Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോതമംഗലം മാർത്തോമ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മതമൈത്രിയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്തു; ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ മനുഷ്യമതിലിന്റെ ആദ്യ കണ്ണിയായി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം :മാർത്തോമ ചെറിയപള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ -സാമൂഹിക- മത വിഭാഗങ്ങളിൽ പെട്ട ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മനുഷ്യ മഹാ മതിലാണ് കോതമംഗലത്ത് സംഘടിപ്പിച്ചത്. അയ്യങ്കാവിൽ നിന്ന് ആരംഭിച്ച് കോതമംഗലം താലൂക്ക് ആശുപത്രി വരെ നീണ്ട മനുഷ്യമതിലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളാണ് കണ്ണികളായത്.

യാക്കോബായ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്
പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഡോക്ടർ കുര്യാക്കോസ് മാർ തെയോഫിലോസ്, എബ്രഹാം മാർ സേവേറിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ, എൽദോസ് കുന്നപ്പിള്ളി എംഎൽഎ തുടങ്ങിയവർ മനുഷ്യമതിലിൽ പങ്കെടുത്തു.

നീതിക്കും മനുഷ്യാവകാശത്തിനും വേണ്ടിയാണ് ഇതുപോലൊരു മതിൽ സംഘടിപ്പിച്ചതെന്ന് മീഡിയ സെൽ ചെയർമാൻ ഡോക്ടർ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തിൽ കീഴ്‌ക്കോടതികൾ തിടുക്കം കാണിച്ചു യാക്കോബായ സഭയുടെ പള്ളികൾ പിടിച്ചെടുത്തു മെത്രാൻ കക്ഷികൾക്കു കൊടുക്കാനുള്ള തീരുമാനത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP