Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജയ്ക് സി തോമസ് ജില്ലാ കമ്മറ്റിയിൽ; പൂഞ്ഞാർ തോൽവിയിൽ പുറത്തായ ഇബ്രാഹിമും കമ്മറ്റിയിൽ; വാസവൻ ജില്ലാ സെക്രട്ടറിയായി തുടരും; കോട്ടയത്ത് സിപിഎമ്മിനെ നയിക്കുന്നവർ ഇവർ

ജയ്ക് സി തോമസ് ജില്ലാ കമ്മറ്റിയിൽ; പൂഞ്ഞാർ തോൽവിയിൽ പുറത്തായ ഇബ്രാഹിമും കമ്മറ്റിയിൽ; വാസവൻ ജില്ലാ സെക്രട്ടറിയായി തുടരും; കോട്ടയത്ത് സിപിഎമ്മിനെ നയിക്കുന്നവർ ഇവർ

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി.എൻ.വാസവൻ തുടരും. ഇതു രണ്ടാം തവണയാണ് വാസവൻ ജില്ലാ സെക്രട്ടറിയാകുന്നത്. അഞ്ചു പുതുമുഖങ്ങളടക്കം 37 പേരടങ്ങുന്ന ജില്ലാ കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു. പൂഞ്ഞാറിലെ തോൽവിയുടെ പേരിൽ അച്ചടക്ക നടപടി നേരിട്ട മുൻ ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി.ഇബ്രാഹിമിനെ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക്. സി തോമസ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കമ ജോർജുകുട്ടി, അയർകുന്നം ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ പി.എൻ ബിനു, ഏറ്റുമാനൂർ ഏരിയാ സെക്രട്ടറി കെ.എൻ. വേണുഗോപാൽ, ചങ്ങനാശേരി ഏരിയാ സെക്രട്ടറി കെ.സി ജോസഫ് എന്നിവരാണ് പുതുമുഖങ്ങൾ.

വി എൻ വാസവൻ, എം ടി ജോസഫ്, കെ സുരേഷ് കുറുപ്പ്, പി കെ ഹരികുമാർ, സി ജെ ജോസഫ്, എ വി റസൽ, ടി ആർ രഘുനാഥൻ, ലാലിച്ചൻ ജോർജ്, പി എൻ പ്രഭാകരൻ, കെ എൻ രവി, ഐയ്മനം ബാബു, പി ജെ വർഗീസ്, കെ അനിൽകുമാർ, എം കെ പ്രഭാകരൻ, കൃഷ്ണകുമാരി രാജശേഖരൻ, വി പി ഇസ്മയിൽ, കെ എം രാധാകൃഷ്ണൻ, പി വി സുനിൽ, ജോയി ജോർജ്, ഇ എം കുഞ്ഞുമുഹമ്മദ്, റെജി സക്കറിയ, എം എസ് സാനു, പി ഷാനവാസ്, ആർ നരേന്ദ്രനാഥ്, പി എം തങ്കപ്പൻ, രമാ മോഹൻ, വി ജയപ്രകാശ്, ആർ ടി മധുസൂദനൻ, കെ രാജേഷ്, ഗിരീഷ് എസ് നായർ, കെ കെ ഗണേശൻ, എന്നിവരും പുതുമുഖങ്ങളായ പി എൻ ബിനു, തങ്കമ്മ ജോർജുകുട്ടി, ജെയ്ക് സി തോമസ്, കെ എൻ വേണുഗോപാൽ, കെ സി ജോസഫ് ചങ്ങനാശ്ശേരി, വി പി ഇബ്രാഹിം എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP