Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാറന്റൈനിലായിരുന്ന യുവാവ് ആംബുലൻസ് അടിച്ചുതകർത്തു; ആക്രമണത്തിൽ നഴ്സിനും പരിക്ക്

ക്വാറന്റൈനിലായിരുന്ന യുവാവ് ആംബുലൻസ് അടിച്ചുതകർത്തു; ആക്രമണത്തിൽ നഴ്സിനും പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ക്വാറന്റൈനിലായിരുന്ന യുവാവ് ആംബുലൻസ് അടിച്ചുതകർത്തു. കോട്ടയം ജില്ലയിലെ ഗാന്ധിനഗറിലാണ് സംഭവം. ആശുപത്രിയിലേക്ക് പോകുംവഴിയാണ് ആംബുലൻസ് തകർത്തത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിൽ എത്തിയ നഴ്സിനും ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഇപ്പോൾ 1,15,297 പേരാണ് ഇപ്പോൾ കൊവിഡിനെ തുടർന്ന് നിരീക്ഷണത്തിലുള്ളത്. 1,14,305 പേർ വീടുകളിലോ സർക്കാരിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിലോ ആണ്. 210 പേരെ ആശുപത്രിയിൽ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകൾ പരിശോധിച്ചതിൽ 58,460 എണ്ണം നെഗറ്റീവായി. മുൻഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകൾ ശേഖരിച്ചതിൽ 9217 എണ്ണം നെഗറ്റീവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP