Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2016-ൽ മഞ്ചേശ്വരത്ത് സുരേന്ദ്രൻ തോറ്റത് 89 വോട്ടിനാണ്; അവിടെ നിന്നാണ് 20,748 വോട്ടിന്റെ വമ്പൻ ഭൂരി പക്ഷത്തിൽ അടൂർ പ്രകാശ് വിജയിച്ച കോന്നിയിൽ സുരേന്ദ്രൻ മൽസരിക്കാനിറങ്ങുന്നത്; ലാവ് ലിൻ കേസിലെ രഹസ്യ ധാരണ പ്രകാരമാണ് ഒട്ടും ജയസാധ്യത ഇല്ലാത്ത കോന്നിയിൽ സുരേന്ദ്രന്റെ രംഗപ്രവേശം; സൂത്രധാരൻ മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി കേന്ദ്ര നേതൃത്വവും: കോന്നിയിൽ ബിജെപി സിപിഎം ധാരണയെന്ന് ശൂരനാട് രാജശേഖരൻ

സ്വന്തം ലേഖകൻ

കോന്നി: കോന്നിയിൽ ബിജെപി സിപിഎം ധാരണയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ശുരനാട് രാജശേഖരൻ. വോട്ടെടുപ്പിലേക്ക് കടക്കുമ്പോഴാണ് ഇത് ശൂരനാട് ചർച്ചയാക്കുന്നത്.

ശുരനാട് രാജശേഖരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
കോന്നിയിൽ BJP - CPM ബന്ധം !

പ്രീയപ്പെട്ട സുഹൃത്തുക്കളെ, നിങ്ങൾ ഒരു നിമിഷം ചിന്തിക്കൂ'.. 2016-ൽ മഞ്ചേശ്വരം നീയമസഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ തോറ്റത് 89 വോട്ടിനാണ്... അവിടെ നിന്നാണ് 20,748 വോട്ടിന്റെ വമ്പൻ ഭൂരി പക്ഷത്തിൽ UDF സ്ഥാനാർത്ഥി ശ്രീ.അടൂർ പ്രകാശ് വിജയിച്ച കോന്നിയിൽ സുരേന്ദ്രൻ മൽസരിക്കാനിറങ്ങുന്നത്. ലാവ് ലിൻ കേസിലെ BJP - CPM രഹസ്യ ധാരണ പ്രകാരമാണ് ഒട്ടും ജയസാധ്യത ഇല്ലാത്ത കോന്നിയിൽ CPM ന്റെ ഒത്താശയോടു കൂടിയുള്ള സുരേന്ദ്രന്റെ രംഗപ്രവേശം... CPM വോട്ടുകൾ BJP സ്ഥാനാർത്ഥി സുരേന്ദ്രന്റെ വോട്ട് പെട്ടിയിൽ വീഴാനുള്ള ഈ രഹസ്യധാരണയുടെ സൂത്രധാരൻ മുഖ്യമന്ത്രി പിണറായി വിജയനും BJP കേന്ദ്ര നേതൃത്വവുമാണ്.... പ്രീയപ്പെട്ട മുഖ്യമന്ത്രി, അങ്ങും ബിജെപി സ്ഥാനാർത്ഥി സുരേന്ദ്രനുമായുണ്ടാക്കിയ രഹസ്യധാരണകൾ കോന്നിയിലെ പ്രബുദ്ധരായ വോട്ടർമാർ തള്ളിക്കളയും എന്ന് മാത്രം ഞാൻ ഓർമപ്പെടുത്തട്ടെ

---ഡോ. ശൂരനാട് രാജശേഖരൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP