Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടാമൂഴത്തെ വിട്ട് മുസ്ലിം സ്ത്രീകളുടെ തട്ടത്തിൽപ്പിടിച്ച് ശശികല; ശിരോവസ്ത്രം ഇന്ത്യയുടെ സംസ്‌കാരമല്ല; അറബിയുടെ സംസ്‌കാരവും വേഷവും ഇന്ത്യയ്ക്കു വേണ്ട; ശിരോവസ്ത്രം ധരിച്ച് മൂത്രപ്പുരയിൽ കയറുന്നയാൾ സ്ത്രീ തന്നെയെന്തിന് എന്താണുറപ്പെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ

രണ്ടാമൂഴത്തെ വിട്ട് മുസ്ലിം സ്ത്രീകളുടെ തട്ടത്തിൽപ്പിടിച്ച് ശശികല; ശിരോവസ്ത്രം ഇന്ത്യയുടെ സംസ്‌കാരമല്ല; അറബിയുടെ സംസ്‌കാരവും വേഷവും ഇന്ത്യയ്ക്കു വേണ്ട; ശിരോവസ്ത്രം ധരിച്ച് മൂത്രപ്പുരയിൽ കയറുന്നയാൾ സ്ത്രീ തന്നെയെന്തിന് എന്താണുറപ്പെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ

കൊല്ലം: മുസ്ലിം സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നതിനെതിരേ രംഗത്തെത്തിയ ഹിന്ദു ഐക്യവേദിയുടെ വിവാദ സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ശിരോവസ്ത്രത്തിലൂടെ അടുത്തിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണെന്ന് അവർ പറഞ്ഞു.

ശിരോവസ്ത്രം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ശശികല ആരോപിച്ചു. അത് അറബി സംസ്‌കാരമാണ്. എല്ലായിടത്തും അറബികളുടെ വേഷവും, സംസ്‌കാരവും വ്യാപിക്കുകയാണെന്നും ശശികല പറയുന്നു. സ്ത്രീകൾക്കുവേണ്ടി ഉണ്ടാക്കിയ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ നമ്മോടൊപ്പം കയറുന്നയാൾ സ്ത്രീ തന്നെയാണെന്നതിന് എന്ത് ഉറപ്പാണെന്നും ശശികല ചോദിക്കുന്നു.

ബസിൽ സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ തന്റെ അടുത്തിരിക്കുന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന് അറിയാനുള്ള അവകാശമുണ്ട്. പക്ഷേ ശിരോവസ്ത്രം ധരിച്ചെത്തുന്നയാൾ സ്ത്രീയാണോ പുരുഷനാണോ എന്ന് എങ്ങനെ തിരിച്ചറിയുമെന്ന് ശശികല ചോദിക്കുന്നു.

ഭീകരവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പല പാശ്ചാത്യ രാജ്യങ്ങളിലും ശിരോവസ്ത്രം നിരോധിക്കണമെന്ന ആവശ്യം ശക്തമാണ്. ഇത്തരം നീക്കങ്ങൾ വംശീയ വിദ്വേഷങ്ങൾ ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ മേതതര രാഷ്ട്രമായ ഇന്ത്യയിൽ ഇത്തരമൊരു ആവശ്യം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഇതാണ് ഇപ്പോൾ ശശികല ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മോഹൻലാൽ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ മഹാഭാരതത്തിനെതിരേയും ശശികല രംഗത്തെത്തിയിരുന്നു. എം ടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോൾ അതിന് മഹാഭാരതം എന്ന് പേരിടാൻ സമ്മതിക്കില്ലെന്നായിരുന്നു ശശികലയുടെ ഭീഷണി.

സ്വന്തം കഥാപാത്രങ്ങളുടെ രൂപവും ഭാവവും നിശ്ചയിക്കാനും നിലനിർത്താനും എഴുത്തുകാരന് അവകാശമുണ്ട്. മഹാഭാരതത്തോട് യോജിച്ച് നിൽക്കാത്ത കഥക്ക് മഹാഭാരതം എന്ന് പേരിടാൻ അനുവദിക്കില്ല. നോവലിന്റെ പേര് രണ്ടാമൂഴമാണെന്നതിനാൽ ചിത്രത്തിന് രണ്ടാമൂഴം എന്ന് തന്നെ പേരിടണം. ചെമ്മീനും, അരനാഴികനേരവും, ഓടയിൽ നിന്നുമെല്ലാം സിനിമയായപ്പോൾ അതേ പേര് തന്നെയല്ലേ ഉപയോഗിച്ചത്. ബൈബിൾ സിനിമയാക്കിയപ്പോൾ ഡാവിഞ്ചികോഡ് എന്നായിരുന്നു പേര്. എന്തേ ബൈബിൾ എന്നിട്ടില്ലെന്നും ശശികല ചോദിച്ചിരുന്നു.

എം ടി വാസുദേവൻനായരുടെ തന്നെ നിർമ്മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകൾ ശക്തമായിരുന്നില്ലെന്നും അതുകൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തിൽ തുപ്പുന്നത് അന്ന് എതിർക്കപ്പെടാതെ പോയതെന്നും ശശികല പറഞ്ഞിരുന്നു.

ഏതൊരാൾക്കും ഉള്ളത് പോലെ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യാസനും ഹിന്ദുഐക്യവേദിക്കുമുണ്ട്. ലോക ഗുരുവായ വ്യാസന്റെ രചനയാണ് മഹാഭാരതം. അതിന് അതിന്റെതായ പവിത്രതയുണ്ടെന്നും ശശികല പറയുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP