Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോടിന്റെ തെരുവ് ഇന്ന് സംഗീത്തതിന്റേതാകും; തെരുവ് ഗായകൻ ബാബുവിനെ പാടാൻ അനുവദിക്കാത്ത പൊലീസ് നിലപാടിനെതിരെ ഇന്ന് പ്രതിഷേധത്തിന്റെ പാട്ടുയരും: ഞങ്ങളും പാടും ഈ തെരുവിൽ പരിപാടി ഇന്ന് വൈകിട്ട് മൂന്നിന് മിഠായിത്തരുവിൽ

കോഴിക്കോടിന്റെ തെരുവ് ഇന്ന് സംഗീത്തതിന്റേതാകും; തെരുവ് ഗായകൻ ബാബുവിനെ പാടാൻ അനുവദിക്കാത്ത പൊലീസ് നിലപാടിനെതിരെ ഇന്ന് പ്രതിഷേധത്തിന്റെ പാട്ടുയരും: ഞങ്ങളും പാടും ഈ തെരുവിൽ പരിപാടി ഇന്ന് വൈകിട്ട് മൂന്നിന് മിഠായിത്തരുവിൽ

ജാസിം മൊയ്ദീൻ

കോഴിക്കോട്: അബ്ദുൾഖാദറും ബാബുരാജുമൊക്കെ സംഗീതസാന്ദ്രമാക്കിയ കോഴിക്കോടിന്റെ തെരുവിൽ ഇന്ന് പ്രതിഷേധത്തിന്റെ പാട്ടുയരും. കഴിഞ്ഞ 35 വർഷമായി കോഴിക്കോടൻ തെരുവുകളിൽ പാട്ടുപാടി ജീവിക്കുന്ന ബാബുവിനും ഭാര്യ ലതക്കും തെരുവിൽ പാടാനുള്ള അനുമതി നിഷേധിച്ച പൊലീസ് നിലപാടിനെതിരെയാണ് ഇന്ന് കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് മൂന്നിന് മിഠായിത്തെരുവിലാണ് പരിപാടി.

ഗുജറാത്തിൽ നിന്ന് വന്നവരാണ് ബാബുവിന്റെ മാതാപിതാക്കൾ. കഴിഞ്ഞ 35 വർഷമായി മുഹമ്മദ് റഫിയുടെയും കിഷോർകുമാറിന്റെയും പാട്ടുകളുമായി ബാബു കോഴിക്കോടിന്റെ തെരുവുകളിലുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള വിശ്രമവേളകളിൽ കോഴിക്കോട് നഗരത്തിലെ ഓഫീസുകളിൽ നിന്ന് ജോലിക്കാരെല്ലാം പതിവായി മിഠായിത്തെരുവിലും പുതിയ ബസ് സ്റ്റാൻഡ് പുരിസരത്തും എത്താറുണ്ടായിരുന്നു ബാബുവിന്റെ പാട്ട് കേൾക്കാൻ. ഏത് കലാകരാനെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കോഴിക്കോടൻ ജനത ബാബുവിനെയും സ്വീകരിച്ചു.

ബാബുവിന്റെയും ഭാര്യ ലതയുടെയും പാട്ടുകൾ മനംമറന്നാസ്വദിച്ചു. എന്നാൽ കഴിഞ്ഞ കുറെ ആഴ്ചകളായി ബാബുവിനെ സ്ഥിരമായി കാണാറില്ലായിരുന്നു. കാരണമന്വേഷിച്ചപ്പോഴാണ് അറിയുന്നത് ബാബുവിനോട് ഇനി തെരുവിൽ പാടെരുതതെന്ന് പൊലീസിന്റെ നിർദ്ദേശമുണ്ടെന്ന്. പരാതി പറയാനായി കോഴിക്കോട് കളക്രേറ്റിലെത്തിയെങ്കിലും കളക്ടറെ കാണാൻ കഴിഞ്ഞില്ല.

എവിടെയെങ്കിലും തങ്ങളെ പാടാൻ അനുവദിക്കണമെന്നാണ് ബാബുവിന്റെ ആവശ്യം. പാട്ടല്ലാതെ മറ്റൊരു ജോലിയും ബാബുവിനറിയില്ല. മക്കളെ സ്‌കൂളിലയക്കാനും കുടുംബം പോറ്റാനും കേരളത്തിൽ വളർന്ന ഈ ഗുജറാത്തുകാരന് പട്ടുമാത്രമാണ് ഏക വരുമാനമാർഗ്ഗം. അതിനപ്പുറം കോഴിക്കോട് നഗരത്തിലെ തിരക്കുകളിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരുന്ന ചില വഴികളിലൊന്നാണ് ബാബുവിന്റെ പാട്ടുകൾ. ഈ പാട്ടുകൾക്കാണ് ഇപ്പോൾ പൊലീസ് നിരോധനമേർപ്പെടുത്തുന്നത്.

അതേ സമയം കോഴിക്കോട് കോർപറേഷൻ പരിധിയിൽ എവിടെ വേണമെങ്കിലും ബാബുവിന് പാടാമെന്ന് കോർപറേഷൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഒരേ സ്ഥലത്ത് തന്നെ ബാബുവിനെ പാടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പൊലീസും ജില്ലാഭരണകൂടവും. കോഴിക്കോട് സഫ്ദർ ഹാഷ്മി കലാസംഘമാണ് ഇന്ന് ഞങ്ങളും പാടും ഈ തെരുവിൽ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട് മിഠായിത്തെരുവിൽ ബാബു സ്ഥിരം പാടാറുള്ള സ്ഥലത്ത് വൈകിട്ട് മൂന്നിനാണ് പ്രതിഷേധ സംഗമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP