റീജൺ നിലനിർത്താൻ ചന്ദ്രബാബു പക്ഷവും പിടിച്ചെടുക്കാൻ വെള്ളാപ്പള്ളി പക്ഷവും ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. 117 ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കേണ്ട വർക്കലയിൽ 231 പേരാണ് മത്സരിച്ചത്.

ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹൈക്കോടതി നിരീക്ഷകനായ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ കോളേജിലെത്തിയിരുന്നു. ആറ്റിങ്ങൽ എ.എസ്‌പി. ആദിത്യയുടെ നേതൃത്വത്തിൽ മുന്നൂറ്റിയമ്പതോളം പൊലീസുകാരെയും വിന്യസിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP