Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് കോർപറേഷനിൽ ഭരണകാര്യങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന സെക്രട്ടറിയുടെ സീറ്റിൽ ആളില്ലാതായിട്ട് അഞ്ച് മാസം; ജോലി ഇരട്ടിയായതോടെ ഫയലുകൾ കുമിഞ്ഞുകൂടി അധികച്ചുമതലയുള്ള അഡീ. സെക്രട്ടറിയുടെ ഓഫീസ്; കോർപറേഷനിലെ ഫയൽ നീക്കം വൈകുന്നുവെന്ന പരാതിയുമായി കൗൺസിലർമാരും പൊതുജനങ്ങളും രംഗത്ത്

കോഴിക്കോട് കോർപറേഷനിൽ ഭരണകാര്യങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന സെക്രട്ടറിയുടെ സീറ്റിൽ ആളില്ലാതായിട്ട് അഞ്ച് മാസം; ജോലി ഇരട്ടിയായതോടെ ഫയലുകൾ കുമിഞ്ഞുകൂടി അധികച്ചുമതലയുള്ള അഡീ. സെക്രട്ടറിയുടെ ഓഫീസ്; കോർപറേഷനിലെ ഫയൽ നീക്കം വൈകുന്നുവെന്ന പരാതിയുമായി കൗൺസിലർമാരും പൊതുജനങ്ങളും രംഗത്ത്

റിയാസ് ആമി അബ്ദുള്ള

കോഴിക്കോട്: കോർപറേഷൻ ഭരണകാര്യങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന സെക്രട്ടറിയുടെ സീറ്റിൽ ആളില്ലാതായിട്ട് 5 മാസം. ഐഎഎസ് ഉദ്യോഗസ്ഥയായ മൃൺമയി ജോഷി ജൂൺ 30ന് സ്ഥലം മാറിപ്പോയതു മുതലാണ് ഓഫിസ് ഒഴിഞ്ഞുകിടക്കുന്നത്. പദ്ധതി വിഹിതത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള കോർപറേഷനിലാണ് മാസങ്ങളായി സെക്രട്ടറിയില്ലാത്തത്. സെക്രട്ടറിയുടെ തുല്യ തസ്തികയായ അഡീ. സെക്രട്ടറിക്കാണ് ഇപ്പോൾ സെക്രട്ടറിയുടെ അധികച്ചുമതല.

സ്വന്തമായി ഒട്ടേറെ ചുമതലകളുള്ള അഡീ. സെക്രട്ടറിയുടെ ഓഫിസിന്റെ ജോലി ഇരട്ടിയായാതോടെ കോർപറേഷനിലെ ഫയൽ നീക്കം വൈകുന്നുവെന്ന പരാതിയുമായി കൗൺസിലർമാരും ജീവനക്കാരും പൊതുജനങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. മന്ത്രിയോടടക്കം നേരിട്ടു പരാതിപ്പെട്ടിട്ടും അനുകൂല നിലപാട് ഉണ്ടായില്ല. അതെ സമയം വകുപ്പിലെ ഉദ്യോഗസ്ഥ തലത്തിൽനിന്നുള്ള ബോധപൂർവമായ ഇടപെടലാണ് സെക്രട്ടറിയുടെ സീറ്റ് മാസങ്ങളായി ഒഴിഞ്ഞ് കിടക്കാൻ കാരണമെന്നും ആരോപണമുണ്ട്.

സെക്രട്ടറിയുടെ അധികച്ചുമതല ഏറ്റെടുക്കേണ്ടിവന്നതോടെ അഡീ. സെക്രട്ടറിയുടെ ഓഫിസിൽ ഫയലുകൾ കുമിഞ്ഞുകൂടിയ അവസ്ഥയാണ്. നിലവിൽ കോർപറേഷൻ ഓഫിസുമായി ബന്ധപ്പെട്ട ഒട്ടേറെ ഉത്തരവാദിത്തങ്ങളാണ് അഡീ. സെക്രട്ടറിക്കുള്ളത്. ജീവനക്കാരുടെ ശമ്പളവിതരണം, സോണൽ ഓഫിസുകളുടെ മേൽനോട്ടം, സ്ഥിരം സമിതികളുടെ അജൻഡ പരിശോധന എന്നിങ്ങനെയുള്ള ദൈനംദിന ജോലികൾക്കൊപ്പം അധികച്ചുമതലയും വന്നതോടെ രാത്രിവരെ പ്രവർത്തിക്കേണ്ട സ്ഥിതിയായി. ചട്ടപ്രകാരം ഒരുലക്ഷം രൂപവരെയുള്ള ചെക്കുകൾ മാത്രം ഒപ്പിടേണ്ട അഡീ. സെക്രട്ടറി ഇപ്പോൾ ദിവസവും വൻതുകകളുടെയടക്കം 80100 ചെക്കുകളാണ് ഒപ്പിടുന്നത്.

സെക്രട്ടറിയെ കാണാനെത്തുന്നവരുമായി സംസാരിക്കുകയും വേണം. കോർപറേഷനെതിരെ വിവിധ വിഭാഗങ്ങളിലായി 1000 ലധികം കേസുകളാണുള്ളത്. ഇതിലെല്ലാം ഹാജരാകുകയോ, വിശദീകരണം നൽകുകയോ ചെയ്യേണ്ടത് സെക്രട്ടറിയാണ്. ഇല്ലെങ്കിൽ കോടതിയലക്ഷ്യമാകുകയും ഉദ്യോഗസ്ഥൻ നടപടികൾക്കു വിധേയനാകുകും ചെയ്യും. കോർപറേഷൻ കേസുകളിൽ പരാജയപ്പെടുകയും ചെയ്യാം. ഇക്കാരണത്താൽ പ്രധാനപരിഗണന കേസുകൾക്കുനൽകേണ്ടിവരും. ഹൈക്കോടതി, ജില്ലാക്കോടതി, ട്രിബ്യൂണലുകൾ, ലോകായുക്ത, ഓംബുഡ്‌സ്മാൻ എന്നിവിടങ്ങളിലാണ് കേസുകൾ. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വേറെയും കേസുകളുണ്ട്.

എൽഡിഎഫ് ഭരിക്കുന്ന കോർപറേഷനിൽ സെക്രട്ടറിയെ നിയമിക്കാൻ എൽഡിഎഫ് നേതൃത്വത്തിലുള്ള സർക്കാരിന് മടിയെന്താണെന്നു പ്രതിപക്ഷം ചോദിക്കുന്നു. യുഡിഎഫ് മന്ത്രിസഭയുടെ സമയത്ത് സെക്രട്ടറി നിയമനം വൈകിയപ്പോൾ കോർപറേഷൻ ഭരണസമിതി കാണിച്ച പ്രതിഷേധവും ആവേശവും ഇപ്പോൾ കാണാത്തതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് യുഡിഎഫ് കൗൺസിൽ ലീഡർ പി.എം. സുരേഷ്ബാബു പറഞ്ഞു. സെക്രട്ടറി നിയമനം കോർപറേഷൻ മനഃപൂർവം വൈകിപ്പിക്കുന്നതാണ്. സെക്രട്ടറിയില്ലാത്ത സാഹചര്യം മുതലെടുത്ത് ക്രമക്കേടുകൾ നടത്താനും എൽഡിഎഫ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP