Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ പൊലീസുകാർ ആരുടെയും അടിമകളല്ല! അവർക്ക് അവരുടേതായ വിശ്വാസമുണ്ടെന്ന് ഭരണകൂടം ഓർക്കണം; ജനങ്ങൾക്ക് ആവശ്യം വരുമ്പോഴാണ് സമരവും ചർച്ചയും നടക്കുന്നത്; ഹൈന്ദവ വിശ്വാസത്തെ പല കോണുകളിൽനിന്ന് ആക്രമിക്കാനാണു ഇപ്പോഴുള്ള ശ്രമങ്ങളെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല

വനിതാ പൊലീസുകാർ ആരുടെയും അടിമകളല്ല! അവർക്ക് അവരുടേതായ വിശ്വാസമുണ്ടെന്ന് ഭരണകൂടം ഓർക്കണം; ജനങ്ങൾക്ക് ആവശ്യം വരുമ്പോഴാണ് സമരവും ചർച്ചയും നടക്കുന്നത്; ഹൈന്ദവ വിശ്വാസത്തെ പല കോണുകളിൽനിന്ന് ആക്രമിക്കാനാണു ഇപ്പോഴുള്ള ശ്രമങ്ങളെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല

തിരുവനന്തപുരം; വനിതാ പൊലീസുകാർ ആരുടെയും അടിമകളല്ലെന്നും അവർക്ക് അവരുടേതായ വിശ്വാസമുണ്ടെന്നു ഭരണകൂടം ഓർക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല.ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കാൻ സർക്കാരിനു തീരുമാനമെടുക്കാനാകില്ല. കേരളത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടമല്ല, കമ്യൂണിസ്റ്റ് സർക്കാരാണുള്ളത്. ഇതു തമ്മിൽ വ്യത്യാസമുണ്ട്. രാജ്യത്ത് ജനാധിപത്യമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.

ജനങ്ങൾക്ക് ആവശ്യം വരുമ്പോഴാണ് സമരവും ചർച്ചയും നടക്കുന്നത്. ആരും ആവശ്യപ്പെട്ടിട്ടില്ല ഇങ്ങനെയൊരു കാര്യം. ഇപ്പോഴുള്ള ചർച്ചകൾ അനവസരത്തിലുള്ളതാണ്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഹൈന്ദവ വിശ്വാസത്തെ പല കോണുകളിൽനിന്ന് ആക്രമിക്കാനാണു ശ്രമിക്കുന്നതെന്നു അവർ കൂട്ടിച്ചേർത്തു. ഭരണകൂടം വിശ്വാസികളെ കണക്കിലെടുക്കാതെ രാഷ്ട്രീയ സത്യവാങ്മൂലം നൽകുകയായിരുന്നു. ധൃതി പിടിച്ചുള്ള തീരുമാനമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കോടതിവിധി ഉണ്ടായ ഉടനെ ധൃതിപിടിച്ച് തീരുമാനം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചത്.

വിശ്വാസികളെ മുഖവിലയ്‌ക്കെടുക്കാനോ മത സംഘടനകളുമായി ചർച്ച നടത്താനോ സർക്കാർ തയാറായില്ല. ദേവസ്വം ബോർഡ് സ്വയം ഭരണസ്ഥാപനമെന്നാണ് പുറമേ പറയുന്നതെങ്കിലും സർക്കാരിന്റെ അടിമയാണെന്നാണ് നിലപാടുകൾ വ്യക്തമാക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അടിക്കടി നിലപാടുകൾ മാറ്റുന്നു. ഭക്തജനങ്ങളെ വിശ്വാസത്തിലെടുക്കാൻ ബോർഡ് തയാറാകണമായിരുന്നു.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമൂഹമാണു തീരുമാനമെടുക്കേണ്ടത്. സമൂഹം ആവശ്യപ്പെട്ടാൽ മാത്രമേ സ്ത്രീ പ്രവേശനത്തെക്കുറിച്ചു ഭരണകൂടം ചിന്തിക്കാവൂ. പത്തു വയസ്സു മുതൽ അൻപതു വയസ്സുവരെയുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്ന കാര്യമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അവരുടെ കാര്യം പറയാൻ അവർക്കറിയാം. ഈ പ്രായത്തിലുള്ളവർ ഇതുവരെ ശബരിമലയിൽ പ്രവേശിക്കണമെന്ന് പറഞ്ഞിട്ടില്ല.

ഇപ്പോൾ ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന എസ്എഫ്‌ഐയോ ഡിവൈഎഫ്‌ഐയോ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു സമരവും നടത്തിയിട്ടില്ല. ഇടതുപക്ഷത്തെ വനിതാ സംഘടനകളും ഇങ്ങനെയൊരു വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടില്ല.ബിജെപിയും സംഘപരിവാർ സംഘടനകളും കലാപത്തിനു ശ്രമിക്കുന്നു എന്നു പറയുന്ന സർക്കാരിനാണ് കലാപം ഒഴിവാക്കേണ്ടതിന്റെ ഉത്തരവാദിത്തം. ഭക്തർ തെരുവിലിറങ്ങുമ്പോൾ അവരുടെ വികാരങ്ങളെ തണുപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്നും ശശികല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP