Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മർദിച്ചു എന്നാരോപിച്ച് ഓട്ടോ ഡ്രൈവർ നല്കിയ പരാതിയിൽ സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടും വഴങ്ങാതെ പഞ്ചായത്ത് ജീവനക്കാരൻ; കലിപ്പുകയറിയ എസ്‌ഐ ഓഫീസിലെത്തി കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

മർദിച്ചു എന്നാരോപിച്ച് ഓട്ടോ ഡ്രൈവർ നല്കിയ പരാതിയിൽ സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടും വഴങ്ങാതെ പഞ്ചായത്ത് ജീവനക്കാരൻ; കലിപ്പുകയറിയ എസ്‌ഐ ഓഫീസിലെത്തി കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനെ കസ്റ്റഡിയിലെടുക്കാൻ എസ് ഐ ഓഫിസിലെത്തിയതിനെ തുടർന്നുണ്ടായത് നാടകീയ രംഗങ്ങൾ. ഉച്ചയോടെയാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനായ മധുവിനെ കസ്റ്റഡിയിലെടുക്കാൻ എസ്.ഐ ലൈജുമോൻ ഓഫീസിലെത്തിയത്.

മർദ്ധിച്ചെന്നും അസഭ്യം പറഞ്ഞെന്നും കാണിച്ച് ഓട്ടോ ഡൈവർ പരാതി നൽകിയിട്ടുണ്ടെന്നും സ്റ്റേഷനിലെത്തണമെന്നും എസ് ഐ ആവശ്യപ്പെട്ടപ്പോൾ ഡ്യൂട്ടിയിലാണെന്നും ഇപ്പോൾ വരാൻ കഴിയില്ലെന്നും മധു അറിയിച്ചെന്നും ഇതിൽ കുപിതനായ എസ് ഐ വാഹനവുമായി നേരെ ബ്ലോക്ക് ഓഫീസിൽ പറന്നെത്തുകയായിരുന്നെന്നുമാണ് പുറത്തായ വിവരം.

തിങ്കളാഴ്‌ച്ച രാവിലെ ഓട്ടോ വിളിച്ച് ഓഫിസിലെത്തിയ ജീവനക്കാരൻ ഓട്ടോ ഡ്രൈവറുമായി യാത്ര കൂലി സംബന്ധിച്ച് തർക്കത്തിലേർപ്പെടുകയും തർക്കം കൈയാങ്കളിയിൽ അവസാനിക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവർ മധു മർദിച്ചെന്ന പരാതിയുമായി എത്തിയതോടെയാണ് വിഷയത്തിൽ പൊലീസ് ഇടപെടൽ ഉണ്ടായത്.

പരാതി സംബന്ധിച്ച് സംസാരിക്കാൻ ഇന്ന് രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ എസ്.ഐ ജീവനക്കാരനോട് നിർദ്ദേശിച്ചു. ഇത് കൂട്ടാക്കാൻ ഉദ്യേഗസ്ഥൻ തയ്യാറാവാതിരുന്നതാണ് എസ്.ഐ യെ ചൊടിപ്പിച്ചത്. ജീവനക്കാരനെ പിടികൂടാൻ എസ്.ഐ ജീപ്പുമായി ബ്ലോക്ക് ഓഫിസിൽ എത്തിയതോടെ സംഭവം കൊഴുത്തു. ഓഫീസിൽ പൊലീസ് ഇടപെടൽ പറ്റില്ലന്ന് ജീവനക്കാർ വ്യക്തമാക്കിയെങ്കിലും എസ് ഐ വിട്ടുവീഴ്ചക്ക് തയ്യാറായില്ല.

ജനപ്രതിനിധികളും ജീവനക്കാരും നോക്കി നിൽക്കെ ജീവനക്കാരനെ പിടികൂടാനും എസ് ഐ യുടെ ഭാഗത്തു നിന്നും നീക്കം ഉണ്ടായി. ബഹളം മൂത്തപ്പോൾ ജീവനക്കാരനെ തങ്ങൾ സ്റ്റേഷനിൽ എത്തിക്കാമെന്ന് മെബർമാരിൽ രണ്ടു പേരുടെ ഉറപ്പിലാണ് എസ്.ഐ അടങ്ങിയത്. പിന്നിട് ജനപ്രതിനിധികൾ ജീവനക്കാരെ സ്റ്റേഷനിൽ ഹാജരാക്കി പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

മധുവിന്റെ പേരിൽ ഒട്ടോക്കാരനേ മർദ്ധിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്തതായി എസ്.ഐ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP