Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വീണ്ടും പാഴ്‌വാക്കായി; നോക്കുകൂലിക്കായി സിപിഎം പ്രവർത്തകരുടെ വീടുകയറി അക്രമം; വീട്ടുടമസ്ഥൻ ആന്റണിയെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വീടുപണിക്കെത്തിച്ച സിമന്റ് ലോറിയിൽനിന്ന് ഇറക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വീണ്ടും പാഴ്‌വാക്കായി; നോക്കുകൂലിക്കായി സിപിഎം പ്രവർത്തകരുടെ വീടുകയറി അക്രമം; വീട്ടുടമസ്ഥൻ ആന്റണിയെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വീടുപണിക്കെത്തിച്ച സിമന്റ് ലോറിയിൽനിന്ന് ഇറക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നോക്കുകൂലി നിർത്തലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചതിനു പിന്നാലെ, നോക്കുകൂലിക്കായി സിപിഎം. പ്രവർത്തകരുടെ അക്രമം. വീടുപണിക്കെത്തിച്ച സിമന്റ് ലോറിയിൽനിന്ന് ഇറക്കാൻ ശ്രമിച്ച കുമരകം ശ്രീകുമാരമംഗലം വായിത്ര ആന്റണിയാണ് (51) ആക്രമണത്തിനിരയായത്. വിരൽ ഒടിഞ്ഞ ആന്റണി കോട്ടയം മെഡിക്കൽ േകാളേജ് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ സിപിഎം. എസ്.ബി.ടി. മേഖലാ ബ്രാഞ്ച് സെക്രട്ടറി വി.കെ. ശ്രീകുമാർ (49), തൊഴിലാളി സി.കെ. രാജു (52) എന്നിവരെ കുമരകം എസ്.ഐ. ജി.രജൻകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച രാത്രി അറസ്റ്റു ചെയ്തു.

ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിന് സമീപമാണ് ആന്റണി താമസിക്കുന്നത്. ആന്റണിയും മകൻ ജോയലും ചേർന്ന് സിമന്റ് ഇറക്കുമ്പോൾ സിഐടി.യു. പ്രവർത്തകരെത്തി നോക്കുകൂലി ആവശ്യപ്പെട്ടു. നൽകിയില്ലെങ്കിൽ ലോഡിറക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കി. ഇതു വകവയ്ക്കാതെ ലോഡിറക്കിയപ്പോൾ ഇവർ ആന്റണിയെ ലോറിയിൽനിന്നു വലിച്ചുതാഴെയിട്ടു. മൂന്നുപേർ ചേർന്ന് ചവിട്ടിയതായും മർദിച്ചതായും മകൻ ജോയൽ മൊഴിനൽകി. ആന്റണി നിലവിളിച്ചതോടെ അക്രമിസംഘം ഓടിരക്ഷപ്പെടുകയായിരുന്നു.

കുമരകം പഞ്ചായത്തിൽ ആംബുലൻസ് ഡ്രൈവറായ ആന്റണിയുടെ വീടുപണി തുടങ്ങിയിട്ട് നാലുവർഷത്തോളമായി. പലകകൊണ്ട് കെട്ടിയുണ്ടാക്കിയ വീട്ടിലാണ് ഇപ്പോൾ താമസം. മിച്ചം കിട്ടുന്ന ചെറുതുകകൾ കൂട്ടിവച്ചാണ് അല്പാല്പമായി വീടുപണി മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരുതവണ 4000 ഇഷ്ടിക ഒറ്റയ്ക്ക് ഇറക്കി റോഡിൽനിന്ന് ചുമന്നുകൊണ്ടുപോയി. പാർട്ടിക്കാർ ആവശ്യപ്പെട്ടതിനാൽ 12,000 രൂപ നോക്കുകൂലിയായി കൊടുത്തു.

എന്നാൽ എന്തൊക്കെ സംഭവിച്ചാലും നോക്കുകൂലി കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ആന്റണി. ചാക്ക് ഇറക്കിയാലും ഇല്ലെങ്കിലും നോക്കുകൂലി തരണമെന്നാണ് ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ടത്. തനിയെ ഇറക്കിക്കൊള്ളാമെന്ന് പറഞ്ഞപ്പോൾ സിപിഎം. ബ്രാഞ്ച് സെക്രട്ടറി വി.കെ. ശ്രീകുമാർ വന്ന് ലോറിയിൽനിന്ന് താഴേക്ക് വലിച്ചിട്ടു. അപ്പോഴാണ് വിരലൊടിഞ്ഞത്. പൊലീസിൽ പരാതി നൽകിയെന്നും നോക്കുകൂലി കൊടുക്കാൻ തയ്യാറല്ലെന്നും ആന്റണി പറഞ്ഞു.

അതേസമയം തങ്ങൾ നോക്കുകൂലി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സിഐടിയും നേതാക്കൾ പറയുന്നത്. പ്രധാനറോഡിൽനിന്ന് സ്‌കൂട്ടർ കയറുന്ന വഴിയിലാണ് ആന്റണിയുടെ വീട്. വഴിയിലിറക്കിയ സിമന്റു ചാക്ക് തങ്ങൾ എടുക്കാമെന്ന് ചുമട്ടുതൊഴിലാളികൾ പറഞ്ഞു. ഇതേച്ചൊല്ലി തർക്കമുണ്ടായി. പരിഹരിക്കാൻ സിപിഎം. ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ ചെന്നു. സമാധാനപരമായി കാര്യങ്ങൾ തീർക്കാമെന്ന് പറഞ്ഞു. ഇതുകേട്ട് ആന്റണി താഴേക്കിറങ്ങിയപ്പോഴാണ് പരിക്കേറ്റത്. കൂടുതൽ അന്വേഷണം നടത്താൻ സി.െഎ.ടി.യു. ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP