Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചുവന്നയാളെ പൊലീസ് തടഞ്ഞു; റോഡിൽ മാർഗതടസം സൃഷ്ടിച്ചു ദൃശ്യങ്ങളെടുത്ത യുവാവിനെ തടഞ്ഞ പൊലീസുകാരന്റെ വിരൽ പിരിച്ചൊടിച്ചു

ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചുവന്നയാളെ പൊലീസ് തടഞ്ഞു; റോഡിൽ മാർഗതടസം സൃഷ്ടിച്ചു ദൃശ്യങ്ങളെടുത്ത യുവാവിനെ തടഞ്ഞ പൊലീസുകാരന്റെ വിരൽ പിരിച്ചൊടിച്ചു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഹെൽമറ്റില്ലാതെയെത്തിയപ്പോൾ പൊലീസ് കൈകാണിച്ചു. ഇതിൽ രോഷാകുലനായി റോഡിന് നടവിൽക്കയറി നിന്ന് വാഹനങ്ങൾ തടഞ്ഞിട്ടു. ഗതാഗതാഗത തടസം മൊബൈലിൽ ചിത്രികരികരിക്കവേ തടയാനെത്തിയ പൊലീസുകാരന്റെ വിരൽ പിരിച്ചൊടിച്ചു. മൂവാറ്റുവുഴ സ്വദേശി അറസ്റ്റിൽ.

ഇന്നലെ വൈകിട്ട് കോതമംഗലം വിമലഗിരി ബൈപാസിലായിരുന്നു സംഭവം. മൂവാറ്റുപുഴ പെരുമ്പല്ലൂർ കാരിക്കോത്ത് പ്രത്യൂഷ്( 32)ആണ് അറസ്റ്റിലായത്. പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, യൂണിഫോമിലായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. സ്‌പൈഡർ വിഭാഗത്തിൽ ജോലി ചെയ്യുന്ന സൈനുദ്ദീന്റെ മൊഴിപ്രകാരമാണ് പൊലീസ് പ്രത്യൂഷിനെ അറസ്റ്റുചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...

ഇന്നലെ വൈകിട്ട് 4.30 തോടെ വിമലഗി ജംഗ്ഷനിലാണ് സംഭവം. ബൈക്കിൽ ഹെൽമെറ്റ് ധരിക്കാതെ വരികയായിരുന്നു പ്രതി. വാഹന പരിശോധനയ്ക്കായി വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. വാഹനം നിർത്തി ഇറങ്ങിയ യാത്രക്കാരൻ പിഴയടക്കാൻ തയ്യാറാവാതെ പൊലീസിനുനേരെ തട്ടിക്കയറി. ഈയവസരത്തിൽ ഇവിടെ ഗതാഗതതടസ്സമുണ്ടായി. ഈ സമയം ഇയാൾ റോഡിന്റെ മദ്ധ്യത്തിൽ നിന്ന് തന്റെ ബൈക്കിന്റെയും ഗതാഗത തടസ്സത്തിന്റെയും ദൃശ്യം മൊബൈലിൽ പകർത്തി.

മാർഗതടസം സൃഷ്ടിക്കുന്ന പ്രവൃത്തിയിൽ നിന്നും പിന്മാറണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കാൻ തയ്യാറായില്ല. തുടർന്ന് ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചപ്പോൾ പിടിവലിയായി. തുടർന്ന് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിൽ എത്തിച്ചു. പിടിവലിക്കിടയിൽ പൊലീസ് സംഘത്തിലെ സൈനുദ്ദീന്റെ കൈയുടെ കുഴക്കും വിരലിനും പരിക്കേറ്റു. വൈദ്യപരിശോധനയിൽ വിരലിന് പൊട്ടലുണ്ടെന്നും ബോദ്ധ്യമായിട്ടുണ്ട്. തുടർന്ന് സൈനുദ്ദീന്റെ മൊഴിപ്രകാരം പൊലീസ് കേസെടുത്ത് ബൈക്ക് യാത്രക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP