Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആര്യയുടെ നില ആശങ്കാജനകം; മരുന്നുകളോട് പ്രതികരിക്കുന്നത് ഭാഗീകമായെന്ന് മെഡിക്കൽ ബോർഡ്; കോന്നിയിലെ പെൺകുട്ടികളെ കണ്ടെത്തുന്നതിൽ കോന്നി സിഐക്ക് വീഴ്‌ച്ച പറ്റിയെന്ന് വിമർശനം; ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും

ആര്യയുടെ നില ആശങ്കാജനകം; മരുന്നുകളോട് പ്രതികരിക്കുന്നത് ഭാഗീകമായെന്ന് മെഡിക്കൽ ബോർഡ്; കോന്നിയിലെ പെൺകുട്ടികളെ കണ്ടെത്തുന്നതിൽ കോന്നി സിഐക്ക് വീഴ്‌ച്ച പറ്റിയെന്ന് വിമർശനം; ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും

തൃശൂർ: ട്രെയിനിൽനിന്നു വീണ് പരുക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആര്യ കെ. സുരേഷിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബോർഡ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. തലച്ചോറിലെ പരിക്ക് അതീവഗുരുതരമാണെന്നും 24 മണിക്കൂർ കൂടി വെന്റിലേറ്ററിന്റെ സഹായം തുടരുമെന്നും മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുട്ടിക്ക് ന്യുമോണിയ ബാധയുണ്ട്, തലയ്‌ക്കേറ്റ പരുക്ക് ഗുരുതരമാണ്. മരുന്നുകളോട് ഭാഗികമായി മാത്രമേ പ്രതികരിക്കുന്നുള്ളു. വെന്റിലേറ്ററിന്റെ സഹായം 24 മണിക്കൂർ കൂടി തുടരും. രക്തസമ്മർദം സാധാരണ നിലയിലെത്തിക്കാൻ ശ്രമം നടത്തുകയാണ്. പുറത്തുനിന്ന് വിദഗ്ധ ചികിൽസ ലഭ്യമാക്കേണ്ട സാഹചര്യമില്ലെന്നും മെഡിക്കൽ സംഘം പറഞ്ഞു. ആര്യയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ട ആവശ്യമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. കുട്ടി ഭാഗികമായി മാത്രമേ മരുന്നുകളോട് പ്രതികരിക്കുന്നുള്ളൂ. നാളെ വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരും. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

പൾസ് കുറയുന്നുണ്ട്. അടുത്ത 24 മണിക്കൂർ നിർണായകമായതിനാൽ 24 മണിക്കൂർ കൂടി വെന്റിലേറ്റർ സംവിധാനം തുടരും. അതിനുശേഷം വീണ്ടും മെഡിക്കൽ ബോർഡ് കൂടി കുട്ടിയുടെ ആരോഗ്യസ്ഥിതി അവലോകനം ചെയ്യും. ന്യുമോണിയ ബാധയൊഴിവാക്കാനായി കുട്ടിക്ക് കൂടുതൽ ആന്റിബയോട്ടിക് നൽകാനും മെഡിക്കൽ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ആരോഗ്യസ്ഥിതി വച്ച് പെൺകുട്ടിക്ക് കൂടുതൽ ശസ്ത്രക്രിയകൾ ചെയ്യില്ല. കഴിഞ്ഞ ദിവസം കുട്ടിയുടെ സ്ഥിതി അല്പം മെച്ചമായിരുന്നെങ്കിലും പിന്നീട് വഷളാവുകയായിരുന്നു.

തലച്ചോറിന്റെ നില വളരെ ഗുരുതരമാണ്. പ്രവർത്തനക്ഷമമല്ല. എന്നിരുന്നാലും പ്രതീക്ഷ ഇതുവരെ കൈവിട്ടിട്ടില്ല. കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയിൽ തന്നെയാണ് മെഡിക്കൽ സംഘമെന്നും ഡോക്ടർ പറഞ്ഞു. മുഴുവൻ സമയവും കുട്ടിയെ നിരീക്ഷിക്കാനായി വിദഗ്ധ ഡോക്ടർമാരുടെ സേവനം മെഡിക്കൽ കോളേജിൽ ലഭ്യമാക്കുന്നുണ്ട്.

അതേസമയം, പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ആദ്യ അന്വേഷണസംഘത്തിന് അന്വേഷണ ഉദ്യോഗസ്ഥ ഉമ ബെഹ്‌റയുടെ വിമർശം. കുട്ടികളെ കണ്ടെത്തുന്നതിൽ വീഴ്ച പറ്റിയെന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സിഐ അടക്കമുള്ളവർക്കെതിരെ നടപടിക്ക് സാധ്യതതയുണ്ട്. കുട്ടികൾ മാവേലിക്കരയിൽ എത്തിയ വിവരം അറിഞ്ഞിട്ടും രണ്ട് മണിക്കൂർ വൈകിയാണ് മാവേലിക്കര സ്‌റ്റേഷനിൽ അറിയിച്ചത്. കേസ് അന്വേഷിക്കാൻ മാവേലിക്കര സ്‌റ്റേഷനിൽ അറിയിക്കാതെ സിഐ നേരിട്ട് മാവേലിക്കരക്ക് പോയത് ശരിയായില്ലെന്നും അന്വേഷണസംഘം വിലയിരുത്തി.

നേരത്തെ പെൺകുട്ടികളെ കണ്ടെത്തുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ ആരോപിച്ചിരുന്നു. പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെങ്കിൽ കോന്നിയിലെ പെൺകുട്ടികളുടെ മരണം ഒഴിവാക്കാമായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരടക്കം ജാഗ്രത പാലിക്കണമായിരുന്നു. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും വി എസ് പറഞ്ഞു. മരിച്ച ആതിര, രാജി എന്നീ പെൺകുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തിയതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ തൃശൂർ ആശുപത്രിയിൽ ചികിൽസയിലുള്ള ആര്യയെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും സന്ദർശിച്ചു. കേസ് അന്വേഷണം കാര്യക്ഷമമാണെന്നായിരുന്നു സുധീരന്റെ പ്രതികരണം. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും സുധീരൻ പറഞ്ഞു. ഈ ഘട്ടത്തിൽ മറ്റ് വിവാദങ്ങൾക്കില്ലെന്നും വ്യക്തമാക്കി.

കോന്നിയിൽ നിന്നും കാണാതായ മൂന്ന് +2 വിദ്യാർത്ഥിനികളിൽ ദിവസങ്ങൾക്ക് മുമ്പ് രണ്ടുപേരെ പാലക്കാട്ട് റെയിൽവേപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആര്യയെ ഗുരുതരമായ പരിക്കുകളോടെയും കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട കോന്നി ഐരവൺ തിരുമല വീട്ടിൽ രാമചന്ദ്രൻനായരുടെ മകൾ ആതിര ആർ. നായർ (17), കോന്നി തെങ്ങുംകാവ് പുത്തൻപറമ്പിൽ സുജാതയുടെ മകൾ എസ്. രാജി (16) എന്നിവരെയാണ് മങ്കരയ്ക്കും ലക്കിടിക്കുമിടയിൽ പൂക്കാട്ടുകുന്നിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP