Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴഞ്ചേരി പാലത്തിന് ബലക്ഷയമില്ല; ആശങ്ക വേണ്ടെന്ന് വിദഗ്ധസംഘം; പ്രളയത്തെ തുടർന്ന് തൂണുകളിൽ ഒന്നിനുണ്ടായ വിള്ളൽ അടയ്ക്കും: പാലത്തിന്റെ നവീകരണത്തിന് 1.50 കോടിയുടെ പദ്ധതി നിർദ്ദേശം സർക്കാരിന് സമർപ്പിക്കുമെന്ന് വീണാ ജോർജ് എംഎൽഎ

കോഴഞ്ചേരി പാലത്തിന് ബലക്ഷയമില്ല; ആശങ്ക വേണ്ടെന്ന് വിദഗ്ധസംഘം; പ്രളയത്തെ തുടർന്ന് തൂണുകളിൽ ഒന്നിനുണ്ടായ വിള്ളൽ അടയ്ക്കും: പാലത്തിന്റെ നവീകരണത്തിന് 1.50 കോടിയുടെ പദ്ധതി നിർദ്ദേശം സർക്കാരിന് സമർപ്പിക്കുമെന്ന് വീണാ ജോർജ് എംഎൽഎ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സംസ്ഥാനപാതയായ ടികെ റോഡിലെ കോഴഞ്ചേരി പാലത്തിന് ബലക്ഷയമില്ലെന്ന് വിദഗ്ധസംഘം. പ്രളയത്തെ തുടർന്ന് തൂണുകളിൽ ഒന്നിനുണ്ടായ വിള്ളൽ അടച്ച് പ്രശ്നം പരിഹരിക്കും. ഇതിനായി 1.50 കോടിയുടെ പദ്ധതി തയാറാക്കിയെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു.

വിള്ളൽ പരിശോധിച്ച വിദഗ്ധ സംഘവുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ. ബ്രിഡ്ജസ് ചീഫ് എൻജിനിയർ മനോമോഹൻ, ഡിസൈൻ ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് സൂപ്രണ്ടിങ് എൻജിനിയർ വിശ്വപ്രകാശ്, എക്സിക്യുട്ടീവ് എൻജിനിയർ ഡിസൈൻ സജു, പത്തനംതിട്ട റോഡ്സ് എക്സിക്യുട്ടീവ് എൻജിനിയർ ആർ. അനിൽകുമാർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ബി. ബിനു എന്നിവർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് പാലത്തിലെ വിള്ളൽ പരിശോധിച്ചത്.

പാലത്തിന് ബലക്ഷയമില്ലെന്നാണ് വിദഗ്ധ സംഘത്തിന്റെ നിഗമനമെന്ന് എംഎൽഎ പറഞ്ഞു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ട ആവശ്യം ഇപ്പോഴില്ല. ഇതിനു പറയുന്ന കാരണം രണ്ടാണ്. ഒന്ന്, പാലത്തിന്റെ ഫൗണ്ടേഷനിലാണ് വിള്ളൽ ഉണ്ടായിട്ടുള്ളത്. ഫൗണ്ടേഷനിൽ മാറ്റം സംഭവിച്ചിട്ടില്ല. സ്ട്രക്ചർ അതേപോലെ നിൽക്കുകയാണ്. രണ്ട്, ഇതിനു മുകളിലുള്ള തൂണ് ഒരു ശതമാനം പോലും ചരിഞ്ഞിട്ടില്ല. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് പാലത്തിന് ബലക്ഷയമില്ല എന്ന നിഗമനത്തിലേക്ക് വിദഗ്ധ സംഘം എത്തിയത്. ഏനാത്ത് പാലത്തിന്റെ കാര്യത്തിൽ ഫൗണ്ടേഷനിൽ വിള്ളൽ ഉണ്ടായശേഷം തൂണ് ചരിഞ്ഞിരുന്നു. വിള്ളൽ പരിഹരിക്കുന്നതിനൊപ്പം പാലത്തിലെ നടപ്പാലവും പുനർനിർമ്മിക്കും. ഇതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ പ്രത്യേക അനുമതി തേടും. പുതിയ സമാന്തര പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.

ആശങ്കപ്പെടേണ്ടതില്ലെന്നും വാഹനം കടത്തി വിടുന്നതിന് ബുദ്ധിമുട്ടില്ലെന്നും ബ്രിഡ്ജസ് ചീഫ് എൻജിനിയർ മനോമോഹൻ പറഞ്ഞു. വിള്ളൽ ഇപ്പോഴത്തെ വെള്ളപ്പൊക്കം മൂലം ഉണ്ടായതല്ല. വിള്ളൽ ഗുരുതരവുമല്ല. 1948 ലെ പാലമാണ്. വിള്ളൽ കാലപ്പഴക്കം കൊണ്ടുണ്ടായിട്ടുള്ളതാണ്. മറ്റു പ്രശ്നങ്ങളൊന്നുമില്ല. അറ്റകുറ്റപ്പണിക്കായി എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് റിപ്പോർട്ട് നൽകിയ ശേഷം തുടർ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP