Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവടിയാറിലെ രാജപാതയിൽ സ്ഥാപിച്ച സ്പീഡ് ക്യാമറകൾ സംസ്ഥാന സർക്കാരിന്റെ പട്ടിണി മാറ്റും; എൺപതിലും നൂറിലും പറന്ന് നടന്ന വഴയിലെ സ്പീഡ് 55 കിലോമീറ്റർ ആക്കിയപ്പോൾ ദിവസവും കുടുങ്ങുന്നത് 2000വരെയാളുകൾ; പ്രതിമാസം ലഭിക്കുന്നത് രണ്ട് കോടി വരെ വരുമാനം; പിടി വീണവരിൽ മന്ത്രിമാരും ഗവർണ്ണറും വരെ; മാസത്തിൽ പത്തിലേറെ തവണ പിടി വീണവർ വരെ ഏറെ

കവടിയാറിലെ രാജപാതയിൽ സ്ഥാപിച്ച സ്പീഡ് ക്യാമറകൾ സംസ്ഥാന സർക്കാരിന്റെ പട്ടിണി മാറ്റും; എൺപതിലും നൂറിലും പറന്ന് നടന്ന വഴയിലെ സ്പീഡ് 55 കിലോമീറ്റർ ആക്കിയപ്പോൾ ദിവസവും കുടുങ്ങുന്നത് 2000വരെയാളുകൾ; പ്രതിമാസം ലഭിക്കുന്നത് രണ്ട് കോടി വരെ വരുമാനം; പിടി വീണവരിൽ മന്ത്രിമാരും ഗവർണ്ണറും വരെ; മാസത്തിൽ പത്തിലേറെ തവണ പിടി വീണവർ വരെ ഏറെ

തിരുവനന്തപുരം: എസ് പി ഫോർട്ട് സ്ഥാപനങ്ങളുടെ ഉടമയുടെ മകൻ കാറപടത്തിൽ മരിച്ചത് അമിത വേഗത കൊണ്ടായിരുന്നു. കവടിയാറിലെ രാജ വീഥയിൽ രാത്രികാലങ്ങളിൽ മത്സരയോട്ടവും സജീവമായിരുന്നു. അർദ്ധരാത്രിയിലെ അപകടമരണത്തോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഗവർണ്ണറുടേയും മന്ത്രിമാരുടേയും വസതികളുള്ള ഈ മേഖലയിൽ സിസിടിവികളൊന്നും പ്രവർത്തിക്കുന്നില്ലെന്നും വ്യക്തമായി. ഇതോടെ പുതിയ ക്യാമറകൾ വച്ചു. നിരീക്ഷണത്തിന് അപ്പുറം വേഗത നിയന്ത്രിക്കലായിരുന്നു ലക്ഷ്യം. ഈ നീക്കം ഖജനാവിന് കരുത്താവുകയാണ്.

കവടിയാറിൽ വേഗപരിധി ലംഘിച്ചതിനു ഗവർണറുടെ ഔദ്യോഗികവാഹനത്തിനും മോട്ടോർ വാഹനവകുപ്പ് പിഴയിട്ടു എന്നതാണ് വസ്തുത. ഗവർണർ പി.സദാശിവത്തിന്റെ നിർദ്ദേശപ്രകാരം രാജ്ഭവൻ 400 രൂപ പിഴ അടച്ചു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ഗവർണറുടെ സെക്രട്ടറിയുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്ഭവനു തൊട്ടുമുന്നിൽ കവടിയാറിൽ നടപ്പാക്കിയ വേഗപരിധി നിയന്ത്രണമാണ് ഗവർണറുടെ ഔദ്യോഗികവാഹനമായ ബെൻസ് കാർ ലംഘിച്ചത്. മണിക്കൂറിൽ 55 കിലോമീറ്ററാണ് ഇവിടെ വേഗപരിധി. ഏപ്രിൽ ഏഴിനാണ് സംഭവം. ഗവർണർ ഈ സമയം കാറിലുണ്ടായിരുന്നില്ല. അതിരാവിലെ വാഹനം ഇന്ധനം നിറയ്ക്കാൻ പോകവേയാണു വേഗപരിധി ലംഘിച്ചത്.

ഗവർണർ യാത്ര ചെയ്യാത്ത സമയത്തു കാറിനു മുന്നിലെ അശോകസ്തംഭം മൂടിവയ്ക്കുകയാണു പതിവ്. നേരത്തെ സുപ്രീംകോടതി നിർദ്ദേശം വന്നയുടൻ ഗവർണർ ഔദ്യോഗിക വാഹനത്തിനു നമ്പർ പ്ലേറ്റ് വച്ചിരുന്നു. വാഹനത്തിലെ ബീക്കൺ ലൈറ്റും അദ്ദേഹം ആദ്യം തന്നെ ഒഴിവാക്കി. ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരുടെ ഔദ്യോഗികവാഹനങ്ങൾ വേഗപരിധി ലംഘിച്ചാലും പിഴ ഈടാക്കാറുണ്ടെന്നു ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ.പത്മകുമാർ പറഞ്ഞു. അങ്ങനെ മന്ത്രിമാർ വരെ പിഴയടച്ചവരിൽ ഉണ്ട്.

കവടിയാറിൽ അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് വേഗനിയന്ത്രണം ഏർപ്പെടുത്തിയത്. പ്രതിദിനം 2000 മുതൽ 3000 വരെ നിയമലംഘനമാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ഇതിലൂടെ മാത്രം മോട്ടോർവാഹനവകുപ്പിനു പ്രതിമാസം ശരാശരി രണ്ട് കോടി കോടി രൂപ പിഴയായി ലഭിക്കുന്നുണ്ട്. അത്യാധുനിക ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അതിവേഗത്തിൽ ഈ ക്യാമറകെ മറികടന്നാൽ ഉടൻ അത് കൺട്രോൾ റൂമിലെത്തും. വാഹനത്തിന്റെ ഫോട്ടോയും പതിയും. അതുകൊണ്ട് തന്നെ വീട്ടിൽ പിഴ നോട്ടീസും എത്തും. ഇത് വച്ചതോടെ കവടിയാറിലെ അപകടങ്ങളും കുറഞ്ഞു. അങ്ങനെ സർക്കാരിന് നേട്ടമായി മാറുകയാണ് കവടിയാറിലെ രാജപാതയിലെ ക്യാമറകൾ.

തലസ്ഥാനത്ത് ഏറ്റവും നല്ല റോഡുകളിൽ ഒന്നാണ് കവടിയാറിലേത്. രാജഭരണകാലത്ത് നിർമ്മിച്ച കവടിയാർ മുതൽ വെള്ളയമ്പലം വരെയുള്ള റോഡിൽ കുണ്ടും കുഴിയും പോലും വളരെ അപൂർവ്വമായേ പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ട് തന്നെ ഇവിടെ ചീറിപായുന്നത് നഗരവാസികളുടെ പൊതു സ്വഭാവമായിരുന്നു. ഇതിനാണ് മോട്ടോർ വാഹന വകുപ്പ് ക്യാമറാ പൂട്ടിട്ട് നിയന്ത്രിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP