Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴഞ്ചേരി പാലത്തിന്റെ അടിത്തറയിൽ വിള്ളൽ കണ്ടെത്തി; കുടൂതൽ പരിശോധനയ്ക്ക് എഞ്ചിനിയറിങ് വിഭാഗം; വിള്ളൽ കണ്ടെത്തിയത് പ്രളയത്തിന് പിന്നാലെ

കോഴഞ്ചേരി പാലത്തിന്റെ അടിത്തറയിൽ വിള്ളൽ കണ്ടെത്തി; കുടൂതൽ പരിശോധനയ്ക്ക് എഞ്ചിനിയറിങ് വിഭാഗം; വിള്ളൽ കണ്ടെത്തിയത് പ്രളയത്തിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന്റെ അടിത്തറയിൽ വിള്ളൽ കണ്ടെത്തി. ഇന്ന് നടന്ന പരിശോധനയിലാണ് പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. പാലത്തിന്റെ മൂന്നുമീറ്റർ അടി ഉയരത്തിൽ വരെ വെള്ളം ഉയരുകയും വൻ മരങ്ങൾ ഉൾപ്പെടെ പ്രളയത്തിൽ പാലത്തിനു സമീപം വന്നടിയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്.

പി.ഡബ്ല്യൂ.ഡി വിഭാഗം നടത്തിയ പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. പി.ഡബ്ല്യൂ.ഡി ചീഫ് എഞ്ചിനീയർ നാളെ പാലത്തിൽ കൂടുതൽ പരിശോധനകൾ നടത്തും. നിലവിൽ പാലത്തിന്റെ വിള്ളൽ എത്രത്തോളം ഗുരുതരമാണെന്ന് കണ്ടെത്താനായിട്ടില്ല.

ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയറാണ് കൂടുതൽ പരിശോധനയ്ക്കായി നാളെ എത്തുന്നത്. കൂടുതൽ പരിശോധനകൾക്കു ശേഷം മാത്രമേ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്ത കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP