Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപകടത്തിൽ ഹെൽമറ്റ് പൊട്ടിയോ ? എങ്കിൽ പൊലീസുകാർ തരും നല്ല 'ഐഎസ്‌ഐ' മുദ്രയുള്ള ഹെൽമറ്റ് ! നഗരപരിധിയിൽ വച്ച് അപകടത്തിൽ ഹെൽമറ്റ് നഷ്ടപ്പെട്ടവർക്കായി കോഴിക്കോട് സിറ്റി ട്രാഫിക്ക് പൊലീസിന്റെ പുത്തൻ പദ്ധതി; 'ഹെൽമറ്റ്' പദ്ധതി നടപ്പാക്കുന്നത് സുസൂക്കി മോട്ടോർസ് കമ്പനിയുമായി ചേർന്ന്

അപകടത്തിൽ ഹെൽമറ്റ് പൊട്ടിയോ ? എങ്കിൽ പൊലീസുകാർ തരും നല്ല 'ഐഎസ്‌ഐ' മുദ്രയുള്ള ഹെൽമറ്റ് ! നഗരപരിധിയിൽ വച്ച് അപകടത്തിൽ ഹെൽമറ്റ് നഷ്ടപ്പെട്ടവർക്കായി കോഴിക്കോട് സിറ്റി ട്രാഫിക്ക് പൊലീസിന്റെ പുത്തൻ പദ്ധതി; 'ഹെൽമറ്റ്' പദ്ധതി നടപ്പാക്കുന്നത് സുസൂക്കി മോട്ടോർസ് കമ്പനിയുമായി ചേർന്ന്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ബൈക്കിൽ പോകുമ്പോൾ ഹെൽമറ്റില്ലാത്തതിന്റെ പേരിൽ ഫൈൻ വാങ്ങിക്കൂട്ടിയവർ ഒട്ടേറെയാണ്. ഹെൽമറ്റ് ഇടണമെന്ന ശക്തമായ മുന്നറിയിപ്പിനൊപ്പം പൊലീസുകാർ ചിലപ്പോൾ നിർബന്ധിച്ച് ഹെൽമെറ്റും വാങ്ങിപ്പിച്ചിട്ടുണ്ടാകും. എന്നാൽ കേൾവിക്കാർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോഴിക്കോട് സിറ്റി ട്രാഫിക്ക് പൊലീസാണ് യാത്രക്കാരെ ഹെൽമറ്റിടീക്കാൻ വരുന്നത്. എന്നാൽ ചെല്ലുന്ന എല്ലാവർക്കും ഹെൽമറ്റ് തരില്ല. പൊലീസുകാർ ഈ ഓഫർ നൽകുന്നത് ബൈക്കിൽ നിന്നും വീണ് ഹെൽമറ്റ് പൊട്ടിയവർക്ക് മാത്രമാണ്. തരുന്നതാകട്ടെ നല്ല ഐഎസ്‌ഐ മുദ്രയുള്ള പുതുപുത്തൻ ഹെൽമറ്റും.

സുസൂക്കി മോട്ടോർസ് പ്രൈവറ്റ് കമ്പനിയുമായി ചേർന്ന് കോഴിക്കോട് സിറ്റി പൊലീസ് തുടങ്ങിയ പദ്ധതി മറ്റ് സ്ഥലങ്ങളിലേക്കും കൂടുതൽ വ്യാപകമാക്കാൻ ശ്രമിക്കുകയാണ്. അതേസമയം കൈയിൽ നിന്ന് വീണ് പൊട്ടിയാൽ പുതിയ ഹെൽമറ്റ് ലഭിക്കുമെന്ന് കരുതേണ്ട. പുതിയ ഹെൽമറ്റ് തരുമെന്ന് കരുതി മനഃപൂർവ്വം പൊട്ടിച്ചാലും കിട്ടില്ല. അപകടത്തിൽപെടുന്നവർക്ക് മാത്രമാണ് ഈ ഓഫർ.കോഴിക്കോട് നഗര പരിധിയിൽ വെച്ച് ഹെൽമറ്റ് വെച്ച് വാഹനം ഓടിക്കുന്നതിനിടെ അപകടം പറ്റിയവർക്കാണ് പൊലീസിന്റെ പുത്തൻ ഹെൽമെറ്റ് ലഭിക്കുക. അപകടം സംഭവിച്ച ശേഷം പരാതിയും ഹെൽമറ്റുമായി ട്രാഫിക്ക് പൊലീസ് സ്റ്റേഷനിൽ എത്തിയാൽ മതി.

ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ഒക്ടോബർ നാലാം തീയതി മുതൽ സിറ്റി ട്രാഫിക് തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയും അറിയിച്ചിട്ടുമുണ്ട്. ശരിയായ രീതിയിൽ ഹെൽമറ്റ് ധരിച്ച് അപകടത്തിൽപെട്ട് ഹെൽമെറ്റ് പൊട്ടിപോകുന്നവർ തത്സമയം 1099, 9497934724 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും പോലസ് അറിയിച്ചിട്ടുണ്ട്.റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഹെൽമറ്റ് നിർബന്ധമാക്കുന്നതിനായി പൊലീസ് വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കുന്നതെന്ന് ട്രാഫിക് നോർത്ത് എ.സി.പി രാജു അറിയിച്ചു. ഇക്കഴിഞ്ഞ ആഗസ്തിൽ നിയമം ലംഘിച്ചവർക്ക് ബമ്പർ സമ്മാനവുമായി ട്രാഫിക് പൊലീസ് രംഗത്തെത്തിയിരുന്നു. 100 രൂപ പിഴ ഈടാക്കിയ ശേഷമായിരുന്നു ഹെൽമെറ്റ് നൽകിയത്.

കോഴിക്കോട് സിറ്റി പൊലീസും സുസൂക്കി മോർട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പരിപാടി നടത്തിയത്. ആകർഷകമായ സമ്മാനം നിയമം ലംഘിച്ചവർക്കായി നൽകിയത്. ഹെൽമറ്റില്ലാതെ നഗരത്തിലെത്തി പൊലീസിന്റെ കണ്ണിൽ പെട്ടവർക്കെല്ലാം ഐഎസ്ഐ മാർക്കുള്ള ഹെൽമറ്റായിരുന്നു നൽകിയിരുന്നത്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഹെൽമറ്റ് ബോധവത്കരണത്തിനായുള്ള പുതിയ പദ്ധതിക്കായി ട്രാഫിക് പൊലീസ് രംഗത്തെത്തിയത്. ബോധവത്കരണ പരിപാടികൾ ശക്തമാക്കിയതോടെ അപകടങ്ങൾ നന്നെ കുറഞ്ഞതായി പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP