Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണമിടപാടു സ്ഥാപന ഉടമ സ്റ്റീഫൻ പത്രോസിന്റെ കൊലപാതകം; മുഖ്യ പ്രതി ജോബിൻ ജയ്‌മോൻ ഡൽഹിയിൽ അറസ്റ്റിൽ; പിടികൂടിയത് റെയിൽവേ സ്റ്റേഷനു സമീപത്തെ ചായക്കടയിൽ നിന്ന്; കൊലപാതകത്തിൽ കലാശിച്ചത് ഭൂമി തിരികെ നൽകുന്നതു സംബന്ധിച്ച തർക്കം

പണമിടപാടു സ്ഥാപന ഉടമ സ്റ്റീഫൻ പത്രോസിന്റെ കൊലപാതകം; മുഖ്യ പ്രതി ജോബിൻ ജയ്‌മോൻ ഡൽഹിയിൽ അറസ്റ്റിൽ; പിടികൂടിയത് റെയിൽവേ സ്റ്റേഷനു സമീപത്തെ ചായക്കടയിൽ നിന്ന്; കൊലപാതകത്തിൽ കലാശിച്ചത് ഭൂമി തിരികെ നൽകുന്നതു സംബന്ധിച്ച തർക്കം

കടുത്തുരുത്തി; പണമിടപാടു സ്ഥാപനം ഉടമ സ്റ്റീഫൻ പത്രോസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി ജോബിൻ ജയ്‌മോൻ (19) ഡൽഹിയിൽ അറസ്റ്റിലായി. ജോബിൻ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്നു സൂചന ലഭിച്ചതിനെ തുടർന്നു ചിത്രം സഹിതം അവിടത്തെ പൊലീസിനെ അന്വേഷണ സംഘം വിവരം അറിയിച്ചു. രണ്ടു ദിവസമായി ഡൽഹി പൊലീസ് ജോബിനെ നിരീക്ഷിച്ചുവരിയായിരുന്നു. ഇന്നലെ രാവിലെ കടുത്തുരുത്തി സിഐ കെ.എസ്. ജയന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ എത്തി ജോബിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഡൽഹി റെയിൽവേ സ്റ്റേഷനു സമീപത്തെ ചായക്കടയിൽ ജോലി ചെയ്ത് ഒളിച്ചു താമസിക്കുകയായിരുന്നു ജോബിൻ. ഇവിടെ നിന്നായിരുന്നു അറസ്റ്റ്. വായ്പയ്ക്ക് ഈടു നൽകിയ ഭൂമി തിരികെ നൽകുന്നതു സംബന്ധിച്ച തർക്കമാണു സ്റ്റീഫനെ കൊല്ലാൻ കാരണമെന്നു ജോബിൻ പൊലീസിനോടു സമ്മതിച്ചു. ഇന്നു അവിടത്തെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജോബിനെ കോട്ടയത്തേക്കു കൊണ്ടു വരുമെന്നു ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.

കഴിഞ്ഞ മൂന്നിനാണു ചിറയിൽ സ്റ്റീഫൻ പത്രോസ് കൊല്ലപ്പെടുന്നത്. ജോബിന്റെ പിതാവ് സ്റ്റീഫന്റെ പക്കൽ നിന്നു ഭൂമി പണയം വച്ചു 28 ലക്ഷം രൂപ വാങ്ങിയിരുന്നു. 10 ലക്ഷം രൂപ നൽകാമെന്നും ഭൂമി തിരികെ തരണമെന്നും ജോബിൻ സ്റ്റീഫനോട് ആവശ്യപ്പെട്ടു. ഇതിനു സ്റ്റീഫൻ വഴങ്ങിയില്ല. ഇതോടെ സ്റ്റീഫനെ പിന്നിൽ നിന്നു കുത്തിയെന്നും പിന്നീടു കഴുത്തിലും വയറ്റിലും കുത്തിയെന്നും ജോബിൻ സമ്മതിച്ചു.

ജോബിനെ സഹായിച്ച പുന്നപ്ര സ്വദേശികളായ അരുൺ, അദർശ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഭവ ദിവസം ജോബിനെ ചോദ്യം ചെയ്‌തെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാൽ പിന്നീട് വിട്ടയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP