Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർ കോഴക്കേസിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ; ബാർ കോഴക്കേസ് ചർച്ച ചെയ്യരുതെന്ന് വിജിലൻസ് ഡയറക്ടറെ തെറ്റിദ്ധരിപ്പിച്ചതാകും; തനിക്കെതിരേ വിജിലൻസ് നടപടി സ്വീകരിച്ചാൽ നിയമപരമായി നേരിടുമെന്ന് കെ.പി സതീശൻ

ബാർ കോഴക്കേസിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ; ബാർ കോഴക്കേസ് ചർച്ച ചെയ്യരുതെന്ന് വിജിലൻസ് ഡയറക്ടറെ തെറ്റിദ്ധരിപ്പിച്ചതാകും; തനിക്കെതിരേ വിജിലൻസ് നടപടി സ്വീകരിച്ചാൽ നിയമപരമായി നേരിടുമെന്ന് കെ.പി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നു സ്‌പെഷൽ പ്രോസിക്യൂട്ടർ കെ.പി. സതീശൻ. തനിക്കെതിരേ വിജിലൻസ് നടപടി സ്വീകരിച്ചാൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയലക്ഷ്യം താൻ കാണിച്ചിട്ടില്ല. ഒരു കോടതിയും ബാർ കോഴക്കേസ് ചർച്ച ചെയ്യരുതെന്ന് ഉത്തരവ് ഇറക്കിയിട്ടില്ലെന്നും വിജിലൻസ് ഡയറക്ടറെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും സതീശൻ പറഞ്ഞു.

ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന സതീശന്റെ ആരോപണം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ എൻ.സി.അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് സതീശൻ ഇക്കാര്യം പറഞ്ഞത്.

ബാർ കോഴക്കേസിൽ മുൻ ധനമന്ത്രിയായ കെ.എം. മാണിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ നടപടിയോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മാണിക്കെതിരേ മതിയായ തെളിവുകൾ ഉണ്ടെന്നും അദ്ദേഹത്തിനെതിരേ അന്വേഷണം തുടരേണ്ടതായിരുന്നുവെന്നും സതീശൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP