Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസവത്തെ തുട‍ർന്ന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുമായി എത്തിയ യുവതിയെ പരിശോധിച്ചത് വിവിധ ഡിപ്പാ‍ർട്ട്മെന്റുകളിലെ ഡോക്ട‍ർമാർ; മണിയൂർ സ്വദേശിനിയായ 28കാരിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ രോ​ഗഭീതിയിലായത് കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ഡോക്​ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ; സർജന്മാരും മെഡിക്കൽ വിദ്യാർത്ഥികളുമടക്കം 70ൽ അധികം പേർ നിരീക്ഷണത്തിൽ

പ്രസവത്തെ തുട‍ർന്ന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുമായി എത്തിയ യുവതിയെ പരിശോധിച്ചത് വിവിധ ഡിപ്പാ‍ർട്ട്മെന്റുകളിലെ ഡോക്ട‍ർമാർ; മണിയൂർ സ്വദേശിനിയായ 28കാരിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ രോ​ഗഭീതിയിലായത് കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ഡോക്​ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ; സർജന്മാരും മെഡിക്കൽ വിദ്യാർത്ഥികളുമടക്കം 70ൽ അധികം പേർ നിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്​: കോവിഡ്​ രോ​ഗിയുമായുള്ള സമ്പർക്കത്തെ തുടർന്ന് കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ഡോക്​ടർമാരടക്കം 70ൽ അധികം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന്​ നടത്തിയ പരിശോധനയിൽ മണിയൂർ സ്വദേശിനിയായ 28കാരിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ നടപടി. ഗൈ​നക്കേളജി ഡോക്​ടർമാർക്കും സർജന്മാർക്കും പുറമെ ജനറൽ സർജന്മാരും ഡോക്​ടർമാരും യുവതിയെ പരിശോധിക്കാനായി എത്തിയിരുന്നു. മെഡിക്കൽ വിദ്യാർത്ഥികളും നഴ്​സുമാരും പട്ടികയിൽ ഉൾപ്പെടും. ഇവരുടെ സ്രവം വെള്ളിയാഴ്​ച പരിശോധനക്ക്​ അയക്കും.

മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്​ടർമാരടക്കം നിരീക്ഷണത്തിലുണ്ടെന്നാണ്​ വിവരം. പ്രസവത്തെ തുടർന്ന്​ മെയ്‌​ 24നാണ്​ മെഡിക്കൽ കോളജിൽ യുവതിയെ പ്രവേശിക്കുന്നത്​. ജൂൺ രണ്ടിന്​ നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവാകുകയും ചെയ്യുകയായിരുന്നു. എവിടെ നിന്നാണ്​ യുവതിക്ക്​ കോവിഡ്​ ബാധിച്ചതെന്ന്​ വ്യക്തമല്ല. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച മണിയൂ‍ർ സ്വദേശി ആരോ​ഗ്യപ്രശ്നങ്ങളെ തുട‍ർന്ന് കോഴിക്കോട‌് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാ‍ർട്ട്മെന്റുകളിൽ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പ‍ർക്കത്തിൽ വന്നവരാണ് ഇപ്പോൾ സ്വയം നിരീക്ഷണത്തിലായത്. ഇവരിൽ അൻപതോളം പേരുടെ സാംപിളുകൾ ഇതിനോടകം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സാംപിളുകൾ ഇന്ന് ശേഖരിക്കും.

പ്രസവത്തെ തുട‍ർന്നുള്ള ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുമായി എത്തിയ യുവതിയെ വിവിധ ഡിപ്പാ‍ർട്ട്മെന്റുകളിലെ ഡോക്ട‍ർമാർ പരിശോധിച്ചിരുന്നു. ഈ സ്ത്രീയുമായി സമ്പ‍ർക്കത്തിൽ വന്ന മെഡ‍ിക്കൽ വിദ്യാർത്ഥികൾ അടക്കമുള്ളവരെ നിരീക്ഷണത്തിൽ വിടാനാണ് തീരുമാനം. ഈ സ്ത്രീക്ക് എവിടെനിന്നാണ് അസുഖം ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് ഡിഎംഒ ജയശ്രീ അറിയിച്ചു. ഇവ‍‍ർക്ക് കോവിഡ് രോ​ഗികളുമായി സമ്പ‍ർക്കമുണ്ടായിട്ടില്ലെന്നും അവ‍ർ വ്യക്തമാക്കി.

മെയ് 24-നാണ് യുവതിയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ജൂൺ രണ്ടിന് നടത്തിയ പരിശോധനയിൽ ആണ് ഇവ‍ർക്ക് കോവിഡ് രോ​ഗം സ്ഥിരീകരിച്ചത്. 28 വയസുള്ള യുവതിക്ക് പ്രസവത്തിനിടെയുണ്ടായ ചില ആരോ​ഗ്യപ്രശ്നങ്ങളെ തുട‍ർന്ന് സ‍ർജൻ, പീഡിയാട്രിക് സ‍ർജൻ, ന്യൂറോ വിദ​ഗ്ദ്ധൻ, കാ‍ർഡിയോളജി ഡോക്ടർ എന്നിവരെല്ലാം ഇവരെ പരിശോധിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിലൊന്നും ഇവ‍ർക്ക് കോവിഡ് രോ​ഗികളുമായി സമ്പ‍ർക്കമുണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP